പ്രതിമാസ വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് ജാവ; 2020 ഓഗസ്റ്റില്‍ വിറ്റത് 1,353 യൂണിറ്റുകള്‍

2020 ഓഗസ്റ്റ് മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് നിര്‍മ്മാതാക്കളായ ജാവ മോട്ടോര്‍സൈക്കിള്‍സ്. ജാവ, ജാവ 42, പെറാക്ക് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ബ്രാന്‍ഡ് രാജ്യത്ത് വില്‍ക്കുന്നത്.

പ്രതിമാസ വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് ജാവ; 2020 ഓഗസ്റ്റില്‍ വിറ്റത് 1,353 യൂണിറ്റുകള്‍

കഴിഞ്ഞ മാസം മോഡലുകളുടെ 1,353 യൂണിറ്റുകളാണ് ബ്രാന്‍ഡ് വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.91 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ (FADA) പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. കമ്പനിയുടെ റീട്ടെയില്‍ വില്‍പ്പന 2019 ഓഗസ്റ്റില്‍ 1,438 യൂണിറ്റായിരുന്നു.

പ്രതിമാസ വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് ജാവ; 2020 ഓഗസ്റ്റില്‍ വിറ്റത് 1,353 യൂണിറ്റുകള്‍

എന്നിരുന്നാലും, പ്രതിമാസ വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടായതായി രേഖപ്പെടുത്തി. 2020 ജൂലൈയില്‍ 569 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്. ഇതോടെയാണ് വില്‍പ്പനയില്‍ 137.78 ശതമാനം വര്‍ധനയുണ്ടായിരിക്കുന്നത്.

MOST READ: 401 ഇരട്ടകൾ 2020 അവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഹസ്ഖ്‌വര്‍ണ

പ്രതിമാസ വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് ജാവ; 2020 ഓഗസ്റ്റില്‍ വിറ്റത് 1,353 യൂണിറ്റുകള്‍

ഇരുചക്ര വാഹന വിഭാഗത്തിലെ ക്ലാസിക് ലെജന്റ്‌സിന്റെ വിപണി വിഹിതം 2019 ഓഗസ്റ്റില്‍ 0.11 ശതമാനത്തില്‍ നിന്ന് 2020 ഓഗസ്റ്റില്‍ 0.15 ശതമാനമായി കുറഞ്ഞു. ഇരുചക്ര വാഹന വിഭാഗത്തില്‍ കമ്പനിയുടെ വിപണി വിഹിതം 2020 ജൂലൈയില്‍ 0.07 ശതമാനമായിരുന്നു.

പ്രതിമാസ വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് ജാവ; 2020 ഓഗസ്റ്റില്‍ വിറ്റത് 1,353 യൂണിറ്റുകള്‍

ക്ലാസിക് ലെജന്റ്‌സ് നിലവില്‍ ജാവ, ജാവ 42, പെറാക് എന്നിവ ഇന്ത്യയില്‍ വില്‍ക്കുന്നു. ജാവയുടെ വില 1.73 ലക്ഷം രൂപയും, ജാവ 42 -ന് 1.60 ലക്ഷം രൂപ മുതല്‍ 1.74 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

MOST READ: 5 ലക്ഷം രൂപയില്‍ താഴെ വാങ്ങാന്‍ കഴിയുന്ന മികച്ച 5 മാരുതി കാറുകള്‍

പ്രതിമാസ വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് ജാവ; 2020 ഓഗസ്റ്റില്‍ വിറ്റത് 1,353 യൂണിറ്റുകള്‍

ജാവ പെറാക്കിന് 1,94,500 രൂപയാണ് എക്‌സ്‌ഷോറൂം വില. ജാവ, ജാവ 42 -ലും ഒരേ ബിഎസ് VI 293 സിസി, സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.

പ്രതിമാസ വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് ജാവ; 2020 ഓഗസ്റ്റില്‍ വിറ്റത് 1,353 യൂണിറ്റുകള്‍

ഈ എഞ്ചിന്‍ 26.51 bhp കരുത്തും 27.05 Nm torque ഉം ഉല്‍പാദിപ്പിക്കും. 6 സ്പീഡ് ആണ് ഗിയര്‍ബോക്‌സ്. അതേസമയം ജാവ പെറാക്കില്‍ ബിഎസ് VI 334 സിസി സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്‌ട്രോക്ക് ലിക്വിഡ്-കൂള്‍ഡ് DOHC എഞ്ചിനാണ് കരുത്ത്.

MOST READ: ഇന്ധന വിലകൾ കുത്തനെ ഉയരുമ്പോൾ ഡീസലിനേക്കാൾ മെച്ചം സിഎൻജി തന്നെ

പ്രതിമാസ വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് ജാവ; 2020 ഓഗസ്റ്റില്‍ വിറ്റത് 1,353 യൂണിറ്റുകള്‍

ഈ എഞ്ചിന്‍ പരമാവധി 30.64 bhp കരുത്തും 32.74 Nm torque ഉം സൃഷ്ടിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. ജാവ, ജാവ 42 മോഡലുകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഡിസൈനിലാണ് പെറാക്ക് വിപണിയില്‍ എത്തുന്നത്.

പ്രതിമാസ വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് ജാവ; 2020 ഓഗസ്റ്റില്‍ വിറ്റത് 1,353 യൂണിറ്റുകള്‍

രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് പെറാക്കിന് ലഭിച്ചിരിക്കുന്നത്. ഫ്‌ളോട്ടിങ് സിംഗിള്‍ സീറ്റ്, നീളമേറിയ സ്വന്‍ഗ്രാം, ഡാര്‍ക്ക് പെയിന്റ് ഫിനീഷ്, ചെറിയ സ്‌പോര്‍ട്ടി എകസ്‌ഹോസ്റ്റ്, ബാര്‍ എന്‍ഡ് മിറര്‍ തുടങ്ങിയവ പെറാക്കിനെ വ്യത്യസ്തമാക്കും. മുന്‍വശത്ത് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റും കറുത്ത ഹൗസിങ്ങും വാഹനത്തിന്റെ സവിശേഷതയാണ്.

Most Read Articles

Malayalam
English summary
Jawa Motorcycles Retail sales at 1,353 units in August 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X