പെറാക്കിന് EMI പദ്ധതി അവതരിപ്പിച്ച് ജാവ

ഒരു വർഷം മുമ്പ് ജാവ 42, ജാവ ക്ലാസിക് എന്നീ രണ്ട് പുതിയ മോട്ടോർസൈക്കിളുകൾ പുറത്തിറങ്ങിയാണ് ജാവ മോട്ടോർസൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്.

പെറാക്കിന് EMI പദ്ധതി അവതരിപ്പിച്ച് ജാവ

ബോബർ ശൈലിയിസുള്ള പെറാക്ക് എന്ന മോഡലും ഇതിനൊപ്പം പ്രദർശിപ്പിച്ചിരുന്നു. പിന്നീട് 2019 നവംബറിൽ ജാവ പെറാക്ക് പുറത്തിറക്കി.

പെറാക്കിന് EMI പദ്ധതി അവതരിപ്പിച്ച് ജാവ

ജാവ 42, ക്ലാസിക് എന്നിവയിൽ നിന്ന് പെറാക്ക് തികച്ചും വ്യത്യസ്തമാണ്. റോയൽ എൻ‌ഫീൽഡ് ബുള്ളറ്റ് ക്ലാസിക്കിന്റെ പ്രധാന എതിരാളിയുമാണ് പെറാക്ക്.

പെറാക്കിന് EMI പദ്ധതി അവതരിപ്പിച്ച് ജാവ

അതുല്യമായ ബോബർ സ്റ്റൈലിംഗ് ഇന്ത്യയിലെ ഒരു ആധുനിക സിംഗിൾ സിലിണ്ടർ മോട്ടോർസൈക്കിളിൽ ആദ്യമായിട്ടാണ് അവതരിപ്പിക്കുന്നത്, ഇത് വാഹനത്തിന് സ്വന്തമായി ഒരു സ്ഥാനം നേടിയെടുക്കാൻ സഹായിക്കും.

പെറാക്കിന് EMI പദ്ധതി അവതരിപ്പിച്ച് ജാവ

വർഷത്തിന്റെ ആദ്യ ദിവസം തന്നെ ജാവ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചു. 10,000 രൂപ ബുക്കിംഗ് തുക തിരികെ ലഭിക്കുന്നതുമാണ്.

പെറാക്കിന് EMI പദ്ധതി അവതരിപ്പിച്ച് ജാവ

1.94 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയുള്ള പെറാക്കി്റെ ഡെലിവറികൾ 2020 ഏപ്രിൽ മുതൽ ആരംഭിക്കും. ഇതിനുപുറമെ, പേറാക്കിന്റെ ബുക്കിംഗ് സംഖ്യകൾ വർദ്ധിപ്പിക്കുന്നതിനായി ആകർഷകമായ പദ്ധതികളും ജാവ ആരംഭിച്ചിട്ടുണ്ട്.

പെറാക്കിന് EMI പദ്ധതി അവതരിപ്പിച്ച് ജാവ

നിങ്ങൾക്ക് ഇപ്പോൾ സീറോ ഡൗൺ പേയ്മെന്റ് സ്കീം അല്ലെങ്കിൽ 6,666 / - രൂപയുടെ EMI എന്നിവ തിരഞ്ഞെടുക്കാൻ കഴിയും. കൂടാതെ വിപണിയിലെ മികച്ച എക്സ്ചേഞ്ച് പദ്ധതികളും നിർമ്മാതാക്കൾ ഒരുക്കുന്നു.

പെറാക്കിന് EMI പദ്ധതി അവതരിപ്പിച്ച് ജാവ

ബിഎസ് VI നടപ്പിലാക്കുന്ന അതേ തീയതി മുതൽ തന്നെ ജാവ പെരാക്കിന്റെ ഡെലിവറികൾ ആരംഭിക്കുന്നു. യാദൃശ്ചികമായി, ചെക്ക് വംശജരായ ബ്രാൻഡിന്റെ ആദ്യത്തെ ബിഎസ് VI മോഡലാണ് ജാവ പെറാക്ക്.

പെറാക്കിന് EMI പദ്ധതി അവതരിപ്പിച്ച് ജാവ

പെറാക്കിന്റെ എഞ്ചിൻ ജാവ 42, ക്ലാസിക് എന്നിവയുടെ അതേ പവർ പ്ലാന്റിൽ നിന്നാണ് ഉരുത്തിരിഞ്ഞതെങ്കിലും, 334 സിസി സൃഷ്ടിക്കുന്നതിനായി പ്രത്യേകം ട്യൂൺ ചെയ്തിരിക്കുന്നു. ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിന് 30bhp കരുത്തും 31 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

പെറാക്കിന് EMI പദ്ധതി അവതരിപ്പിച്ച് ജാവ

മറുവശത്ത്, ജാവ സഹോദരങ്ങൾ 293 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 27 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കുന്നു. മൂന്ന് മോട്ടോർസൈക്കിളുകളും ആറ് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

പെറാക്കിന് EMI പദ്ധതി അവതരിപ്പിച്ച് ജാവ

പ്രാരംഭ ഘട്ടങ്ങളിൽ വിപണിയിൽ മികച്ച പ്രതികരണം ലഭിച്ചിട്ടും, യുക്തിരഹിതമായ കാത്തിരിപ്പ് കാലയളവുകളും ബ്രാൻഡിൽ നിന്നോ അവരുടെ ഡീലർഷിപ്പുകളിൽ നിന്നോ ശരിയായ ആശയവിനിമയത്തിന്റെ അഭാവവും കാരണം ധാരാളം ഉപഭോക്താക്കൾ പിൽക്കാലത്ത് നിരാശരായിട്ടുണ്ട്.

പെറാക്കിന് EMI പദ്ധതി അവതരിപ്പിച്ച് ജാവ

ഇതേ കാരണത്താൽ, മറ്റേതെങ്കിലും മോട്ടോർ സൈക്കിൾ വാങ്ങുന്നതിനുള്ള ബുക്കിംഗ് റദ്ദാക്കാൻ പലരും നിർബന്ധിതരുമായിട്ടുണ്ട്. ജാവ 42, ക്ലാസിക് ഉപഭോക്താക്കൾ നേരിട്ട ബിദ്ധിമുട്ടുകൾ പെറാക്ക് ഉപഭോക്താക്കൾക്ക് നേരിടേണ്ടി വരില്ല എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ മോട്ടോർ സൈക്കിൾ പ്രേമികളും ജാവ ആരാധകരും.

പെറാക്കിന് EMI പദ്ധതി അവതരിപ്പിച്ച് ജാവ

ബ്രാൻഡ് ഇതിനകം ചില മോശം സമയങ്ങളിലൂടെ കടന്നുപോയതിനാൽ, വരും ദിവസങ്ങളിൽ അനുഭവം മെച്ചപ്പെടുമോ എന്ന് കണ്ടറിയാം.

Most Read Articles

Malayalam
English summary
Jawa Perak EMI Schemes introduced. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X