Just In
- 1 hr ago ഇതൊരു ബൂം ചിക്കാ വാവ മൊമെന്റ്; കേരളത്തിന് ആദ്യമായി ഡബിൾ ഡക്കർ ട്രെയിൻ
- 2 hrs ago ഉന്നം നെക്സോണും ബ്രെസയും തന്നെ, ഹൈപ്പുയർത്തി മഹീന്ദ്രയുടെ കുഞ്ഞൻ എസ്യുവിയുടെ പുത്തൻ ടീസർ
- 2 hrs ago 150 രൂപക്ക് വിമാനത്തില്‍ പറക്കാം! സിനിമ ടിക്കറ്റിന്റെ പൈസക്ക് വിമാനയാത്ര സാധ്യമാകുന്ന റൂട്ട് കേരളത്തിലുമുണ്ട്
- 3 hrs ago എന്ത് വിശ്വസിച്ച് വിമാനത്തിൽ കയറും, ഇന്ധനം കാലിയാകുന്നത് വരെ പറപ്പിച്ചു നോക്കി ഇൻഡിഗോ പൈലറ്റ്
Don't Miss
- Movies ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ
- Lifestyle ഭൂമിക്കരികില്‍ ഭീമന് തമോഗര്‍ത്തം; സൂര്യനേക്കാള്‍ 33 മടങ്ങ് വലുത്, കണ്ടെത്തിയതില്‍ ഏറ്റവും വലുത്
- News പത്മനാഭക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട്; 21ന് തിരുവനന്തപുരം വിമാനത്താവളം അടച്ചിടും, വിമാനസര്‍വീസുകള്‍ക്ക് മാറ്റം
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Sports IPL 2024: ബട്ലറല്ല, ആര്‍ആറിനെ ജയിപ്പിച്ചത് പവല്‍! ടീം തന്ത്രം വെളിപ്പെടുത്തി വിന്‍ഡീസ് താരം
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ
ഇന്ത്യൻ മോട്ടോർസൈക്കിൾ തങ്ങളുടെ ഒന്നിലധികം മോഡലുകൾക്ക് 6.7 ലക്ഷം രൂപ വരെ ഇളവ് പ്രഖ്യാപിച്ചു. ഓഫറുകളോടെ വിൽപ്പനയ്ക്കെത്തുന്ന ബൈക്കുകളെല്ലാം തന്നെ 2019 മോഡലുകളാണ്.
ബിഎസ് VI മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് ഇവയെല്ലാം നിർമ്മാതാക്കളുടെ പേരിൽ ഹരിയാനയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. എല്ലാ ബൈക്കുകളും നിലവിൽ ഡൽഹിയിലാണുള്ളത്.
വാഹനത്തിന്റെ ഷിപ്പിംഗ്, ഉടമസ്ഥാവകാശ കൈമാറ്റ പ്രക്രിയ എന്നിവ നിങ്ങൾ ബൈക്ക് വാങ്ങാൻ തിരഞ്ഞെടുക്കുന്ന അതത് ഡീലർഷിപ്പുകളാവും കൈകാര്യം ചെയ്യുന്നത്.
FTR 1200, സ്കൗട്ട്, ചീഫ് ഡാർക്ക് ഹോർസ്, സ്കൗട്ട് ബോബർ എന്നിവയ്ക്കായുള്ള വിലനിർണ്ണയ വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. സ്കൗട്ട് മോഡൽ ഇപ്പോൾ 14.8 ലക്ഷം രൂപ ഓൺ-റോഡ് വിലയിൽ ലഭ്യമാണ്.
യഥാർത്ഥ വിലയായ 18.37 ലക്ഷം രൂപയിൽ നിന്ന് 3.57 ലക്ഷം രൂപ കിഴിവിലാണ് മോട്ടോർസൈക്കിൾ ലഭിക്കുന്നത്. FTR 1200 S മോഡലും സമാനമായ ആനുകൂല്യങ്ങളോടെയാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.
ശരിക്കുമുള്ള ഓൺ-റോഡ് വിലയായ 20.15 ലക്ഷം രൂപയിൽ നിന്ന് 3.85 ലക്ഷം രൂപ കിഴിവോടെ 16.30 ലക്ഷം രൂപയ്ക്ക് വാഹനം ലഭിക്കുന്നു. ഇന്ത്യന്റെ ഏറ്റവും ചിലവ് കുറഞ്ഞ സ്ട്രീറ്റ് റെഡി ഫ്ലാറ്റ് ട്രാക്കർ മോഡലാണിത്. ഇത്തരത്തിൽ ഒരു ഓഫർ വീണ്ടും വരാൻ സാധ്യതയുള്ളതല്ല.
സ്കൗട്ട് ബോബറിലും ചീഫ് ഡാർക്ക് ഹോർസിലും വലിയ ഡിസ്കൗണ്ടുകൾ നേടാൻ സാധിക്കും. ബോബർ മോഡലിൽ ഇപ്പോൾ 11.43 ലക്ഷം രൂപ ഓൺ റോഡ് വിലയിൽ ലഭ്യമാണ്. യഥാർഥ 15.73 ലക്ഷം വിലയേക്കാൾ 4.3 ലക്ഷം രൂപ ഇളവ് ഇതിന് ലഭിക്കുന്നു.
ചീഫ് ഡാർക്ക് ഹോർസ് 16.96 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. വാഹനത്തിന്റെ ശരിക്കുമുള്ള ഓൺ-റോഡ് വിലയായ 23.67 ലക്ഷത്തിൽ നിന്ന് 6.71 ലക്ഷം രൂപ കിഴിവാണ് ഇപ്പോൾ ലഭിക്കുന്നത്.
മോട്ടോർസൈക്കിളുകളുടെ ഒന്നിലധികം യൂണിറ്റുകൾ സ്റ്റോക്കിലുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഒരു ലക്ഷം രൂപ മിനിമം തുകയ്ക്ക് മാത്രമേ ബുക്കിംഗ് സ്വീകരിക്കുന്നുള്ളൂ.