Just In
- 7 hrs ago കേരളത്തിൽ കിട്ടിയില്ലെങ്കിൽ തമിഴ്നാട്ടിലോട്ട് പോകണ്ട, തമിഴ്നാട് എംവിഡി കട്ട കലിപ്പിലാണ്
- 11 hrs ago 160 കി.മീ. റേഞ്ചുള്ള ഇവിയുടെ ഏത് വേരിയന്റ് വാങ്ങുമെന്ന കൺഫ്യൂഷനോ? ഇതൊന്ന് വായിച്ചാൽ അതെല്ലാം മാറും
- 11 hrs ago കപ്പിത്താൻ എന്ന സ്വപ്നം പൂവണിഞ്ഞു; ആഡംബര നൗകയ്ക്കായി മാധവൻ മുടക്കിയത് കോടികൾ
- 12 hrs ago എത്ര റോള്‍സ് റോയ്സ് വേണമെങ്കിലും വാങ്ങാന്‍ ശേഷിയുള്ള മനുഷ്യനാ... സ്വന്തമാക്കിയത് മൂന്നാമത്തെ ഇലക്ട്രിക് ഓട്ടോ
Don't Miss
- Sports IPL 2024: ഒരോവര്‍ മുമ്പ് ജയിച്ചേനെ, ജയ്സ്വാളിനെ സെഞ്ച്വറി അടിപ്പിച്ച് സഞ്ജു! ഇതാണ് ക്യാപ്റ്റന്‍
- News മമ്മൂട്ടിയുടെ വീട്ടിലെത്തി വോട്ടുതേടി ഹൈബിയും ഷൈനും, ഇത്ര വൈകിയെത്തുമെന്ന് ആദ്യമെന്ന് ഹൈബി
- Movies പറ്റുന്നില്ല, സിബിൻ പുറത്തേക്ക്; പ്രേക്ഷകരെ ഞെട്ടിച്ച് തീരുമാനം; അമ്പരപ്പ് മാറാതെ മത്സരാർത്ഥികളും
- Lifestyle നീളമുള്ള മുടി വേണോ, മുടി വേഗത്തില്‍ വളരാന്‍ ചില വഴികളിതാ
- Technology ഈ രണ്ട് ജില്ലകളിലെ ഏത് റബർതോട്ടത്തിലോ കാട്ടിലോ ഇനി പോകാം! ഫുൾ റേഞ്ച് കിട്ടുമെന്ന് എയർടെൽ
- Finance ‘പോളിസി മാറ്റാം’; കടബാധ്യത കൈകാര്യം ചെയ്യാൻ ഇൻഷുറൻസ്, വിശദമായി അറിയാം
- Travel കേരളത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര; കൊച്ചിയിൽ നിന്ന് ഈ നഗരത്തിലേക്ക് വെറും 630 രൂപ
2021 ഓടെ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ജാവ
മറ്റ് ബ്രാന്‍ഡുകളെപ്പോലെ 2021 ജനുവരി 1 മുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കി ജാവ മോട്ടോര്‍സൈക്കിള്‍. ജാവ, ജാവ 42, പെറാക്ക് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ബ്രാന്‍ഡ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
ഓരോ മോഡലുകളിലും എത്ര രൂപ വെച്ച് വര്‍ധിപ്പിക്കും എന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് മോഡലുകളുടെ വില വര്‍ധിപ്പിക്കാന്‍ കാരണമായതെന്ന് കമ്പനി അറിയിച്ചു.
നിലവില്‍ ജാവയുടെ വില 1.73 ലക്ഷം രൂപയും, ജാവ 42 -ന് 1.60 ലക്ഷം രൂപ മുതല്‍ 1.74 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ജാവ പെറാക്കിന് 1.94 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
MOST READ: സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ സ്വന്തമാക്കി രജിഷ വിജയൻ
ജാവ, ജാവ 42 -ലും ഒരേ ബിഎസ് VI, 293 സിസി, സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന് 26.51 bhp കരുത്തും 27.05 Nm torque ഉം ഉല്പാദിപ്പിക്കും. 6 സ്പീഡ് ആണ് ഗിയര്‍ബോക്സ്.
അതേസമയം ജാവ പെറാക്കില്‍ ബിഎസ് VI, 334 സിസി സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്ട്രോക്ക് ലിക്വിഡ്-കൂള്‍ഡ് DOHC എഞ്ചിനാണ് കരുത്ത്. ഈ യൂണിറ്റ് പരമാവധി 30.64 bhp കരുത്തും 32.74 Nm torque ഉം സൃഷ്ടിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന് ജോടിയാക്കുന്നു.
MOST READ: മുൻ പാസഞ്ചർ സീറ്റ് എയർബാഗും നിർബന്ധമാക്കാനൊരുങ്ങി സർക്കാർ
ജാവ, ജാവ 42 മോഡലുകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഡിസൈനിലാണ് പെറാക്ക് വിപണിയില്‍ എത്തുന്നത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് പെറാക്കിന് ലഭിച്ചിരിക്കുന്നത്.
ഫ്ളോട്ടിങ് സിംഗിള്‍ സീറ്റ്, നീളമേറിയ സ്വന്‍ഗ്രാം, ഡാര്‍ക്ക് പെയിന്റ് ഫിനീഷ്, ചെറിയ സ്പോര്‍ട്ടി എകസ്ഹോസ്റ്റ്, ബാര്‍ എന്‍ഡ് മിറര്‍ തുടങ്ങിയവ പെറാക്കിനെ വ്യത്യസ്തമാക്കും. മുന്‍വശത്ത് വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ് യൂണിറ്റും കറുത്ത ഹൗസിങ്ങും വാഹനത്തിന്റെ സവിശേഷതയാണ്.
MOST READ: കയറ്റുമതി വിപണി ലക്ഷ്യമിട്ട് ജിംനിയുടെ ഉത്പാദനം സുസുക്കി ഇന്ത്യയില്‍ ആരംഭിച്ചു
കഴിഞ്ഞ മാസം പെറാക്കിന്റെ 2000 യൂണിറ്റുകള്‍ ഡെലിവറി ചെയ്തതോടെ ബ്രാന്‍ഡിന്റെ നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ജാവ മോട്ടോര്‍സൈക്കിളായി ഇത് മാറി. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ കാലയളവില്‍ ജാവയുടെ മൊത്തം വില്‍പ്പന കണക്കിലെടുക്കുമ്പോള്‍, വില്‍പ്പന ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
2018-ല്‍ വിപണിയില്‍ തിരിച്ചെത്തിയ ക്ലാസിക് ലെജന്‍ഡ്സ് ഇന്ത്യന്‍ വിപണിയില്‍ നാളിതുവരെ 50,000-ല്‍ അധികം യൂണിറ്റുകള്‍ വിറ്റഴിച്ചതായി പ്രഖ്യാപിച്ചിരുന്നു. 2018 ല്‍ വില്‍പ്പനയ്ക്കെത്തുന്ന സമയത്ത് പ്രതിവര്‍ഷം 90,000 മോട്ടോര്‍സൈക്കിളുകള്‍ അല്ലെങ്കില്‍ പ്രതിമാസം 7,500 യൂണിറ്റുകള്‍ വില്‍ക്കാനാണ് ജാവ ലക്ഷ്യമിട്ടിരുന്നത്.
MOST READ: ഡിമാൻഡ് ഏറുന്നു; മാഗ്നൈറ്റിനായി ആറ് മാസത്തോളം കാത്തിരിക്കണം
2018 നവംബറില്‍ ജാവ മോഡലുകള്‍ പുറത്തിറങ്ങിയിരുന്നെങ്കിലും 2019 ഏപ്രിലിലാണ് ബൈക്കുകള്‍ക്കായുള്ള ഡെലിവറികള്‍ ആരംഭിച്ചത്. അടുത്ത 50,000 യൂണിറ്റ് വില്‍പ്പനയിലേക്ക് യാത്ര തുടങ്ങുമ്പോള്‍ ജാവ മോട്ടോര്സൈക്കിളുള്സ് ഉത്പാദന ശേഷിയും ഡീലര്‍ഷിപ്പുകളുടെ എണ്ണവും വിപുലീകരിക്കുന്നുണ്ട്.
ഈ വര്‍ഷം ഡിസംബറോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 205 ആയി ഉയര്‍ത്തുമെന്നാണ് ജാവ അറിയിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ 105 ഷോറൂമുകളുള്ള കമ്പനി ലോക്ക്ഡൗണിന് ശേഷം പുതിയ 58 ഡീലര്‍ഷിപ്പുകള്‍ കൂടി ആരംഭിച്ചിരുന്നു.