കസ്റ്റമൈസ്ഡ് ഇനഫ്ലേറ്റബിൾ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് പൊയിമോ

ടോക്കിയോ യൂണിവേർസിറ്റിയിൽ നിന്നുള്ള എട്ട് ജാപ്പനീസ് ഡിസൈനർമാർ ഈയിടെ ഞങ്ങൾ കണ്ട ഏറ്റവും രസകരമായ ഇലക്ട്രിക് മോട്ടോർസൈക്കിൾ മോഡലുകളിലൊന്നായ പൊയിമോ രൂപകൽപ്പന ചെയ്തു.

കസ്റ്റമൈസ്ഡ് ഇനഫ്ലേറ്റബിൾ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് പൊയിമോ

വ്യക്തിഗത മൊബിലിറ്റി വാഹന വിപണിയിൽ മെയ് മാസത്തിൽ വിജയകരമായി എത്തിച്ചേരുന്ന വൈവിധ്യമാർന്നതും എളുപ്പമായി ഉപയോഗിക്കാനും കഴിയുന്ന ഇനഫ്ലേറ്റ് ചെയ്യാവുന്ന ഇലക്ട്രിക് സ്കൂട്ടറാണിത്.

കസ്റ്റമൈസ്ഡ് ഇനഫ്ലേറ്റബിൾ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് പൊയിമോ

പേര് സൂചിപ്പിക്കുന്നത് പോലെ, പൊയിമോ (POrtable and Inflatable MObility) പരസ്പരം ബന്ധിപ്പിച്ച നിരവധി ഇനഫ്ലേറ്റ് ചെയ്യാവുന്ന (കാറ്റ് നിറച്ച് വീർപ്പിക്കാവുന്ന) ഭാഗങ്ങൾ ഉൾക്കൊള്ളുന്നു. ഇത് എളുപ്പത്തിൽ മടക്കി ബാക്ക്‌പാക്കിലിടാനും സാധ്യമാക്കുന്നു. കൂടാതെ എവിടെയും ഓടിക്കാവുന്ന ഇലക്ട്രിക് മോട്ടോറും ലഭിക്കുന്നു.

MOST READ: ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം വൈകുമെന്ന് ടൊയോട്ട

കസ്റ്റമൈസ്ഡ് ഇനഫ്ലേറ്റബിൾ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് പൊയിമോ

ഇതിലുപരിയായി ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടർ, ഡെവലപ്പർമാർ അടുത്തിടെ ഒരു കസ്റ്റം ഫിറ്റ് എഡിഷൻ പുറത്തിറക്കി. ഉപഭോക്താവിന്റെ ശരീരത്തിനും റൈഡിംഗ് ശൈലിക്കും അനുസൃതമായി രൂപകൽപ്പന ചെയ്യാൻ കഴിയുന്നതാണിത്. തന്റെ റൈഡിംഗ് പൊസിഷൻ സങ്കൽപ്പിക്കുന്ന റൈഡറിന്റെ ചിത്രമെടുത്ത് നൽകുന്നതിലൂടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.

കസ്റ്റമൈസ്ഡ് ഇനഫ്ലേറ്റബിൾ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് പൊയിമോ

ആ ചിത്രങ്ങൾ/ ഇമേജുകൾ ഉപയോഗിച്ച്, പ്രത്യേക സോഫ്റ്റ്‌വെയര്‍ അതിന്റെ വലുപ്പത്തിലുള്ള ഒരു റൈഡറെ അവരുടെ ഇഷ്ടപ്പെട്ട പെസിഷനിൽ ഉൾക്കൊള്ളാൻ ഇഷ്‌ടാനുസൃതമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്കൂട്ടറിന്റെ ഒരു 3D കമ്പ്യൂട്ടർ മോഡൽ നിർമ്മിക്കുന്നു.

MOST READ: കോംപാക്ട് എംപിവി ശ്രേണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി കിയയും എംജിയും

കസ്റ്റമൈസ്ഡ് ഇനഫ്ലേറ്റബിൾ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് പൊയിമോ

മാറ്റങ്ങൾ വരുത്തുമ്പോൾ, സോഫ്റ്റ്‌വെയര്‍ ഓട്ടോമാറ്റിക്കായി മൊത്തത്തിലുള്ള രൂപകൽപ്പന ക്രമീകരിക്കുന്നതിനാൽ വാഹനത്തിന്റെ കരുത്ത്, സ്ഥിരത, പ്രവർത്തനക്ഷമത എന്നിവയിൽ വിട്ടുവീഴ്ചയില്ല.

കസ്റ്റമൈസ്ഡ് ഇനഫ്ലേറ്റബിൾ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് പൊയിമോ

മോഡൽ അന്തിമമായിക്കഴിഞ്ഞാൽ, അത് നിർമ്മാതാവിന് അയയ്‌ക്കും. യഥാർത്ഥ സ്കൂട്ടർ, വീലുകൾ ഉൾപ്പെടെ ഇനഫ്ലേറ്റ് ചെയ്യാവുന്ന ഏഴ് വ്യത്യസ്ത വിഭാഗങ്ങളായി താരതമ്യേന കഠിനമായ പ്ലാസ്റ്റിക് ഫാബ്രിക്കിൽ നിന്ന് നിർമ്മിക്കും.

MOST READ: കൂടുതൽ പരിചയപ്പെടാം; പുതുക്കിയ ഹാരിയറിന്റെ പരസ്യ വീഡിയോ പങ്കുവെച്ച് ടാറ്റ

കസ്റ്റമൈസ്ഡ് ഇനഫ്ലേറ്റബിൾ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് പൊയിമോ

നിർദ്ദിഷ്ട രീതി ഉപയോഗിച്ച്, ഗവേഷണ സംഘം യഥാർത്ഥത്തിൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ ടൈപ്പ്, മാനുവൽ വീൽചെയർ ടൈപ്പ് പൊയിമോ എന്നിവയുടെ ഒന്നിലധികം പ്രോട്ടോടൈപ്പുകൾ നിർമ്മിച്ചിട്ടുണ്ട്.

കസ്റ്റമൈസ്ഡ് ഇനഫ്ലേറ്റബിൾ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് പൊയിമോ

വീലുകൾ ഉൾപ്പെടെ ഇനഫ്ലേറ്റ് ചെയ്യാവുന്ന ഏഴ് ഘടനകളെ സംയോജിപ്പിച്ചാണ് ഇലക്ട്രിക് ബൈക്ക് ടൈപ്പ് നിർമ്മിച്ചിരിക്കുന്നത്. ചെറിയ ബ്രഷ്‌ലെസ്സ് മോട്ടോറും ലിഥിയം അയൺ ബാറ്ററിയുമാണ് ഇതിൽ പ്രവർത്തിക്കുന്നത്.

MOST READ: സോനെറ്റിന്റെ കയറ്റുമതിയും ആരംഭിച്ച് കിയ; ഇന്ത്യയിൽ ബുക്കിംഗ് കാലയളവ് 10 ആഴ്ച്ചയോളം

കസ്റ്റമൈസ്ഡ് ഇനഫ്ലേറ്റബിൾ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് പൊയിമോ

പോയിമോ മോട്ടോർസൈക്കിളിന് മണിക്കൂറിൽ ആറ് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവും. ഒരൊറ്റ ചാർജിൽ ഏകദേശം ഒരു മണിക്കൂർ പ്രവർത്തിക്കുന്ന ഇതിന്റെ ഭാരം 9.0 കിലോഗ്രാം മാത്രമാണ്.

കസ്റ്റമൈസ്ഡ് ഇനഫ്ലേറ്റബിൾ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് പൊയിമോ

വീലുകൾ ഉൾപ്പെടെ അഞ്ച് ഇനഫ്ലേറ്റ് ചെയ്യാവുന്ന ഘടനകളെ സംയോജിപ്പിച്ചാണ് മാനുവൽ വീൽചെയർ ടൈപ്പ് നിർമ്മിച്ചിരിക്കുന്നത്. ഇത് മാനുവൽ ആയതിനാൽ, മോട്ടോർ അല്ലെങ്കിൽ ബാറ്ററി ഇൻസ്റ്റാൾ ചെയ്തിട്ടില്ല. ഇതിനറെ മൊത്തം ഭാരം ഏകദേശം 6.5 കിലോഗ്രാം ആണ്, ഒരു സാധാരണ വീൽചെയറിനെ അപേക്ഷിച്ച് ഭാരം പകുതിയാണ്.

കസ്റ്റമൈസ്ഡ് ഇനഫ്ലേറ്റബിൾ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് പൊയിമോ

ജാപ്പനീസ് ടെക്നോളജി കമ്പനിയായ മെർകാരി R4D -യുമായി സഹകരിച്ചാണ് പൊയിമോ വികസിപ്പിച്ചെടുത്തത്, മോഡസലുകൾ UIST 2020 ഓൺലൈൻ കോൺഫറൻസിൽ അവതരിപ്പിക്കും.

ഭാവിയിൽ, ഭാരം കൂടുതൽ കുറയ്ക്കാനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും സുരക്ഷയെ വിലയിരുത്താനും പ്രായോഗിക ഉപയോഗത്തിനും മോഡലിനെ ജനപ്രിയമാക്കുന്നതിമുള്ള പെർഫോമെൻസ് പരീക്ഷണങ്ങളിൽ പ്രവർത്തിക്കാനും ഗവേഷണ സംഘം പദ്ധതിയിടുന്നു.

Most Read Articles

Malayalam
English summary
Inflatable Poimo Electric Scooter Custom Fit Version. Read in Malayalam.
Story first published: Sunday, October 25, 2020, 0:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X