തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

ഇന്ത്യൻ മോട്ടോർസൈക്കിൾ തങ്ങളുടെ ഒന്നിലധികം മോഡലുകൾക്ക് 6.7 ലക്ഷം രൂപ വരെ ഇളവ് പ്രഖ്യാപിച്ചു. ഓഫറുകളോടെ വിൽപ്പനയ്‌ക്കെത്തുന്ന ബൈക്കുകളെല്ലാം തന്നെ 2019 മോഡലുകളാണ്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

ബി‌എസ് VI മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് ഇവയെല്ലാം നിർമ്മാതാക്കളുടെ പേരിൽ ഹരിയാനയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. എല്ലാ ബൈക്കുകളും നിലവിൽ ഡൽഹിയിലാണുള്ളത്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

വാഹനത്തിന്റെ ഷിപ്പിംഗ്, ഉടമസ്ഥാവകാശ കൈമാറ്റ പ്രക്രിയ എന്നിവ നിങ്ങൾ ബൈക്ക് വാങ്ങാൻ തിരഞ്ഞെടുക്കുന്ന അതത് ഡീലർഷിപ്പുകളാവും കൈകാര്യം ചെയ്യുന്നത്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

FTR 1200, സ്കൗട്ട്, ചീഫ് ഡാർക്ക് ഹോർസ്, സ്കൗട്ട് ബോബർ എന്നിവയ്‌ക്കായുള്ള വിലനിർണ്ണയ വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. സ്‌കൗട്ട് മോഡൽ ഇപ്പോൾ 14.8 ലക്ഷം രൂപ ഓൺ-റോഡ് വിലയിൽ ലഭ്യമാണ്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

യഥാർത്ഥ വിലയായ 18.37 ലക്ഷം രൂപയിൽ നിന്ന് 3.57 ലക്ഷം രൂപ കിഴിവിലാണ് മോട്ടോർസൈക്കിൾ ലഭിക്കുന്നത്. FTR 1200 S മോഡലും സമാനമായ ആനുകൂല്യങ്ങളോടെയാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

ശരിക്കുമുള്ള ഓൺ-റോഡ് വിലയായ 20.15 ലക്ഷം രൂപയിൽ നിന്ന് 3.85 ലക്ഷം രൂപ കിഴിവോടെ 16.30 ലക്ഷം രൂപയ്ക്ക് വാഹനം ലഭിക്കുന്നു. ഇന്ത്യന്റെ ഏറ്റവും ചിലവ് കുറഞ്ഞ സ്ട്രീറ്റ് റെഡി ഫ്ലാറ്റ് ട്രാക്കർ മോഡലാണിത്. ഇത്തരത്തിൽ ഒരു ഓഫർ വീണ്ടും വരാൻ സാധ്യതയുള്ളതല്ല.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

സ്കൗട്ട് ബോബറിലും ചീഫ് ഡാർക്ക് ഹോർസിലും വലിയ ഡിസ്കൗണ്ടുകൾ നേടാൻ സാധിക്കും. ബോബർ മോഡലിൽ ഇപ്പോൾ 11.43 ലക്ഷം രൂപ ഓൺ റോഡ് വിലയിൽ ലഭ്യമാണ്. യഥാർഥ 15.73 ലക്ഷം വിലയേക്കാൾ 4.3 ലക്ഷം രൂപ ഇളവ് ഇതിന് ലഭിക്കുന്നു.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

ചീഫ് ഡാർക്ക് ഹോർസ് 16.96 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. വാഹനത്തിന്റെ ശരിക്കുമുള്ള ഓൺ-റോഡ് വിലയായ 23.67 ലക്ഷത്തിൽ നിന്ന് 6.71 ലക്ഷം രൂപ കിഴിവാണ് ഇപ്പോൾ ലഭിക്കുന്നത്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

മോട്ടോർസൈക്കിളുകളുടെ ഒന്നിലധികം യൂണിറ്റുകൾ സ്റ്റോക്കിലുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഒരു ലക്ഷം രൂപ മിനിമം തുകയ്ക്ക് മാത്രമേ ബുക്കിംഗ് സ്വീകരിക്കുന്നുള്ളൂ.

Most Read Articles

Malayalam
English summary
Indian Motorcycle offering discounts upto 6.7 lakh on selected models. Read in Malayalam.
Story first published: Monday, May 11, 2020, 20:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X