ടെസ്റ്റ് ഡ്രൈവിനും ഹോം ഡെലിവറിക്കും വാഹനം വീട്ടുപടിക്കല്‍, പദ്ധതിക്ക് തുടക്കം കുറിച്ച് ജാവ

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ അടുത്തിടെയാണ് ജാവ പുനരാരംഭിച്ചത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചാകും പ്രവര്‍ത്തനം എന്നും കമ്പനി അറിയിച്ചു.

ടെസ്റ്റ് ഡ്രൈവിനും ഹോം ഡെലിവറിക്കും വാഹനം വീട്ടുപടിക്കല്‍, പദ്ധതിക്ക് തുടക്കം കുറിച്ച് ജാവ

ഗ്രീന്‍, ഓറഞ്ച് സോണുകളിലുള്ള ഡീലര്‍ഷപ്പുകളുടെ പ്രവര്‍ത്തനമാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. രാജ്യത്ത് ഏകദേശം 20-25 ഡീലര്‍ഷിപ്പുകളാണ് കമ്പനിക്ക് ഉള്ളത്.

ടെസ്റ്റ് ഡ്രൈവിനും ഹോം ഡെലിവറിക്കും വാഹനം വീട്ടുപടിക്കല്‍, പദ്ധതിക്ക് തുടക്കം കുറിച്ച് ജാവ

പ്രവര്‍ത്തനം ആരംഭിച്ച എല്ലാ ഡീലര്‍ഷിപ്പുകളിലെയും ജീവനക്കാരുടെയും ഉപഭോക്തക്കളുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചു. ഡീലര്‍ഷിപ്പുകള്‍ അണുവിമുക്തമാക്കുയും സാനിറ്റൈസേഷന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തശേഷമാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.

MOST READ: വാഹനം സര്‍വീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലിരുന്നു കാണാം; സര്‍വം ഡിജിറ്റല്‍മയമാക്കി മഹീന്ദ്ര

ടെസ്റ്റ് ഡ്രൈവിനും ഹോം ഡെലിവറിക്കും വാഹനം വീട്ടുപടിക്കല്‍, പദ്ധതിക്ക് തുടക്കം കുറിച്ച് ജാവ

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിട്ടുള്ള സുരക്ഷ മാനദണ്ഡങ്ങളും പ്രദേശിക ഭരണകൂടങ്ങളുടെയും മുന്‍കരുതലുകളും അനുസരിച്ചായിരിക്കും ഡീലര്‍ഷിപ്പിന്റെ പ്രവര്‍ത്തനവും. അതോടൊപ്പം കമ്പനി തന്നെ ഏഴ് തരത്തിലുള്ള വേറെയും സുരക്ഷാ നടപടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ടെസ്റ്റ് ഡ്രൈവിനും ഹോം ഡെലിവറിക്കും വാഹനം വീട്ടുപടിക്കല്‍, പദ്ധതിക്ക് തുടക്കം കുറിച്ച് ജാവ

ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി ഇപ്പോള്‍ ഷോറുമുകളില്‍ എത്താതെ തന്നെ ഓണ്‍ലൈന്‍ വഴി വാഹനം വാങ്ങുന്നതിനും, ഈ വാഹനം ഹോം ഡെലിവറി നടത്തുന്ന നടപടി ക്രമങ്ങളും ഇപ്പോള്‍ കമ്പനി ആരംഭിച്ചു.

MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടാറ്റ മോട്ടോർസും

ടെസ്റ്റ് ഡ്രൈവിനും ഹോം ഡെലിവറിക്കും വാഹനം വീട്ടുപടിക്കല്‍, പദ്ധതിക്ക് തുടക്കം കുറിച്ച് ജാവ

അതോടൊപ്പം തന്നെ വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനും ആവശ്യപ്പെടുന്നതനുസരിച്ച് വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ക്ഡൗണ്‍ മാറ്റുന്നതോടെ വിപണിയില്‍ കൂടുതല്‍ സജീവമാകാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

ടെസ്റ്റ് ഡ്രൈവിനും ഹോം ഡെലിവറിക്കും വാഹനം വീട്ടുപടിക്കല്‍, പദ്ധതിക്ക് തുടക്കം കുറിച്ച് ജാവ

ഈ ലോക്ക്ഡൗണ്‍ നാളുകളില്‍ വലിയ പ്രതിസന്ധിയാണ് വാഹന വിപണിയില്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്തുടനീളം പ്രവര്‍ത്തനം പുനരാരംഭിക്കുന്ന അഞ്ചാമത്തെ ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ജാവ.

MOST READ: പുതുമ കാത്ത് സൂക്ഷിക്കുന്ന പഴയ വാഹനങ്ങൾ

ടെസ്റ്റ് ഡ്രൈവിനും ഹോം ഡെലിവറിക്കും വാഹനം വീട്ടുപടിക്കല്‍, പദ്ധതിക്ക് തുടക്കം കുറിച്ച് ജാവ

പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതോടെ പെറാക്കിനായി കാത്തിരിക്കുന്നവരുടെ കാത്തിരിപ്പ് നീളുമെന്ന് അടുത്തിടെ പുറത്തുവന്നിരുന്നു. ബുക്ക് ചെയ്തവര്‍ക്ക് ഏപ്രില്‍ 2 മുതല്‍ വാഹനം കൈമാറി തുടങ്ങുമെന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നത്.

ടെസ്റ്റ് ഡ്രൈവിനും ഹോം ഡെലിവറിക്കും വാഹനം വീട്ടുപടിക്കല്‍, പദ്ധതിക്ക് തുടക്കം കുറിച്ച് ജാവ

എന്നാല്‍ ലോക്ക്ഡൗണ്‍ വന്നതോടെ പ്രവര്‍ത്തനങ്ങള്‍ കമ്പനി താത്കാലികമായി നിര്‍ത്തിവെച്ചു. ഇതോടെയാണ് പെറാക്കിനായി കാത്തിരിക്കുന്നവരുടെ കാത്തിരിപ്പ് നീളുമെന്ന വാര്‍ത്ത പുറത്തുവരുന്നത്.

MOST READ: ഹിറ്റായി മാരുതി എസ്-പ്രെസോ, പ്രതിമാസ വിൽപ്പനയിൽ വർധനവ്

ടെസ്റ്റ് ഡ്രൈവിനും ഹോം ഡെലിവറിക്കും വാഹനം വീട്ടുപടിക്കല്‍, പദ്ധതിക്ക് തുടക്കം കുറിച്ച് ജാവ

പ്രവര്‍ത്തനങ്ങള്‍ പുനനാരംഭിക്കാനൊരുങ്ങുകയാണ് കമ്പനി. പുതിയ ഡെലിവറി സമയം പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 2019 നവംബര്‍ മാസത്തിലാണ് പെറാക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. 1.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Jawa Launches Home Delivery, Doorstep Test Ride Facility. Read in Malayalam.
Story first published: Saturday, May 16, 2020, 20:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X