ബിഎസ് VI ജാവ, ജാവ 42 മോഡലുകളുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി

രണ്ട് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ നിരത്തിലേക്ക് ജാവ തിരിച്ചെത്തുന്നത്. ജാവ, ജാവ 42, പെറാക്ക് എന്നീ മൂന്ന് മോഡലുകളെയാണ് രണ്ടാം വരവില്‍ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

ബിഎസ് VI ജാവ, ജാവ 42 മോഡലുകളുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി

ജാവ, ജാവ 42 മോഡലുകളില്‍ ബിഎസ് VI-ലേക്ക് നവീകരിച്ച മോഡലുകളെ കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാൽ എഞ്ചിന്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ബിഎസ് VI ജാവ, ജാവ 42 മോഡലുകളുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി

ബിഎസ് VI, 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാകും ഇരുമോഡലുകള്‍ക്കും കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 26.1 bhp കരുത്തും 27.05 Nm torque ഉം സൃഷ്ടിക്കും.

MOST READ: ജന്മനാട്ടിൽ വെന്യുവിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ സമ്മാനിച്ച് ഹ്യുണ്ടായി

ബിഎസ് VI ജാവ, ജാവ 42 മോഡലുകളുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി

പഴയ പതിപ്പുമായി ഈ എഞ്ചിന്‍ താരതമ്യപ്പെടുത്തുമ്പോള്‍ കരുത്തും ടോര്‍ഖും കുറഞ്ഞതായി കാണാന്‍ സാധിക്കും. ബിഎസ് IV പതിപ്പ് 27 bhp കരുത്തും 28 Nmtorque ഉം സൃഷ്ടിച്ചിരുന്നു.

ബിഎസ് VI ജാവ, ജാവ 42 മോഡലുകളുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി

കരുത്ത് കുറഞ്ഞിട്ടുണ്ടെങ്കിലും അത് ബൈക്കുകളുടെ പെര്‍ഫോമെന്‍സിനെ ബാധിക്കില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. അതോടൊപ്പം തന്നെ മോഡലുകളുടെ ഭാരവും വര്‍ധിച്ചു.

MOST READ: ബോണവില്ലെ T100 ബ്ലാക്ക്, T120 ബ്ലാക്ക് മോഡലുകൾ ഇന്ത്യയിൽ എത്തി

ബിഎസ് VI ജാവ, ജാവ 42 മോഡലുകളുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി

ബിഎസ് IV പതിപ്പ് 170 കിലോഗ്രാം ഭാരം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ബിഎസ് VI -ലേക്ക് വരുമ്പോള്‍ 2 കിലോഗ്രാം വര്‍ധിച്ച് 172 കിലോഗ്രം ആയി പുതിയ ബൈക്കിന്റെ ഭാരം. പുതുക്കിയ വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി.

ബിഎസ് VI ജാവ, ജാവ 42 മോഡലുകളുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി

മാര്‍ച്ച് മാസത്തില്‍ തന്നെ ബിഎസ് VI -ലേക്ക് ഇരുമോഡലുകളെയും നവീകരിച്ചിരുന്നെങ്കിലും ലോക്ക്ഡൗണിനെ തുടര്‍ന്ന് വില്‍പ്പന ആരംഭിച്ചിരുന്നില്ല. സിംഗിള്‍-ചാനല്‍ എബിഎസ്, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് മോഡലുകള്‍ വിപണിയില്‍ എത്തുന്നത്.

MOST READ: പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആശ്വാസം; ദീര്‍ഘകാലത്തെ ഇന്‍ഷുറന്‍സ് ഇനി വേണ്ട

ബിഎസ് VI ജാവ, ജാവ 42 മോഡലുകളുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി

ബിഎസ് VI ജാവ സിംഗിള്‍-ചാനല്‍ എബിഎസ് പതിപ്പിന് 1.73 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പഴയ ബിഎസ് IV പതിപ്പില്‍ നിന്നും 9,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പിന് ഉണ്ടായിരിക്കുന്നത്.

ബിഎസ് VI ജാവ, ജാവ 42 മോഡലുകളുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി

ബിഎസ് VI ഡ്യുവല്‍-ചാനല്‍ എബിഎസ് പതിപ്പിന് 1.83 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പഴയ പതിപ്പില്‍ നിന്നും 10,000 രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

MOST READ: റെട്രോ ക്രൂയിസറായി രൂപം മാറി റോയൽ എൻഫീൽഡ് ക്ലാസിക്ക് 350

ബിഎസ് VI ജാവ, ജാവ 42 മോഡലുകളുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി

ബിഎസ് VI ജാവ 42 സിംഗിള്‍-ചാനല്‍ എബിഎസ് പതിപ്പിന് 1.63 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പഴയ ബിഎസ് IV പതിപ്പില്‍ നിന്നും 5,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ബിഎസ് VI ജാവ, ജാവ 42 മോഡലുകളുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി

ബിഎസ് VI ജാവ 42 ഡ്യുവല്‍-ചാനല്‍ എബിഎസ് പതിപ്പിന് 1.64 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പഴയ പതിപ്പില്‍ നിന്നും 10,000 രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് VI ജാവ, ജാവ 42 മോഡലുകളുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി

ബ്ലാക്ക്, ഗ്രേ, മറൂണ്‍ എന്നീ മൂന്ന് നിറങ്ങളിലാണ് ജാവ ക്ലാസിക് വില്‍പ്പനയ്ക്ക് എത്തും. ഹേലേയ്‌സ് ടീല്‍, കോമറ്റ് റെഡ്, ഗലാക്ടിക് ഗ്രീന്‍, നെബുല ബ്ലൂ, ലുമോസ് ലൈം, സ്റ്റാര്‍ലൈറ്റ് ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളില്‍ ജാവ 42 വില്‍പ്പനയ്‌ക്കെത്തും.

Most Read Articles
https://malayalam.drivespark.com/two-wheelers/2020/jawa-perak-deliveries-delay-over-coronavirus-details-014995.html

Malayalam
English summary
Jawa and Jawa Forty Two BS6 Motorcycle Specs Revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X