യൂറോപ്യൻ വിപണിയിലേക്കും ഉടൻ, വെബ്സൈറ്റിൽ ഇടംപിടിച്ച് ജാവ ക്ലാസിക് 300

യൂറോപ്യൻ വിപണിയിലേക്കും ചുവടുവെക്കാൻ ഒരുങ്ങുകയാണ് ജാവ മോട്ടോർസൈക്കിൾസ്. അതിന്റെ ഭാഗമായി ചെക്ക് മോട്ടോർസൈക്കിൾ ബ്രാൻഡിന്റെ യൂറോപ്യൻ വെബ്‌സൈറ്റിൽ (jawa.eu) ഇന്ത്യൻ നിർമ്മിത ജാവ ക്ലാസിക് 300 കമ്പനി പട്ടികപ്പെടുത്തുകയും ചെയ്‌തു.

യൂറോപ്യൻ വിപണിയിലേക്കും ഉടൻ, വെബ്സൈറ്റിൽ ഇടിപിടിച്ച് ജാവ ക്ലാസിക് 300

ഇത് ഉടൻ വിൽപ്പനയ്‌ക്കെത്തുമെന്ന സൂചനയാണ് നൽകുന്നത്. ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്യുന്ന ആദ്യ ബൈക്കാണ് ജാവ 300 ക്ലാസിക് എന്നതും ശ്രദ്ധേയമാണ്. മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ അനുബന്ധ സ്ഥാപനമായ ക്ലാസിക് ലെജന്റ്സ് ഇന്ത്യയിൽ ജാവ മോട്ടോർസൈക്കിളുകൾ നിർമിക്കുന്നതിനായി 2016 ഒക്ടോബറിൽ ലൈസൻസിംഗ് കരാർ വാങ്ങിയിട്ടുണ്ട്.

യൂറോപ്യൻ വിപണിയിലേക്കും ഉടൻ, വെബ്സൈറ്റിൽ ഇടിപിടിച്ച് ജാവ ക്ലാസിക് 300

സിംഗിൾ-ചാനൽ എബിഎസ് മോഡലുകൾക്ക് യഥാക്രമം 1.55 ലക്ഷം, 1.64 ലക്ഷം രൂപ നിരക്കിൽ 2018 ഡിസംബറിൽ ജാവ ക്ലാസിക്, ജാവ 42 എന്നീ രണ്ട് ഉൽപ്പന്നങ്ങൾ ഇന്ത്യൻ നിരത്തിൽ എത്തുകയും ചെയ്‌തിരുന്നു.

MOST READ: ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയെ അന്വേഷിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

യൂറോപ്യൻ വിപണിയിലേക്കും ഉടൻ, വെബ്സൈറ്റിൽ ഇടിപിടിച്ച് ജാവ ക്ലാസിക് 300

രണ്ട് മോട്ടോർസൈക്കിളുകളും ഏറ്റവും പുതിയ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്ക് മാറുകയും ചെയ്‌തിട്ടുണ്ട്. ഇവയ്ക്ക് യഥാക്രമം 1.65 ലക്ഷം രൂപയും 1.74 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 2020 ഓഗസ്റ്റ് മാസത്തിൽ ബ്രാൻഡ് 1,353 യൂണിറ്റ് വിൽപ്പനയാണ് നടത്തിയത്.

യൂറോപ്യൻ വിപണിയിലേക്കും ഉടൻ, വെബ്സൈറ്റിൽ ഇടിപിടിച്ച് ജാവ ക്ലാസിക് 300

ഇത് 2019 ഓഗസ്റ്റിൽ നിരത്തിലെത്തിച്ച 1,438 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ ആറ് ശതമാനത്തിന്റെ ഇടിവാണ് ജാവയ്ക്ക് ഉണ്ടായിരിക്കുന്നത്. റെട്രോ ക്ലാസിക് നിർമാതാക്കൾക്ക് രണ്ടാം വരവിൽ കാര്യമായ നേട്ടം കൊയ്യാനായിട്ടില്ല എന്നതാണ് യാഥാർഥ്യം.

MOST READ: സ്‌ക്രാമ്പ്‌ളര്‍ 1100 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

യൂറോപ്യൻ വിപണിയിലേക്കും ഉടൻ, വെബ്സൈറ്റിൽ ഇടിപിടിച്ച് ജാവ ക്ലാസിക് 300

യൂറോപ്യൻ വാഹന മാനദണ്ഡങ്ങൾക്ക് അനുസൃതമായി ചെറിയ മാറ്റങ്ങൾക്ക് വിധേയമാക്കാൻ യൂറോപ്യൻ പതിപ്പ് 300 ക്ലാസിക് സജ്ജമാക്കിയിട്ടുണ്ട്. എങ്കിലും കോസ്മെറ്റിക് പരിഷ്ക്കരണങ്ങളൊന്നും ഇന്ത്യൻ നിർമ്മിത ജാവ ക്ലാസിക്കിന് ബ്രാൻഡ് നൽകിയിട്ടില്ല.

യൂറോപ്യൻ വിപണിയിലേക്കും ഉടൻ, വെബ്സൈറ്റിൽ ഇടിപിടിച്ച് ജാവ ക്ലാസിക് 300

ക്ലാസിക് മോഡലിന് 294 സിസി എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 23 bhp പവറും 25 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡാണ് ഗിയർബോക്സ്. ബൈക്കിന് മുന്നിൽ 135 mm ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫോർക്കും പിന്നിൽ 100 mm ഗ്യാസ് ഗാനിസ്റ്റർ ഹൈഡ്രോളിക് യൂണിറ്റും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

MOST READ: ഡൊമിനാർ 250 മോഡലിന് ആദ്യ വില വർധനവ്, പുതുക്കിയ വില 1.64 ലക്ഷം രൂപ

യൂറോപ്യൻ വിപണിയിലേക്കും ഉടൻ, വെബ്സൈറ്റിൽ ഇടിപിടിച്ച് ജാവ ക്ലാസിക് 300

മുന്നിൽ ഫ്ലോട്ടിംഗ് കാലിപ്പർ ഉപയോഗിച്ച് 280 mm ഡിസ്ക് ബ്രേക്കും പിന്നിൽ 153 mm ഡ്രം ബ്രേക്കുകളുമാണ് ക്ലാസിക്കിലെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. സിംഗിൾ ചാനൽ ABS മോഡലുകളിൽ സ്റ്റാൻഡേർഡായി വരുന്നു.

യൂറോപ്യൻ വിപണിയിലേക്കും ഉടൻ, വെബ്സൈറ്റിൽ ഇടിപിടിച്ച് ജാവ ക്ലാസിക് 300

ഇന്ത്യൻ വിപണിയിലെന്നപോലെ ജാവ ക്ലാസിക് 300 റോയൽ‌ എൻ‌ഫീൽ‌ഡ് ക്ലാസിക്കിനെതിരെ തന്നെയാകും മാറ്റുരയ്ക്കുക. എന്നാൽ യൂറോപ്യൻ വിപണി ക്ലാസിക്ക് മോട്ടോർസൈക്കിളിനോട് എങ്ങനെ പ്രതികരിക്കും എന്നത് കാത്തിരുന്നു കാണാം. ബൈക്കിനായുള്ള വില പ്രഖ്യാപനവും മറ്റും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Indian Made Jawa CL 300 Listed On European Website. Read in Malayalam
Story first published: Wednesday, September 9, 2020, 16:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X