Just In
- 22 min ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 14 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 16 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
Don't Miss
- Movies
മൗനരാഗത്തില്‍ അതിഗംഭീര ട്വിസ്റ്റ്, കല്യാണിയുടെ വിവാഹദിനത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍
- News
ഐതിഹാസിക സമരത്തിന് സാക്ഷ്യം വഹിക്കാന്‍ ദില്ലി; കര്‍ഷകരുടെ ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ തലസ്ഥാനത്തേക്ക്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഡലുകൾക്ക് 50,000 രൂപ വരെയുള്ള ഓഫറുകളുമായി കവസാക്കി
ഉത്സവ സീസൺ അവസാനിച്ചതോടെ ഓഫറുകളും അവസാനിച്ചുവെന്ന് കരുതാൻ വരട്ടെ. നിരവധി ബ്രാൻഡുകൾ ഇപ്പോൾ ഇയർ എൻഡ് ഓഫറുകളും ആനുകൂല്യങ്ങളുമായി കളംനിറയുകയാണ്. ജാപ്പനീസ് ബൈക്ക് നിർമാതാക്കളായ കവസാക്കിയും കിടിലൻ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായി കവസാക്കി ഇന്ത്യ 50,000 രൂപ വരെയുള്ള കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. വിൽപ്പന മെച്ചപ്പെടുത്തുന്നതിനോടൊപ്പം സ്റ്റോക്ക് ക്ലിയർ ചെയ്യുന്നതിനായി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുക എന്നതാണ് ഈ ഡിസ്കൗണ്ടുകൾക്ക് പിന്നിലെ പ്രധാന കാരണം.

ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായി കവസാക്കി ഇന്ത്യ 50,000 രൂപ വരെയുള്ള കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. വിൽപ്പന മെച്ചപ്പെടുത്തുന്നതിനോടൊപ്പം സ്റ്റോക്ക് ക്ലിയർ ചെയ്യുന്നതിനായി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുക എന്നതാണ് ഈ ഡിസ്കൗണ്ടുകൾക്ക് പിന്നിലെ പ്രധാന കാരണം.
MOST READ: കാഴ്ച്ചയിൽ 200 മോഡലിന് സമൻ; 2021 ഡ്യൂക്ക് 125 വിപണിയിലേക്ക്, കൂട്ടിന് കിടിലൻ മാറ്റങ്ങളും

W800, വൾക്കൺ S, Z650, വെർസിസ് 650 എന്നിവയും ആനുകൂല്യങ്ങൾക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. KLX 110, KLX 140, KX 100 എന്നിവ യഥാക്രമം 30,000 രൂപ, 40,000 രൂപ, 50,000 രൂപ വരെ കിഴിവോടെ ലഭിക്കും.

മറുവശത്ത് കവസാകിയുടെ റെട്രോ ക്രൂയിസർ W800-ന് 30,000 രൂപ വരെയുള്ള കിഴിവോടെയാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. അതേസമയം വൾക്കൺ S 20,000 രൂപ കിഴിവോടെയാണ് വാഗ്ദാനം ചെയ്യും.
MOST READ: CRF300L, CRF300 റാലി എന്നിവയുടെ നവീകരിച്ച പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

കവസാക്കിയുടെ 650 ഇരട്ടകൾ, Z650, വെർസിസ് 650 എന്നിവയ്ക്ക് 30,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി നൽകുന്നത്. അടുത്തിടെ നിഞ്ച ZX-10R, ZX-10RR എന്നിവ അപ്‌ഡേറ്റുചെയ്‌ത് ബ്രാൻഡ് അവതരിപ്പിച്ചിരുന്നു. നിലവിലുണ്ടായിരുന്ന മോഡലിൽ നിന്നും വ്യത്യസ്തമായി അപ്‌ഡേറ്റുചെയ്‌ത ഹാർഡ്‌വെയറും ഡിസൈനുമാണ് പരിചയപ്പെടുത്തിയത്.

പുതിയ 2021 നിഞ്ച ZX-10R, നിഞ്ച ZX-10R KRT എഡിഷൻ, നിഞ്ച ZX-10RR എന്നിവയ്ക്ക് ഒരു പുതിയ എയറോഡൈനാമിക് ബോഡി സമ്മാനിക്കുന്നു. അവർക്ക് സംയോജിത വിംഗ്‌ലെറ്റുകൾ, ചെറുതും നേരിയതുമായ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടിഎഫ്ടി കളർ ഇൻസ്ട്രുമെന്റേഷൻ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി എന്നിവയും കവസാക്കി ഒരുക്കിയിട്ടുണ്ട്.
MOST READ: ഹോണ്ട ഹൈനസിനെ അടിസ്ഥാനമാക്കി ഒരു കഫെ റേസർ മോട്ടോർസൈക്കിളും ഒരുങ്ങുന്നു

കൂടാതെ കവസാക്കി തങ്ങളുടെ W175 കോംപാക്‌ട് ഡിസ്‌പ്ലേസ്‌മെന്റ് റോഡ്സ്റ്റർ രാജ്യത്ത് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ബ്രാൻഡിന്റെ എൻട്രി ലെവർ ഓഫറായി ഇടംപിടിക്കാൻ ഒരുങ്ങുന്ന മോഡലിനെ അടുത്ത വർഷത്തോടെ വിൽപ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

അതിന്റെ ഭാഗമായി W175 മോട്ടോർസൈക്കിളിന്റെ ഇന്ത്യയിലെ പരീക്ഷിക്കണയോട്ടവും കവസാക്കി ആരംഭിച്ചിട്ടുണ്ട്. ഏകദേശം 1.40 ലക്ഷം രൂപയായിരിക്കും കവസാക്കിയുടെ ബൈക്കിന് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.