ഇലക്ട്രിക് ബൈക്കുമായി ജാവ; വൈറലായി ചിത്രങ്ങള്‍

വിപണിയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ജാവ. 2021 -ഓടെ മോഡലിനെ വെളിപ്പെടുത്തുമെന്നുമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇലക്ട്രിക് ബൈക്കുമായി ജാവ; വൈറലായി ചിത്രങ്ങള്‍

ക്ലാസിക് ലെജന്റ്‌സ് ഈ മോഡല്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും, എന്നിരുന്നാലും ഇവി സാങ്കേതികവിദ്യയില്‍ ചിലത് മഹീന്ദ്രയില്‍ നിന്ന് ലഭ്യമാക്കും. പെട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോഡലുകള്‍ക്ക് സമാനമായിരിക്കും ഇലക്ട്രിക് മോഡലും.

ഇലക്ട്രിക് ബൈക്കുമായി ജാവ; വൈറലായി ചിത്രങ്ങള്‍

പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനായി ഉയര്‍ന്ന തലത്തിലുള്ള പ്രാദേശികവല്‍ക്കരണം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അന്തിമ മോഡല്‍ വിപണിയില്‍ വരാന്‍ നല്ല 2-3 വര്‍ഷം എടുക്കുമെങ്കിലും, ഏറ്റവും പുതിയ ഡിജിറ്റല്‍ റെന്‍ഡറിംഗ് അതിന്റെ സാധ്യമായ രൂപകല്‍പ്പനയുടെ പ്രിവ്യൂ കാണിക്കുന്നു.

MOST READ: സ്ട്രീറ്റ് 750 വിലയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

ഇലക്ട്രിക് ബൈക്കുമായി ജാവ; വൈറലായി ചിത്രങ്ങള്‍

പുതിയ ജാവ ഇലക്ട്രിക് ബൈക്കിന്റെ രൂപകല്‍പ്പനയും സ്‌റ്റൈലിംഗും ആധുനിക കാലത്തെ ജാവ മോട്ടോര്‍സൈക്കിളുകളോട് സാമ്യമുള്ളതായിരിക്കും. ''ഏറ്റവും ഭാവിയേറിയ'' ജാവ ബൈക്ക് ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇലക്ട്രിക് ബൈക്കുമായി ജാവ; വൈറലായി ചിത്രങ്ങള്‍

ഡ്യുവല്‍-ടോണ്‍ ഷേഡില്‍ പെയിന്റ് ചെയ്ത റെന്‍ഡര്‍ മോഡലില്‍ റൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പും നീല ഹൈലൈറ്റുകളും അതിന്റെ വൈദ്യുത സ്വഭാവം അറിയിക്കുന്നു. ചാര്‍ജിംഗ് ലിഡ്, ഇലക്ട്രിക് ഘടകങ്ങള്‍ എന്നിവയ്ക്കൊപ്പം ഇന്ധന ടാങ്കിന് തൊട്ടുതാഴെയായി ഒരു വലിയ ബാറ്ററി പായ്ക്ക് സ്ഥാപിക്കും.

MOST READ: ആഢംബര ഫീച്ചറുകൾ നിറച്ച് പുത്തൻ ഥാർ, കാണാം ഇന്റീരിയർ ചിത്രങ്ങൾ

ഇലക്ട്രിക് ബൈക്കുമായി ജാവ; വൈറലായി ചിത്രങ്ങള്‍

സസ്പെന്‍ഷന്‍ സജ്ജീകരണം, ബ്രേക്കിംഗ് സിസ്റ്റം, ടയറുകള്‍ എന്നിവയുള്‍പ്പെടെ ഐസിഇ (ICE) യില്‍ പ്രവര്‍ത്തിക്കുന്ന ജാവ മോഡലുകളില്‍ നിന്നാണ് മിക്ക സവിശേഷതകളും ഘടകങ്ങളും വഹിക്കുക. ഇതിന്റെ പവര്‍ട്രെയിന്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

ഇലക്ട്രിക് ബൈക്കുമായി ജാവ; വൈറലായി ചിത്രങ്ങള്‍

എന്നിരുന്നാലും, പുതിയ ജാവ ഇലക്ട്രിക് ബൈക്ക് ഒരു വലിയ ബാറ്ററി പായ്ക്കുമായി വരാന്‍ സാധ്യതയുണ്ട്. ഇത് സിറ്റി യാത്രകള്‍ക്കും ലോംഗ് സവാരി ആവശ്യങ്ങള്‍ക്കും അനുയോജ്യമാണ്. ഇത് ഏകദേശം 200-250 കിലോമീറ്റര്‍ പരിധി വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.

MOST READ: 2020 ഓഗസ്റ്റിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി റെനോ

ഇലക്ട്രിക് ബൈക്കുമായി ജാവ; വൈറലായി ചിത്രങ്ങള്‍

നിലവില്‍ വിപണിയില്‍ ഉള്ള ജാവ ബൈക്കുകളോട് സാമ്യം പുലര്‍ത്തുന്ന രീതിയിലാകും ഇലക്ട്രിക് ബൈക്കും. അതേസമയം നിരവധി പുതിയ ഫീച്ചറുകള്‍ ഈ ബൈക്കുകളില്‍ പ്രതീക്ഷിക്കാം. ബാറ്ററി സെല്ലുകള്‍, ബിഎംഎസ് (ബാറ്ററി മാനേജുമെന്റ് സിസ്റ്റം) എന്നിവ ഇറക്കുമതി ചെയ്യാനാകും കമ്പനിയുടെ പദ്ധതി.

ഇലക്ട്രിക് ബൈക്കുമായി ജാവ; വൈറലായി ചിത്രങ്ങള്‍

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ബിഎസ് VI ജാവ, ജാവ 42 മോഡലുകളുടെ ഡെലിവറി കമ്പനി ആരംഭിച്ചു. ജാവ സ്റ്റാന്റേഡ് മോഡലിന് 1.73 ലക്ഷം രൂപ മുതല്‍ 1.83 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. ജാവ 42-ന് 1.60 ലക്ഷം മുതല്‍ 1.74 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.

MOST READ: പ്രതിമാസ സബ്സ്ക്രിപ്ഷൻ ഓപ്ഷനിൽ നെക്സോൺ ഇവി അവതരിപ്പിച്ച് ടാറ്റ

ഇലക്ട്രിക് ബൈക്കുമായി ജാവ; വൈറലായി ചിത്രങ്ങള്‍

ബിഎസ് VI, 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാകും ഇരുമോഡലുകള്‍ക്കും കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 26.1 bhp കരുത്തും 27.05 Nm torque ഉം സൃഷ്ടിക്കും. ബിഎസ് IV എഞ്ചിന്‍ മോഡലുകളെക്കാള്‍ കുറഞ്ഞ പവറാണ് ബിഎസ് VI മോഡലുകള്‍ ഉത്പാദിപ്പിക്കുന്നത്.

Source: ElectricVehicleWeb

Most Read Articles

Malayalam
English summary
Jawa Working On Electric Bike, Digital Rendering Previews Viral. Read in Malayalam.
Story first published: Friday, August 7, 2020, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X