2021 മോഡൽ റോഡ് മാസ്റ്റർ ലിമിറ്റഡ് അവതരിപ്പിച്ച് ഇന്ത്യൻ

അമേരിക്കൻ പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ ഇന്ത്യൻ പുതിയ 2021 ഇന്ത്യൻ റോഡ് മാസ്റ്റർ ലിമിറ്റഡ് പുറത്തിറക്കി. ഗ്ലോസി കളർ സ്കീമുകളും മറ്റ് അധിക സവിശേഷതകളുമാണ് ബിഗ് ക്രൂയിസറിൽ കമ്പനി ഇത്തവണ അവതരിപ്പിക്കുന്നത്.

2021 മോഡൽ റോഡ് മാസ്റ്റർ ലിമിറ്റഡ് അവതരിപ്പിച്ച് ഇന്ത്യൻ

ഗ്ലോസി ക്രിംസൺ മെറ്റാലിക് അല്ലെങ്കിൽ തണ്ടർ ബ്ലാക്ക് അസുർ ക്രിസ്റ്റലിൽ എന്നിവയാണ് പുതിയ കളർ ഓപ്ഷനുകൾ. അതോടൊപ്പം പുതിയ ഫെയറിംഗ് ഡിസൈൻ, സ്ലിമ്മർ ഫ്രണ്ട് ഫെൻഡർ, ഹീറ്റിംഗ്-കൂളിംഗ് ക്ലൈമൽ കമാൻഡ് സീറ്റ്, സാഡിൽബാഗുകൾ എന്നിവയെല്ലാം പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളിൽ ഇന്ത്യൻ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

2021 മോഡൽ റോഡ് മാസ്റ്റർ ലിമിറ്റഡ് അവതരിപ്പിച്ച് ഇന്ത്യൻ

ആപ്പിൾ കാർ‌പ്ലേയ്‌ക്കൊപ്പം ഒരു പുതിയ ഇൻ‌ഫോടെയ്ൻ‌മെൻറ് സിസ്റ്റവും റോഡ് മാസ്റ്റർ ലിമിറ്റഡിൽ ഇന്ത്യൻ മോട്ടോർസൈക്കിൾസ് അവതരിപ്പിക്കുന്നുണ്ട്. റൈഡ് കമാൻഡ് ഡിസ്പ്ലേ സിസ്റ്റവും, നാവിഗേഷനും അതിൽ സംയോജിപ്പിച്ചിരിക്കുന്നു.

MOST READ: പുതുക്കിയ GS 310 മോഡലുകളുടെ ഡെലിവറി ഒക്‌ടോബർ 10-ന് ആരംഭിക്കുമെന്ന് ബിഎംഡബ്ല്യു

2021 മോഡൽ റോഡ് മാസ്റ്റർ ലിമിറ്റഡ് അവതരിപ്പിച്ച് ഇന്ത്യൻ

കൂടാതെ യാത്രയ്ക്കിടെ മ്യൂസിക് ആസ്വദിക്കാനും കോളുകൾ എടുക്കാനും അതിലേറെ കാര്യങ്ങൾ ചെയ്യാനും ഈ സംവിധാനം റൈഡറിനെ അനുവദിക്കുന്നു.

2021 മോഡൽ റോഡ് മാസ്റ്റർ ലിമിറ്റഡ് അവതരിപ്പിച്ച് ഇന്ത്യൻ

ക്രൂയിസ് കൺട്രോൾ, പൂർണ എൽഇഡി ലൈറ്റിംഗ്, ക്രമീകരിക്കാവുന്ന എയർ വെന്റുകൾ, ഹീറ്റഡ് ഗ്രിപ്സ് എന്നിവയും ബൈക്കിന്റെ സവിശേഷതകളാണ്. റൈഡർ, പാസഞ്ചർ സീറ്റുകൾക്ക് ഹീറ്റ് അല്ലെങ്കിൽ കൂളിംഗ് ഓപ്ഷനുകൾ ഉണ്ട്.

MOST READ: സംസ്ഥാനത്ത് കരയിൽ മാത്രമല്ല ഇനി വെള്ളത്തിലും ടാക്സികൾ

2021 മോഡൽ റോഡ് മാസ്റ്റർ ലിമിറ്റഡ് അവതരിപ്പിച്ച് ഇന്ത്യൻ

അവ ഡാഷിലൂടെ നിയന്ത്രിക്കാൻ കഴിയും. പാത്ത്ഫൈൻഡർ എസ് എൽഇഡി ഡ്രൈവിംഗ് ലൈറ്റുകളും പുഷ് ബട്ടൺ ക്രമീകരിക്കാവുന്ന വിൻഡ്ഷീൽഡും ഇന്ത്യൻ വാഗ്ദാനം ചെയ്യുന്നത് ശ്രദ്ധേയമാണ്.

2021 മോഡൽ റോഡ് മാസ്റ്റർ ലിമിറ്റഡ് അവതരിപ്പിച്ച് ഇന്ത്യൻ

പുതിയ പാത്ത്ഫൈൻഡർ അഡാപ്റ്റീവ് എൽഇഡി ഹെഡ്ലൈറ്റ് ബൈക്കിന്റെ ലീൻ ആംഗിൾ മനസിലാക്കുകയും മികച്ച ദൃശ്യപരത നൽകുന്നതിന് വ്യക്തിഗത എൽഇഡി പ്രൊജക്ടർ ബീമുകൾ സജീവമാക്കുകയും ചെയ്യുന്നു.

MOST READ: സുസുക്കി സ്വേസിലേക്ക് രൂപം മാറി ടൊയോട്ട കൊറോള ടൂറിംഗ് സ്പോർട്‌സ്

2021 മോഡൽ റോഡ് മാസ്റ്റർ ലിമിറ്റഡ് അവതരിപ്പിച്ച് ഇന്ത്യൻ

ഇന്ത്യൻ റോഡ്മാസ്റ്റർ ലിമിറ്റഡിൽ തണ്ടർ സ്ട്രോക്ക് 116 എഞ്ചിൻ, 1890 സിസി, 49 ഡിഗ്രി, എയർ, ഓയിൽ-കൂൾഡ് വി-ട്വിൻ എന്നിവ പ്രവർത്തിക്കുന്നു. ഇത് വെറും 2,900 rpm-ൽ 170 Nm torque വാഗ്ദാനം ചെയ്യുന്നു. ക്രമീകരിക്കാനാകാത്ത 46 mm ഫ്രണ്ട് ഫോർക്ക്, പിൻഭാഗത്ത് ക്രമീകരിക്കാവുന്ന എയർ ഷോക്ക് എന്നിവ സസ്പെൻഷൻ സംവിധാനത്തിൽ അടങ്ങിയിരിക്കുന്നു.

2021 മോഡൽ റോഡ് മാസ്റ്റർ ലിമിറ്റഡ് അവതരിപ്പിച്ച് ഇന്ത്യൻ

മുൻ വീലിൽ 300 മില്ലീമീറ്റർ ഫ്ലോട്ടിംഗ് ഡിസ്കുകൾ, നാല് പിസ്റ്റൺ കാലിപ്പറുകളും പിന്നിൽ 300 മില്ലീമീറ്റർ ഫ്ലോട്ടിംഗ് ഡിസ്ക് എന്നിവ രണ്ട് പിസ്റ്റൺ കാലിപ്പർ ഉപയോഗിച്ച് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. എബിഎസ് സ്റ്റാൻഡേർഡ് ആണ്.

2021 മോഡൽ റോഡ് മാസ്റ്റർ ലിമിറ്റഡ് അവതരിപ്പിച്ച് ഇന്ത്യൻ

2021 ഇന്ത്യൻ റോഡ് മാസ്റ്റർ ലിമിറ്റഡിന് 30,749 ഡോളറാണ് വില. അതായത് ഏകദേശം 22.64 ലക്ഷം രൂപ. ഈ പുതിയ പ്രീമിയം ക്രൂയിസർഇന്ത്യയിൽ അവതരിപ്പിച്ചാൽ 50 ലക്ഷം രൂപയോളം വരും എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Indian Motorcycle Unveiled The 2021 Indian Roadmaster Limited. Read in Malayalam
Story first published: Thursday, September 17, 2020, 12:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X