ടയര്‍ വീട്ടുപടിക്കലെത്തും; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് JK ടയര്‍

നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വില്‍പ്പന ഓണ്‍ലൈനാക്കാനൊരുങ്ങി JK ടയര്‍. പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ആമസോണുമായി സഹകരിച്ചാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ടയര്‍ വീട്ടുപടിക്കലെത്തും; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ജെകെ ടയര്‍

JK ടയറുകളില്‍നിന്ന് വിപണിയിലെത്തിയിരുന്ന പ്രീമിയം ശ്രേണിയിലുള്ള ടയറുകളാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വീട്ടുപടിക്കലെത്തിക്കാനൊരുങ്ങുന്നത്. ആമസോണില്‍ JK ടയര്‍ എന്ന് ടൈപ്പ് ചെയ്ത് വിവിധ വാഹനങ്ങളുടെ ടയറുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ടയര്‍ വീട്ടുപടിക്കലെത്തും; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ജെകെ ടയര്‍

നിലവിലെ സാഹചര്യം മനസ്സിലാക്കിയും ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയുമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് തിരിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടയര്‍ വീട്ടുപടിക്കലെത്തും; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ജെകെ ടയര്‍

ആളുകളുടെ വാങ്ങലുകള്‍ പ്രധാനമായും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനെ ആശ്രയിച്ചാണ്. ഈ സാഹചര്യത്തിലാണ് ഈ മേഖലയില്‍ വിശ്വാസ്യത തെളിയിച്ച ആമസോണുമായി കൈകോര്‍ക്കുന്നതെന്ന് JK ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് സെയില്‍ ആന്‍ഡ് മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ ശ്രീനിവാസു അല്ലഫന്‍ പറഞ്ഞു.

ടയര്‍ വീട്ടുപടിക്കലെത്തും; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ജെകെ ടയര്‍

ഓട്ടോമോട്ടീവ് മേഖളയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമാണ് ജെകെ ടയേര്‍സിനുള്ളത്. ഈ കമ്പനിയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. ഈ കൂട്ടുകെട്ട് ഓട്ടോമൊബൈല്‍ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ആമസോണ്‍ ഇന്ത്യ കാറ്റഗറി മാനേജ്‌മെന്റ് ഡയറക്ടര്‍ ശാലിനി പുച്ചലാപ്പള്ളിയും വ്യക്തമാക്കി.

Most Read Articles

Malayalam
English summary
JK Tyre Ties Up With Amazon India for Doorstep Deliveries. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X