വർഷാവസാനത്തോടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ മോട്ടോർസൈക്കിൾ

അമേരിക്കൻ ഇരുചക്ര വാഹന നിർമാതാക്കളായ ഇന്ത്യൻ മോട്ടോർസൈക്കിൾ തങ്ങളുടെ ബിഎസ് VI ശ്രേണിയിലുള്ള മോഡലുകൾ ഈ വർഷാവസാനത്തോടെ പുറത്തിറക്കാൻ തയ്യാറാണെന്ന് അറിയിച്ചു.

വർഷാവസാനത്തോടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ മോട്ടോർസൈക്കിൾ

ഓട്ടോകാർ ഇന്ത്യയുടെ കണക്കനുസരിച്ച്, ബിഎസ് VI മാനദണ്ഡങ്ങളുടെ അവസാന തീയതിയായ ഏപ്രിൽ ഒന്നിന് ശേഷം പുതിയ മോട്ടോർസൈക്കിളുകൾ വാഗ്ദാനം ചെയ്തിരുന്നില്ല.

വർഷാവസാനത്തോടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ മോട്ടോർസൈക്കിൾ

നിലവിലെ കൊവിഡ് -19 സാഹചര്യം കണക്കിലെടുത്ത് ബിഎസ് VI മോഡലുകളുടെ സമയപരിധി നിശ്ചയിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് പോളാരിസിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാതാക്കൾ വ്യക്തമാക്കി.

MOST READ: വിട്ടുകൊടുക്കാൻ തയാറല്ല, റോക്‌സർ ഉടച്ചുവാർത്ത് മഹീന്ദ്ര; ടീസർ ചിത്രം പുറത്ത്

വർഷാവസാനത്തോടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ മോട്ടോർസൈക്കിൾ

ആഗോള തലത്തിലുള്ള അനിശ്ചിതത്വം കാരണം ഒരു ടൈംലൈൻ നിർവചിക്കാൻ പ്രയാസമാണെന്ന് പോളാരിസ് ഇന്ത്യ മേധാവി ലളിത് ശർമ പറഞ്ഞു. എന്നിരുന്നാലും സ്കൗട്ട് ശ്രേണി മോട്ടോർസൈക്കിളുകൾ ബിഎസ് VI മാനദണ്ഡങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്ന ആദ്യ മോഡലായിരിക്കും.

വർഷാവസാനത്തോടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ മോട്ടോർസൈക്കിൾ

ബ്രാൻഡ് നിലവിൽ ഇന്ത്യയിൽ സ്കൗട്ട്, FTR, ചീഫ്, ചീഫ്റ്റെയിൻ എന്നീ മോട്ടോർസൈക്കിളുകളാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. V-ട്വിൻ എഞ്ചിനുകളാണ് നിർമ്മാതാക്കളുടെ മുഴുവൻ വാഹനങ്ങൾക്കും കരുത്തേകുന്നത്.

MOST READ: റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട് എസ്‌യുവികളുടെ ഡെലിവറി ആരംഭിച്ച് ലാൻഡ് റോവർ ഇന്ത്യ

വർഷാവസാനത്തോടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ മോട്ടോർസൈക്കിൾ

കമ്പനി രാജ്യത്തെ ഒരു പ്രധാന ബ്രാൻഡാണ്, കൂടാതെ അതിന്റെ എല്ലാ മോട്ടോർസൈക്കിളുകളും പൂർണ്ണമായും നിർമ്മിച്ച യൂണിറ്റുകളായി ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നു. മാത്രമല്ല ഇവയുടെ പരിമിതമായ എണ്ണം മാത്രമാണ് ഡീലർമാർ വഴി വിൽക്കുന്നത്.

വർഷാവസാനത്തോടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ മോട്ടോർസൈക്കിൾ

ആഭ്യന്തര വിപണിയിലെ ഇന്ത്യൻ മോട്ടോർസൈക്കിളിന്റെ പ്രകടനത്തിൽ ബ്രാൻഡ് സംതൃപ്തരാണ്. അടുത്തെങ്ങും ഒരു പ്രാദേശിക അസംബ്ലി സൗകര്യം സ്ഥാപിക്കാൻ പദ്ധതിയില്ലെന്നും ബ്രാൻഡ് വ്യക്തമാക്കി.

MOST READ: മെർസിഡീസ് S-ക്ലാസിന്റെ അവതരണം മൂന്ന് ഘട്ടമായി, ആദ്യ ഭാഗം ജൂലൈ എട്ടിന്; കാണാം പുതിയ ടീസർ വീഡിയോ

വർഷാവസാനത്തോടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ മോട്ടോർസൈക്കിൾ

ഇന്ത്യൻ മോട്ടോർസൈക്കിളുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിൽ, ബ്രാൻഡ് അതിന്റെ ചീഫ്, ചീഫ്റ്റെൻ, റോഡ് മാസ്റ്റർ മോട്ടോർസൈക്കിളുകൾക്കായി ക്ലൈമ-കമാൻഡ് ക്ലാസിക് സീറ്റുകൾ അടുത്തിടെ പുറത്തിറക്കിയിരുന്നു.

വർഷാവസാനത്തോടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ മോട്ടോർസൈക്കിൾ

പുതിയ സീറ്റുകൾ ദീർഘദൂര ടൂറിംഗിനായി രൂപകൽപ്പന ചെയ്തവയാണ്. കൂടാതെ ഹീറ്റിംഗ്, കൂളിംഗ് പ്രവർത്തനങ്ങൾ എന്നിവയുമായി വരുന്നു. ഒരു ബട്ടണിന്റെ സ്പർശത്തിൽ റൈഡർ, പില്യൺ സീറ്റുകൾ ഹീറ്റ് ചെയ്യാനും കൂൾ ചെയ്യാനും ഒരു തെർമോ ഇലക്ട്രിക് മൊഡ്യൂളും ഒരു ഗ്രാഫൈൻ ഘടനയും ഉപയോഗിക്കുന്നു.

MOST READ: ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് 15 ലക്ഷം ആളുകള്‍

വർഷാവസാനത്തോടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ മോട്ടോർസൈക്കിൾ

ഈ പുതിയ സീറ്റുകൾ ഇപ്പോൾ ബ്രാൻഡിന്റെ അമേരിക്കൻ വിപണികൾക്ക് മാത്രമേ ലഭ്യമാകൂ, 1,200 യുഎസ് ഡോളർ ഏകദേശം 91,000 രൂപയോളമാണ് ഇവയുടെ വില. ക്ലൈമ-കമാൻഡ് ക്ലാസിക് സീറ്റുകൾ എപ്പോൾ ഇന്ത്യയിലേക്ക് വരുമെന്ന വിവരങ്ങളൊന്നും ലഭ്യമല്ല.

Most Read Articles

Malayalam
English summary
Indian Motorcycle Planning To Launch BS VI Models By End Of This Year. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X