ബിഎസ് VI ജാവ, ജാവ 42 മോഡലുകളില്‍ പുതിയ ഫീച്ചറുകള്‍

ബിഎസ് VI ജാവ, ജാവ 42 മോഡലുകളുടെ ഡെലിവറി അടുത്തിടെ കമ്പനി ആരംഭിച്ചിരുന്നു. ഈ മോഡലുകളില്‍ പുതിയൊരു ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തിയതായി വ്യക്താമാക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ബിഎസ് VI ജാവ, ജാവ 42 മോഡലുകളില്‍ പുതിയ ഫീച്ചറുകള്‍

മെക്കാനിക്കല്‍ ഭാഗത്താണ് ഏറ്റവും പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. 293 സിസി ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ DOHC എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. എന്നാല്‍ ഇപ്പോള്‍ ക്രോസ് പോര്‍ട്ട് എന്നൊരു സാങ്കേതികവിദ്യയും ബൈക്കുകളില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് ബ്രാന്‍ഡ് വ്യക്തമാക്കുന്നത്.

ബിഎസ് VI ജാവ, ജാവ 42 മോഡലുകളില്‍ പുതിയ ഫീച്ചറുകള്‍

ഇത് ചാര്‍ജിന്റെയും എക്സ്ഹോസ്റ്റ് വാതകങ്ങളുടെയും മികച്ച ഒഴുക്ക് പ്രാപ്തമാക്കുന്നതിലൂടെ എഞ്ചിന്റെ വോള്യൂമെട്രിക് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: എസ്-ക്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി സുസുക്കി

ബിഎസ് VI ജാവ, ജാവ 42 മോഡലുകളില്‍ പുതിയ ഫീച്ചറുകള്‍

ലോകത്തിലെ ആദ്യത്തെ സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ്, ക്രോസ് പോര്‍ട്ട് കോണ്‍ഫിഗറേഷന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് ബിഎസ് VI എഞ്ചിന് സമാനമായ പവറും ടോര്‍ക്കും നല്‍കുമെന്നും, ഉപഭോക്താവിന് മികച്ച സവാരി അനുഭവം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് VI ജാവ, ജാവ 42 മോഡലുകളില്‍ പുതിയ ഫീച്ചറുകള്‍

സമാനമായ പവര്‍, ടോര്‍ക്ക് നമ്പറുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ മോട്ടോര്‍സൈക്കിളുകള്‍ക്ക് അവയുടെ സ്വഭാവ സവിശേഷതയായ ഇരട്ട എക്സ്ഹോസ്റ്റ് ഐഡന്റിറ്റി നിലനിര്‍ത്താനും കര്‍ശനമായ ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നുവെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.

MOST READ: ഫ്രീസ്റ്റൈൽ ഫ്ലെയർ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഫോർഡ്; സ്പൈ ചിത്രങ്ങൾ പുറത്ത്

ബിഎസ് VI ജാവ, ജാവ 42 മോഡലുകളില്‍ പുതിയ ഫീച്ചറുകള്‍

അടുത്തതായി, ജാവയുടെ പുതുതായി സ്ഥാനം പിടിച്ചിരിക്കുന്ന ലാംഡ സെന്‍സര്‍ ആന്തരികവും ബാഹ്യവുമായ വേരിയബിളുകള്‍ നിരീക്ഷിക്കുന്നു. ചെറിയ ഇന്‍പുട്ടുകള്‍ക്ക് പോലും കൃത്യതയോടെ പ്രതികരിക്കുന്നതിന് ത്രോട്ടില്‍ പ്രതികരണം മികച്ചതാക്കുന്നുവെന്നും ക്ലാസിക് ലെജന്റ്‌സ് അവകാശപ്പെട്ടു.

ബിഎസ് VI ജാവ, ജാവ 42 മോഡലുകളില്‍ പുതിയ ഫീച്ചറുകള്‍

പാന്‍ ഉപയോഗിച്ച് സീറ്റ് പുനര്‍നിര്‍മ്മിച്ചു, ഒപ്പം കുഷനിംഗ് കൂടുതല്‍ സുഖകരമാക്കുന്നു. ജാവ സ്റ്റാന്റേഡ് മോഡലിന് 1.73 ലക്ഷം രൂപ മുതല്‍ 1.83 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. ജാവ 42-ന് 1.60 ലക്ഷം മുതല്‍ 1.74 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.

MOST READ: വില്‍പ്പന കുറഞ്ഞു; ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ബിഎസ് VI ജാവ, ജാവ 42 മോഡലുകളില്‍ പുതിയ ഫീച്ചറുകള്‍

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ വിപണി ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ജാവ. വരും മാസങ്ങളില്‍ നേപ്പാളിലേക്ക് വില്‍പ്പന എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ബിഎസ് VI ജാവ, ജാവ 42 മോഡലുകളില്‍ പുതിയ ഫീച്ചറുകള്‍

ഇതിന്റെ ഭാഗമായി നേപ്പാളിലെ പുതിയ ഡീലര്‍ഷിപ്പുകള്‍ക്കായി കമ്പനി അപേക്ഷ ക്ഷണിച്ചു. പ്രാരംഭ ഘട്ടത്തില്‍, ജാവ ക്ലാസിക്, ജാവ 42 മോഡലുകള്‍ മാത്രമാകും വില്‍പ്പനയ്ക്ക് എത്തിക്കുക.

Most Read Articles

Malayalam
English summary
Classic Legends Adds New Features To Jawa and Jawa 42. Read in Malayalam.
Story first published: Saturday, August 8, 2020, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X