Just In
- 8 min ago അതെന്നാ അങ്ങനെ? എഞ്ചിൻ കപ്പാസിറ്റി ഒന്നാണെങ്കിലും സ്കൂട്ടറിലും ബൈക്കിലും മൈലേജ് വ്യത്യാസം എന്തുകൊണ്ട്?
- 36 min ago ടാറ്റ ഇവികള്‍ ഇനി ധൈര്യമായി വാങ്ങാം! ചാര്‍ജിംഗ് ടെന്‍ഷന്‍ അകറ്റാന്‍ പയറ്റിയ തന്ത്രം കണ്ടോ..
- 1 hr ago ടാറ്റയെ ഫീൽഡ് ഔട്ടാക്കാൻ സിട്രൺ; ഉറൂസിന്റെ സ്റ്റൈലും മാരുതിയുടെ വിലയുമായി ബസാൾട്ട് കൂപ്പെ എസ്യുവി
- 1 hr ago വികസനം വരും, എനിക്കും എൻ്റെ വീട്ടിലും...! എംഎൽഎ മകൾക്ക് സമ്മാനിച്ചത് രണ്ടര കോടിയുടെ ബെൻസ്
Don't Miss
- Movies എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
- Sports IPL 2024: ജയ്സ്വാളും ഗില്ലും കോലിയുമല്ല, ഓറഞ്ച് ക്യാപ്പ് സഞ്ജു നേടും! ഈ കാരണങ്ങള്‍
- Lifestyle കൂടുതല്‍ അടുക്കാന്‍ പിണക്കങ്ങള്‍ നല്ലതാണ്; ബന്ധങ്ങള്‍ തകരുന്നത് അത് പരിഹരിക്കാതിരിക്കുമ്പോഴാണ്
- Finance മൾട്ടിബാഗർ പെന്നി ഓഹരി, ഇന്ന് കൂടിയത് 1.30 രൂപ, കുതിപ്പ് വരും ദിവസങ്ങളിലും തുടരും, കൂടെക്കൂട്ടുന്നോ...
- News ഞാനും മുകേഷും പ്രേമചന്ദ്രനും ഒന്നിച്ച് ഭക്ഷണം കഴിച്ചു, തമാശകൾ പറഞ്ഞു; നിങ്ങൾ എന്തിന് അടികൂടുന്നു: കൃഷ്ണകുമാർ
- Technology ആധാർ അപ്ഡേഷൻ: സർക്കാർ സമയം നീട്ടിനൽകി; സൗജന്യമായി എന്തൊക്കെ അപ്ഡേറ്റ് ചെയ്യാമെന്ന് ഇതാ
- Travel ബാംഗ്ലൂരുകാരെ.. ഈസ്റ്റർ വാരാന്ത്യം ആഘോഷിക്കാം; വെള്ളവും തണുപ്പുമുള്ള ഇടങ്ങൾ തേടി യാത്ര പോകാം
നിഞ്ച 400 മോഡലിനായി പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി
2021 നിഞ്ച 400 മോഡലിനായി നാല് പുതിയ കളർ ഓപ്ഷനുകൾ തായ്‌ലൻഡിൽ അവതരിപ്പിച്ച് കവസാക്കി. ഗ്ലോസി ബ്ലാക്ക്, ഗ്രേ, ഗ്ലോസി ബ്ലൂ, ഏറ്റവും പുതിയ KRT എഡിഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പുതിയ പെയിന്റ് സ്കീമുകൾ കൂടാതെ ഇരട്ട-സിലിണ്ടർ സ്പോർട്ട്ബൈക്കിൽ മറ്റ് മാറ്റങ്ങളൊന്നും കവസാക്കി നടപ്പാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മോട്ടോർസൈക്കിളിന്റെ പുതിയ ഗ്ലോസി ബ്ലാക്ക് ഓപ്ഷന്റെ ഫ്യുവൽ ടാങ്കിലും ഫ്രണ്ട് ഫെയറിംഗിലും വൈറ്റ് ഡെക്കലുകളുള്ള ഒരു കറുത്ത രൂപമാണ് ഒരുങ്ങിയിരിക്കുന്നത്.
അതേസയം അലോയ് വീലുകളിൽ ചുവന്ന പിൻസ്ട്രിപ്പിംഗും കാണാൻ സാധിക്കും. ഈ കളർ ഓപ്ഷനിലെ നിഞ്ച 400-ന്റെ മൊത്തത്തിലുള്ള രൂപം അതിശയകരമാണ്. മാത്രമല്ല നിരവധി പുതിയ ഉപഭോക്താക്കളെ ഇത് ആകർഷിക്കുകയും ചെയ്യും.
MOST READ: കയറ്റുമതിക്കായി ഇന്ത്യയിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലുകൾ നിർമ്മിക്കാനൊരുങ്ങി ഹോണ്ട
നിഞ്ച 400-ന്റെ പുതിയ ഗ്രേ കളർ ഓപ്ഷനിലേക്ക് നോക്കിയാൽ ലൈറ്റ്, ഡാർക്ക് ഷേഡുകളിൽ ഗ്ലോസിയും മാറ്റ് ഫിനിഷുകളും സംയോജിപ്പിച്ചതായി തോന്നുന്നു. തിളക്കമുള്ള പച്ച ഡെക്കലുകളും ഗ്രാഫിക്സും ദൃശ്യതീവ്രത വർധിപ്പിക്കാൻ സഹായിക്കുന്നു. അതേസമയം ഫ്യുവൽ ടാങ്കിലെ ബ്ലാക്ക് നിഞ്ച ലോഗോ ബോൾഡ് ആയി കാണപ്പെടുന്നു.
മൂന്നാമത്തെ പുതിയ കളർ ഓപ്ഷൻ ഗ്ലോസി ബ്ലൂവാണ്. അതിൽ ടർക്കോയ്‌സ് ടച്ച് ഉണ്ടെന്ന് തോന്നുന്നു. ഇത് തികച്ചും സവിശേഷമായ ഒരു നിറമാണെന്നു തന്നെ പറായാം. മാത്രമല്ല മോട്ടോർസൈക്കിൾ വേറിട്ടുനിൽക്കാൻ സഹായിക്കുകയും ചെയ്യും. വൈറ്റ് ഡെക്കലുകളും ഗ്രാഫിക്സും ബ്ലാക്ക്ഔട്ട് ബോട്ടം ഫ്രണ്ട് ഫെയറിംഗും അലോയ് വീലുകളിൽ വൈറ്റ് പിൻസ്ട്രിപ്പിംഗും ഇതിലുണ്ട്.
2021 നിഞ്ച 400-ൽ അവതരിപ്പിച്ചിരിക്കുന്ന KRT എഡിഷൻ കവസാക്കി നിഞ്ച ZX-6R-ൽ കമ്പനി അവതരിപ്പിച്ച നിറത്തിന് സമാനമാണിത്. ഫെയറിംഗിന്റെ അടിയിൽ വെറ്റ്-റെഡ് കോമ്പിനേഷൻ ചേർന്നതാണ് ഇത്.
മോട്ടോർസൈക്കിളിന്റെ മുൻവശത്തും വശങ്ങളിലും പിൻഭാഗത്തും സൂക്ഷ്മമായ റെഡ് ലൈനുകളും ഏറെ ആകർഷകമാണ്. അതേസമയം ടാങ്കിലെ സ്റ്റിക്കറിംഗും സൈഡ് ഫെയറിംഗിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
MOST READ: ഉപഭോക്താക്കള്‍ക്കായി കോണ്‍ടാക്ട്‌ലെസ് സേവനം വാഗ്ദാനം ചെയ്ത് സിയറ്റ്
നിലവിൽ കവസാക്കി നിഞ്ച 400 ന്റെ നാല് പുതിയ കളർ ചോയ്‌സുകൾ തായ്‌ലൻഡിൽ മാത്രമാണ് ലഭ്യമാവുക. ഇന്ത്യയിൽ 399 സിസി മോട്ടോർസൈക്കിളിന്റെ ബിഎസ്-VI പതിപ്പ് ജാപ്പനീസ് കമ്പനി ഇതുവരെ പുറത്തിറക്കിയിട്ടില്ല. എബോണി ബ്ലാക്ക്, ലൈം ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ബിഎസ്-IV നിഞ്ച 400 വിപണിയിൽ ഇടംപിടിച്ചിരുന്നത്.
സ്‌പ്ലിറ്റ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വലിയ അനലോഗ് ടാക്കോമീറ്റര്‍ എന്നിവയാണ് നിഞ്ച 400 ബൈക്കിന്റെ മുന്‍ഭാഗത്തെ സവിശേഷതകള്‍. എല്‍ഇഡി ഹെഡ്‌ലാമ്പിനൊപ്പം തന്നെ പിന്നിലെ ടെയ്‌ലാമ്പും എല്‍ഇഡിയിലാണ് അലങ്കരിച്ചിരിക്കുന്നത്. പുതിയ എക്‌സ്‌ഹോസ്റ്റ് ഘടനയും 400 മോഡലിന്റെ സവിശേഷതയാണ്.