ബി‌എസ്‌ VI കംപ്ലയിന്റ് മോഡലുകൾ അവതരിപ്പിച്ച് ജാവ

ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ജാവയുടെ ആഭ്യന്തര ശ്രേണിയിൽ ബി‌എസ്‌ VI കംപ്ലയിന്റ് മോഡലുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. പെരക് ബോബർ ഇതിനകം തന്നെ ബി‌എസ്‌ VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നു.

ബി‌എസ്‌ VI കംപ്ലയിന്റ് മോഡലുകൾ അവതരിപ്പിച്ച് ജാവ

ജാവ 42 , ക്ലാസിക്ക് എന്നീ മോഡലുകളാണ് ഇപ്പോൾ പരിഷ്കരിച്ചിരിക്കുന്നത്. ബി‌എസ്‌ VI മോഡലുകളുടെ എക്സ്-ഷോറൂം വില 1.60 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു.

ബി‌എസ്‌ VI കംപ്ലയിന്റ് മോഡലുകൾ അവതരിപ്പിച്ച് ജാവ

ബ്ലാക്ക്, ഗ്രേ, മറൂൺ എന്നീ മൂന്ന് നിറങ്ങളിലാണ് ജാവ ക്ലാസിക് വിൽക്കുന്നത്. 42 മോഡൽ, ഹേലേയ്സ് ടീൽ, കോമറ്റ് റെഡ്, ഗലാക്ടിക് ഗ്രീൻ, നെബുല ബ്ലൂ, ലുമോസ് ലൈം, സ്റ്റാർലൈറ്റ് ബ്ലൂ എന്നീ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു.

ബി‌എസ്‌ VI കംപ്ലയിന്റ് മോഡലുകൾ അവതരിപ്പിച്ച് ജാവ

ബി‌എസ്‌ VI ജാവയുടെ സിംഗിൾ ചാനൽ ABS പതിപ്പിന്റെ വില Rs. 1,73,164 - 1,74,228 രൂപയ്ക്ക് ഇടയിലാണ്. ബി‌എസ്‌ IV പതിപ്പിനെ അപേക്ഷിച്ച് 10,000 രൂപയോളം കൂടുതലാണ് പരിഷ്കരിച്ച പതിപ്പിന്.

ബി‌എസ്‌ VI കംപ്ലയിന്റ് മോഡലുകൾ അവതരിപ്പിച്ച് ജാവ

ജാവയുടെ ഡ്യുവൽ-ചാനൽ ABS പതിപ്പിന്റെ മൂന്ന് നിറങ്ങൾക്കും 1,73,242 രൂപയായിരുന്നെങ്കിലും ഇപ്പോൾ മെറൂൺ നിറത്തിന് 1,83,170 രൂപയായി കമ്പനി ഉയർത്തിയിരിക്കുന്നു.

ബി‌എസ്‌ VI കംപ്ലയിന്റ് മോഡലുകൾ അവതരിപ്പിച്ച് ജാവ

തിരഞ്ഞെടുക്കുന്ന നിറത്തെ ആശ്രയിച്ച് വില വ്യത്യാസം ഏകദേശം 9,000 - 10,000 രൂപ വരെയാണ്. എൻ‌ട്രി ലെവൽ‌ 42 -നെ സംബന്ധിച്ചിടത്തോളം, എക്സ്-ഷോറൂം വില 1.60 ലക്ഷം രൂപയ്ക്കും 1.74 ലക്ഷം രൂപയ്ക്കും ഇടയിലാണ്.

ബി‌എസ്‌ VI കംപ്ലയിന്റ് മോഡലുകൾ അവതരിപ്പിച്ച് ജാവ

42ന -ന്റെ ഹേലേയ്സ് ടീൽ നിറത്തിന് 1,60,300 രൂപയാണ് വില. സിംഗിൾ ചാനൽ പതിപ്പിന് 5,000 രൂപ അധികവും ഡ്യുവൽ-ചാനൽ പതിപ്പിന് സമാനമായ വർധനയോടെ വില 1,69,242 ലക്ഷം വരെ എത്തുന്നു.

Jawa Old Price S ABS

Jawa New Price

Jawa Old Price D ABS

Jawa New Price D ABS

Black – 1,64,300

1,73,164

1,73,242

1,82,106

Grey – 1,64,300

1,73,164

1,73,242

1,82,106

Maroon – 1,64,300

1,74,228

1,73,242

1,83,170

ബി‌എസ്‌ VI കംപ്ലയിന്റ് മോഡലുകൾ അവതരിപ്പിച്ച് ജാവ

അതോടൊപ്പം, സ്റ്റാർലൈറ്റ് ബ്ലൂ ഒഴികെ സിംഗിൾ, ഡ്യുവൽ-ചാനൽ പതിപ്പുകളിൽ വരുന്ന മറ്റ് നിറങ്ങളുടെ വില ഏകദേശം 10,000 രൂപ വർദ്ധിപ്പിച്ചു.

Forty Two Old Price S ABS

Forty Two New Price

Forty Two Old Price D ABS

Forty Two New Price D ABS

Haley’s Teal – 1,55,300

1,60,300

1,64,242

1,69,242

Comet Red – 1,55,300

1,65,228

1,64,242

1,74,170

Galactic Green – 1,55,300

1,65,228

1,64,242

1,74,170

Nebula Blue – 1,55,300

1,65,228

1,64,242

1,74,170

Lumos Lime – 1,55,300

1,64,164

1,64,242

1,73,106

Starlight Blue – 1,55,300

1,60,300

1,64,242

1,69,242

Table Source: Gaadiwaadi

ബി‌എസ്‌ VI കംപ്ലയിന്റ് മോഡലുകൾ അവതരിപ്പിച്ച് ജാവ

ബി‌എസ്‌ VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്, 293 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ, DOCH എഞ്ചിൻ രാജ്യത്തെ ആദ്യത്തെ ക്രോസ് പോർട്ട് സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

ബി‌എസ്‌ VI കംപ്ലയിന്റ് മോഡലുകൾ അവതരിപ്പിച്ച് ജാവ

അതിനാൽ വാഹനങ്ങളുടെ ഐതിഹാസിക ഇരട്ട എക്സ്ഹോസ്റ്റ് സംവിധാനവും മാറ്റമില്ലാതെ നിലകൊള്ളുന്നു. മാത്രമല്ല, പവർ, ടോർക്ക് കണക്കുകളും സമാനമായി തുടരുന്നു.

ബി‌എസ്‌ VI കംപ്ലയിന്റ് മോഡലുകൾ അവതരിപ്പിച്ച് ജാവ

പരമാവധി 27 bhp കരുത്തും, 28 Nm torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു.

ബി‌എസ്‌ VI കംപ്ലയിന്റ് മോഡലുകൾ അവതരിപ്പിച്ച് ജാവ

കാറ്റലിറ്റിക് കൺവെർട്ടറിൽ ഉപയോഗിക്കുന്ന വിലയേറിയ ലോഹങ്ങളുടെ വില അതിവേഗം വർദ്ധിച്ചതാണ് വിവിധ നിറങ്ങളിലുടനീളം വില വർധനവിന് കാരണമെന്ന് ക്ലാസിക് ലെജന്റുകൾ പറയുന്നു.

Most Read Articles

Malayalam
English summary
Jawa 42, Classic BS6 complaint variants launched in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X