ഉത്സവ സീസണ്‍ പൊടിപൊടിച്ച് പെറാക്ക്; നിരത്തിലെത്തിച്ചത് 2,000 യൂണിറ്റുകള്‍

ഉത്സവ നാളില്‍ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ജാവ പെറാക്ക്. 2020 ഒക്ടോബറില്‍ ഇതാദ്യമായി കമ്പനി പെറാക്കിന്റെ 2,000 യൂണിറ്റ് ഡെലിവറികള്‍ രേഖപ്പെടുത്തി.

ഉത്സവ സീസണ്‍ പൊടിപൊടിച്ച് പെറാക്ക്; നിരത്തിലെത്തിച്ചത് 2,000 യൂണിറ്റുകള്‍

വാസ്തവത്തില്‍, ജാവ അവരുടെ മൂന്ന് മോട്ടോര്‍സൈക്കിളുകളില്‍ 2,000 -ല്‍ അധികം യൂണിറ്റുകള്‍ ഒരു മാസത്തില്‍ വിതരണം ചെയ്യുന്നത് ഇതാദ്യമാണ്. ഒക്ടോബര്‍ മാസത്തിന്റെ രണ്ടാം പകുതിയിലാണ് ഭൂരിഭാഗവും വിറ്റത്.

ഉത്സവ സീസണ്‍ പൊടിപൊടിച്ച് പെറാക്ക്; നിരത്തിലെത്തിച്ചത് 2,000 യൂണിറ്റുകള്‍

നവരാത്രി പോലെ തന്നെ ദീപാവലി ദിനത്തിലും മികച്ച വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. പെറാക്കിന്റെ ഡെലിവറികള്‍ ഈ വര്‍ഷം ജൂലൈയിലാണ് ജാവ ആരംഭിച്ചത്. കമ്പനി നിരയിലെ ഏറ്റവും ചെലവേറിയ മോഡലാണിത്.

MOST READ: സമാരംഭിക്കുന്നതിന് മുമ്പ് മാഗ്നൈറ്റിന്റെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തി നിസാൻ

ഉത്സവ സീസണ്‍ പൊടിപൊടിച്ച് പെറാക്ക്; നിരത്തിലെത്തിച്ചത് 2,000 യൂണിറ്റുകള്‍

ക്ലാസിക് ലെജന്റ്‌സ് പെറാക്കിന്റെ ഡെലിവറി നമ്പറുകള്‍ മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂ. അതിനാല്‍ അതിന്റെ വില്‍പ്പന പ്രകടനത്തെ മുന്‍ മാസങ്ങളുമായി താരതമ്യപ്പെടുത്താനും അതിന്റെ എതിരാളികളുടെ പ്രകടനത്തെ വിലയിരുത്താനും കഴിയില്ല.

ഉത്സവ സീസണ്‍ പൊടിപൊടിച്ച് പെറാക്ക്; നിരത്തിലെത്തിച്ചത് 2,000 യൂണിറ്റുകള്‍

ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ കാലയളവില്‍ ജാവയുടെ മൊത്തം വില്‍പ്പന കണക്കിലെടുക്കുമ്പോള്‍, വില്‍പ്പന ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്ന് വേണമെങ്കില്‍ പറയാം. ജൂലൈയില്‍ 569 യൂണിറ്റായിരുന്ന വില്‍പ്പന, ഓഗസ്റ്റില്‍ 1,353 യൂണിറ്റായും പിന്നീട് 2020 സെപ്റ്റംബറില്‍ 2,121 യൂണിറ്റായും ഉയര്‍ന്നു.

MOST READ: 20,000 ബുക്കിംഗ് പിന്നിട്ട് പുതിയ ഥാർ; സ്വന്തമാക്കാൻ ആറ് മാസത്തോളം കാത്തിരിക്കണം

ഉത്സവ സീസണ്‍ പൊടിപൊടിച്ച് പെറാക്ക്; നിരത്തിലെത്തിച്ചത് 2,000 യൂണിറ്റുകള്‍

ഒക്ടോബറിലെ ജാവ, ജാവ 42 എന്നിവയുടെ വില്‍പ്പന കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഈ രണ്ട് മോഡലുകളും സ്ഥിരതയാര്‍ന്നതായി അവര്‍ പറയുന്നു. ക്ലാസിക് ലെജന്റ്സ് നിലവില്‍ ജാവ, ജാവ 42, പെറാക് എന്നിങ്ങനെ മൂന്ന് മോഡലുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നു.

ഉത്സവ സീസണ്‍ പൊടിപൊടിച്ച് പെറാക്ക്; നിരത്തിലെത്തിച്ചത് 2,000 യൂണിറ്റുകള്‍

ജാവയുടെ വില 1.73 ലക്ഷം രൂപയും, ജാവ 42 -ന് 1.60 ലക്ഷം രൂപ മുതല്‍ 1.74 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ജാവ പെറാക്കിന് 1,94,500 രൂപയാണ് എക്സ്ഷോറൂം വില.

MOST READ: പുതുതലമുറ i20 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.79 ലക്ഷം രൂപ

ഉത്സവ സീസണ്‍ പൊടിപൊടിച്ച് പെറാക്ക്; നിരത്തിലെത്തിച്ചത് 2,000 യൂണിറ്റുകള്‍

ജാവ, ജാവ 42 -ലും ഒരേ ബിഎസ് VI 293 സിസി, സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 26.51 bhp കരുത്തും 27.05 Nm torque ഉം ഉല്‍പാദിപ്പിക്കും. 6 സ്പീഡ് ആണ് ഗിയര്‍ബോക്സ്.

ഉത്സവ സീസണ്‍ പൊടിപൊടിച്ച് പെറാക്ക്; നിരത്തിലെത്തിച്ചത് 2,000 യൂണിറ്റുകള്‍

അതേസമയം ജാവ പെറാക്കില്‍ ബിഎസ് VI 334 സിസി സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്ട്രോക്ക് ലിക്വിഡ്-കൂള്‍ഡ് DOHC എഞ്ചിനാണ് കരുത്ത്. ഈ എഞ്ചിന്‍ പരമാവധി 30.64 bhp കരുത്തും 32.74 Nm torque ഉം സൃഷ്ടിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കുന്നു.

MOST READ: ഒക്‌ടോബറിൽ ടാറ്റ നിരത്തിലെത്തിച്ചത് ആൾട്രോസിന്റെ 6,730 യൂണിറ്റുകൾ

ഉത്സവ സീസണ്‍ പൊടിപൊടിച്ച് പെറാക്ക്; നിരത്തിലെത്തിച്ചത് 2,000 യൂണിറ്റുകള്‍

ജാവ, ജാവ 42 മോഡലുകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഡിസൈനിലാണ് പെറാക്ക് വിപണിയില്‍ എത്തുന്നത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് പെറാക്കിന് ലഭിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Jawa Delivers Perak 2,000 Motorcycles During Festive Season. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X