ഇനിയും മുന്നോട്ട്: 50,000 യൂണിറ്റ് വിൽപ്പനയെന്ന നാഴിക‌ക്കല്ല് താണ്ടി ജാവ

രണ്ട് വർഷങ്ങൾക്ക് മുമ്പ് 2018-ൽ തിരിച്ചുവരവ് നടത്തിയ ക്ലാസിക് ലെജൻഡ്‌സ് ഇന്ത്യൻ വിപണിയിൽ ജാവ മോട്ടോർസൈക്കിൾസിന്റെ 50,000 യൂണിറ്റുകൾ വിറ്റഴിച്ചതായി പ്രഖ്യാപിച്ചു.

ഇനിയും മുന്നോട്ട്: 50,000 യൂണിറ്റ് വിൽപ്പനയെന്ന നാഴിക‌ക്കല്ല് താണ്ടി ജാവ

അരങ്ങേറ്റം കുറിച്ച് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് ബ്രാൻഡ് ഈ നേട്ടം കൈവരിച്ചതെങ്കിലും 12 മാസത്തെ സമ്പൂർണ പ്രവർത്തനത്തിലൂടെയാണ് വിൽപ്പന നേട്ടം കൈവരിച്ചതെന്ന് ജാവ അവകാശപ്പെടുന്നു.

ഇനിയും മുന്നോട്ട്: 50,000 യൂണിറ്റ് വിൽപ്പനയെന്ന നാഴിക‌ക്കല്ല് താണ്ടി ജാവ

2018 ൽ വിൽപ്പനയ്ക്കെത്തുന്ന സമയത്ത് പ്രതിവർഷം 90,000 മോട്ടോർസൈക്കിളുകൾ അല്ലെങ്കിൽ പ്രതിമാസം 7,500 യൂണിറ്റുകൾ വിൽക്കാനാണ് ജാവ ലക്ഷ്യമിട്ടിരുന്നത്. 2018 നവംബറിൽ ജാവ മോഡലുകൾ പുറത്തിറങ്ങിയിരുന്നെങ്കിലും 2019 ഏപ്രിലിലാണ് ബൈക്കുകൾക്കായുള്ള ഡെലിവറികൾ ആരംഭിച്ചത്.

MOST READ: SB-39 റോക്‌സ് ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്; വില 1,199 രൂപ

ഇനിയും മുന്നോട്ട്: 50,000 യൂണിറ്റ് വിൽപ്പനയെന്ന നാഴിക‌ക്കല്ല് താണ്ടി ജാവ

പുതിയ നാഴികക്കല്ലിൽ നിന്നും അടുത്ത 50,000 യൂണിറ്റ് വിൽപ്പനയിലേക്ക് യാത്ര തുടങ്ങുമ്പോൾ ജാവ മോട്ടോർസൈക്കിളുൾസ് ഉത്പാദന ശേഷിയും ഡീലർഷിപ്പുകളുടെ എണ്ണവും വിപുലീകരിക്കുന്നുണ്ട്.

ഇനിയും മുന്നോട്ട്: 50,000 യൂണിറ്റ് വിൽപ്പനയെന്ന നാഴിക‌ക്കല്ല് താണ്ടി ജാവ

ഈ വർഷം ഡിസംബറോടെ ഡീലർഷിപ്പുകളുടെ എണ്ണം 205 ആയി ഉയർത്തുമെന്നാണ് ജാവ അറിയിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ 105 ഷോറൂമുകളുള്ള കമ്പനി ലോക്ക്ഡൗണിന് ശേഷം പുതിയ 58 ഡീലർഷിപ്പുകൾ കൂടി ആരംഭിച്ചിരുന്നു.

MOST READ: വില്‍പ്പന കൊഴുപ്പിക്കാന്‍ ജാവ; മോഡലുകള്‍ക്ക് കുറഞ്ഞ ഇഎംഐ, ചുരുങ്ങിയ കാത്തിരിപ്പ് കാലയളവും

ഇനിയും മുന്നോട്ട്: 50,000 യൂണിറ്റ് വിൽപ്പനയെന്ന നാഴിക‌ക്കല്ല് താണ്ടി ജാവ

ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിലെ ഏറ്റവും പുതിയ ബ്രാൻഡ് എന്ന നിലയിൽ ഇത്രയും കുറഞ്ഞ കാലയളവിൽ 50,000 വിൽപ്പന കൈവരിച്ചതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് ക്ലാസിക് ലെജന്റ്സ് സിഇഒ ആശിഷ് സിംഗ് ജോഷി പറഞ്ഞു.

ഇനിയും മുന്നോട്ട്: 50,000 യൂണിറ്റ് വിൽപ്പനയെന്ന നാഴിക‌ക്കല്ല് താണ്ടി ജാവ

അടുത്ത 50,000 യൂണിറ്റ് വിൽ‌പന ഒരു വർഷത്തിനുള്ളിൽ‌ നേടുകയാണ് ജാവയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ജാവ ക്ലാസിക്, ജാവ 42, പെറാക് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ബ്രാൻഡിന്റെ നിരയിലുള്ളത്.

MOST READ: വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് സെല്‍റ്റോസ്; നാളിതുവരെ വിറ്റത് 1.25 ലക്ഷം യൂണിറ്റുകള്‍

ഇനിയും മുന്നോട്ട്: 50,000 യൂണിറ്റ് വിൽപ്പനയെന്ന നാഴിക‌ക്കല്ല് താണ്ടി ജാവ

കഴിഞ്ഞ മാസം പെറാക്കിന്റെ 2000 യൂണിറ്റുകൾ ഡെലിവറി ചെയ്‌തതോടെ ബ്രാൻഡിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ജാവ മോട്ടോർസൈക്കിളായി ഇത് മാറി. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ കാലയളവില്‍ ജാവയുടെ മൊത്തം വില്‍പ്പന കണക്കിലെടുക്കുമ്പോള്‍, വില്‍പ്പന ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണ്.

ഇനിയും മുന്നോട്ട്: 50,000 യൂണിറ്റ് വിൽപ്പനയെന്ന നാഴിക‌ക്കല്ല് താണ്ടി ജാവ

ജൂലൈയില്‍ 569 യൂണിറ്റായിരുന്ന വില്‍പ്പന, ഓഗസ്റ്റില്‍ 1,353 യൂണിറ്റായും പിന്നീട് 2020 സെപ്റ്റംബറില്‍ 2,121 യൂണിറ്റായും ഉയര്‍ന്നിരുന്നു. ഇപ്പോൾ ഉത്സവ സീസണിൽ വില്‍പ്പന കൊഴുപ്പിക്കാന്‍ ജാവ മോഡലുകള്‍ക്ക് കുറഞ്ഞ ഇഎംഐ, ചുരുങ്ങിയ കാത്തിരിപ്പ് കാലയളവ് എന്നിവയാണ് കമ്പനിയുടെ വാഗ്‌ദാനം.

Most Read Articles

Malayalam
English summary
Jawa Motorcycle Recorded 50,000 Unit Sales Milestone. Read in Malayalam
Story first published: Wednesday, November 11, 2020, 14:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X