റോഡ് മാസ്റ്റർ ഡാർക്ക് ഹോഴ്സ് ജാക്ക് ഡാനിയേൽ എഡിഷനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

റോഡ് മാസ്റ്റർ ഡാർക്ക് ഹോഴ്സ് ജാക്ക് ഡാനിയേൽ എഡിഷൻ അവതരിപ്പിച്ച് ഇന്ത്യൻ മോട്ടോർസൈക്കിൾ. ക്ലോക്ക് വെർക്‌സ് കസ്റ്റം സൈക്കിളുമായി കൈകോർത്താണ് ഇന്ത്യൻ ജെന്റിൽമാൻ ജാക്കിന്റെ കുപ്പി പോലെ രൂപകൽപ്പന ചെയ്ത പുതിയ ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

റോഡ് മാസ്റ്റർ ഡാർക്ക് ഹോഴ്സ് ജാക്ക് ഡാനിയേൽ എഡിഷനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

റോഡ് മാസ്റ്റർ ഡാർക്ക് ഹോഴ്‌സ് ഈ ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളിന്റെ 107 യൂണിറ്റുകൾ മാത്രമാകും ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കായി വിതരണം ചെയ്യുകയുള്ളൂ എന്നതും ശ്രദ്ധേയമാണ്.

റോഡ് മാസ്റ്റർ ഡാർക്ക് ഹോഴ്സ് ജാക്ക് ഡാനിയേൽ എഡിഷനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

ഇന്ത്യന്റെ ഏറ്റവും പ്രീമിയം ടൂറിംഗ് മോട്ടോർസൈക്കിളാണ് പുതിയ റോഡ് മാസ്റ്റർ ഡാർക്ക് ഹോഴ്‌സ്. വിശാലമായ പ്രീമിയം സവിശേഷതകളും സവാരി സാങ്കേതികവിദ്യയുമാണ് ബൈക്കിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

MOST READ: TNT 600i-യെ ഫിലിപ്പീന്‍സില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

റോഡ് മാസ്റ്റർ ഡാർക്ക് ഹോഴ്സ് ജാക്ക് ഡാനിയേൽ എഡിഷനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

സ്‌പെഷ്യൽ എഡിഷൻ മോഡലിൽ പ്രശസ്തമായ ടോപ്പ് ഷെൽഫ് ജെന്റിൽമാൻ ജാക്ക് വിസ്‌കിയെ പ്രതിഫലിപ്പിക്കുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.

റോഡ് മാസ്റ്റർ ഡാർക്ക് ഹോഴ്സ് ജാക്ക് ഡാനിയേൽ എഡിഷനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

പുതിയ പാത്ത്ഫൈൻഡർ എൽഇഡി ഹെഡ്‌ലൈറ്റ്, പാത്ത്ഫൈൻഡർ എസ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ക്ലൈമകമാൻഡ് റോഗ് ഹീറ്റഡ്, കൂൾഡ് സീറ്റ്, ആപ്പിൾ കാർപ്ലേയ്ക്കൊപ്പം റൈഡ്കമാൻഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് എന്നിവയാണ് മോട്ടോർസൈക്കിളിലെ പ്രധാന സവിശേഷതകൾ.

MOST READ: ടുവോനോ ശ്രേണിയിലേക്ക് 660 മോഡലിനെ അവതരിപ്പിക്കാൻ അപ്രീലിയ; പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

റോഡ് മാസ്റ്റർ ഡാർക്ക് ഹോഴ്സ് ജാക്ക് ഡാനിയേൽ എഡിഷനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

നവീകരിച്ച 600 വാട്ട് പവർബാൻഡ് ഓഡിയോ സിസ്റ്റം, ഹീറ്റഡ് ഹാൻഡ് ഗ്രിപ്പുകൾ, ക്രമീകരിക്കാവുന്ന ഫ്ലേഡ് ക്ലോക്ക് വെർക്സ് വിൻഡ്സ്ക്രീൻ, റിമോട്ട് ലോക്കിംഗ് സാഡിൽബാഗുകൾ, ട്രങ്ക് എന്നിവയും റോഡ് മാസ്റ്റർ ഡാർക്ക് ഹോഴ്സ് ജാക്ക് ഡാനിയേൽ എഡിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റോഡ് മാസ്റ്റർ ഡാർക്ക് ഹോഴ്സ് ജാക്ക് ഡാനിയേൽ എഡിഷനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

2020 സെപ്റ്റംബർ മുതൽ ഇന്ത്യൻ സ്പെഷ്യൽ എഡിഷൻ ബൈക്കുകൾക്കായുള്ള ഓർഡറുകൾ എടുക്കാൻ തുടങ്ങും. എല്ലാ യൂണിറ്റുകളും 2021 മോഡൽ ഇയർ ബൈക്കുകളായാരും വിപണിയിൽ ഇടംപിടിക്കുക.

MOST READ: ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

റോഡ് മാസ്റ്റർ ഡാർക്ക് ഹോഴ്സ് ജാക്ക് ഡാനിയേൽ എഡിഷനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

ഈ 107 ലിമിറ്റഡ് എഡിഷൻ മോഡലുകളുടെയും വില 38,999 ഡോളർ ആയിരിക്കും. അതായത് നിലവിലെ വിനിമയ നിരക്കിൽ ഏകദേശം29 ലക്ഷം രൂപ. ഇന്ത്യയിൽ ഈ റോഡ് മാസ്റ്റർ ഡാർക്ക് ഹോഴ്സ് ജാക്ക് ഡാനിയേൽ എഡിഷൻ എത്തുമോ എന്ന കാര്യത്തിൽ ഇന്ത്യൻ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

റോഡ് മാസ്റ്റർ ഡാർക്ക് ഹോഴ്സ് ജാക്ക് ഡാനിയേൽ എഡിഷനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

എന്നാൽ ഇവയിലേതെങ്കിലും ആഭ്യന്തര വിപണിയിലേക്ക് എത്തുകയാണെങ്കിൽ അവ പൂർണ ഇറക്കുമതി മോഡലുകളായാകും വിൽപ്പനക്ക് എത്തുക. അതിനാൽ വില 50 ലക്ഷത്തിൽ താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും പ്രീമിയം തുക മുടക്കാൻ ഇന്ത്യയിലെ ഉപഭോക്താക്കൾ തയാറാകുമോ എന്ന കാര്യത്തിൽ കമ്പനിക്ക് സംശയമുണ്ട്.

Most Read Articles

Malayalam
English summary
Indian Unveiled Roadmaster Dark Horse Jack Daniel Edition. Read in Malayalam
Story first published: Monday, August 10, 2020, 19:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X