പെറാക്ക് നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ച് ജാവ

ജാവയുടെ കസ്റ്റം മെയ്ഡ് ബൈക്കായ പെറാക്കിന്റെ ഡെലിവറി ഇന്ത്യയില്‍ ആരംഭിച്ചു. 2020 ജൂലൈ 20 മുതല്‍ ഉപഭോക്താക്കള്‍ക്ക് ബൈക്ക് കൈമാറി തുടങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

പെറാക്ക് നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ച് ജാവ

2019 നവംബര്‍ മാസത്തിലാണ് പെറാക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. 1.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ വിപണിയിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇത് ജൂലൈയിലേക്ക് നീളുകയായിരുന്നു.

പെറാക്ക് നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ച് ജാവ

ജാവ, ജാവ 42 ബൈക്കുകളില്‍ നല്‍കിയിട്ടുള്ളതിനേക്കാള്‍ കരുത്തേറിയ എഞ്ചിനാണ് പെറാക്കിന് നല്‍കിയിട്ടുള്ളത്. 334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എഞ്ചിന്‍ 30 bhp കരുത്തും 31 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

MOST READ: കോമ്പസ് 4xe, റെനെഗേഡ് 4xe മോഡലുകൾ യൂറോപ്പിൽ അവതരിപ്പിച്ച് ജീപ്പ്

പെറാക്ക് നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ച് ജാവ

ജാവ, ജാവ 42 മോഡലുകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഡിസൈനിലാണ് പെറാക്ക് വിപണിയില്‍ എത്തുന്നത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് പെറാക്കിന് ലഭിച്ചിരിക്കുന്നത്.

പെറാക്ക് നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ച് ജാവ

ഫ്ളോട്ടിങ് സിംഗിള്‍ സീറ്റ്, നീളമേറിയ സ്വന്‍ഗ്രാം, ഡാര്‍ക്ക് പെയിന്റ് ഫിനീഷ്, ചെറിയ സ്പോര്‍ട്ടി എകസ്ഹോസ്റ്റ്, ബാര്‍ എന്‍ഡ് മിറര്‍ തുടങ്ങിയവ പെറാക്കിനെ വ്യത്യസ്തമാക്കും. മുന്‍വശത്ത് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റും കറുത്ത ഹൗസിങ്ങും വാഹനത്തിന്റെ സവിശേഷതയാണ്.

MOST READ: അപ്രീലിയ സ്റ്റോം 125 ബിഎസ് VI വിപണിയില്‍ അവതരിപ്പിച്ചു; വില 91,321 രൂപ

പെറാക്ക് നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ച് ജാവ

പിന്‍ ഭാഗത്ത് വലിയ മോഡിപിടിക്കല്‍ ഇല്ലെങ്കിലും വ്യത്യസ്തമായ ഡിസൈനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന്റെ സീറ്റിന് താഴെയായിട്ടാണ് ടെയില്‍ ലാമ്പുകള്‍ നല്‍കിയിരിക്കുന്നത്. ഫെന്‍ഡറിന്റെ ഇരുവശത്തുമായിട്ടാണ് പിന്നിലുള്ള ഇന്‍ഡിക്കേറ്ററുകളും സ്ഥാപിച്ചിരിക്കുന്നുത്.

പെറാക്ക് നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ച് ജാവ

ഹെഡ്‌ലാമ്പ് ഹൗസിങ്ങുമായി സംയോജിപ്പിച്ചിരിക്കുന്ന അതേ സിംഗിള്‍-പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വാഹനം വരുന്നത്. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് ടയറുകള്‍. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫോര്‍ക്കും പിന്നില്‍ 7 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍.

MOST READ: ബൊലേറോ എഞ്ചിൻ കരുത്തിൽ ഒരുങ്ങി 1946 മോഡൽ ഫോർഡ് GPW

പെറാക്ക് നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ച് ജാവ

മുന്നില്‍ 280 mm ഡ്യുവല്‍ ഡിസ്‌കും പിന്നില്‍ 240 mm ഡ്യുവല്‍ ഡിസ്‌കുമാണ് ബ്രേക്ക്. ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയും വാഹനത്തിനുണ്ട്. ജാവ പെറാക്കിന് ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ബെനാലി ഇംപെരിയാലെ 400 എന്നിവരാാണ് പ്രധാന എതിരാളികള്‍.

Image Courtesy: Roaring Riders/JAWA Perak Owners & Lovers

Most Read Articles

Malayalam
English summary
Jawa Perak Deliveries Started Across India. Read in Malayalam.
Story first published: Tuesday, July 21, 2020, 13:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X