Just In
- 25 min ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 56 min ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 1 hr ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 1 hr ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- News ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്; 'ബിജെപിയില്‍ ചേരാനിരുന്നത് ഇപി ജയരാജന്'
- Lifestyle പ്രശ്നം നിങ്ങളുടേതായിരിക്കില്ല, പക്ഷേ പങ്കാളി എത്ര പ്രകോപിപ്പിച്ചാലും ഈ ഒരു കാര്യം ചെയ്യരുത്
- Movies ഞാനും അണ്ഡം ശീതികരിച്ച് വെക്കുകയാണ്! പിന്നീട് കുഞ്ഞിന് ജന്മം കൊടുക്കാൻ ഉദ്ദേശിക്കുന്നതിനെ പറ്റി മൃണാൽ താക്കൂർ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
2021 മോഡൽ നിഞ്ച ZX-10RR അവതരിപ്പിച്ച് കവസാക്കി
2021 നിഞ്ച ZX-10R മോഡലിനൊപ്പം ട്രാക്ക്-ഫോക്കസ്ഡ് മോഡൽ നിഞ്ച ZX-10RR പതിപ്പ് കൂടി അവതരിപ്പിച്ച് കവസാക്കി. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ പലതരത്തിലും സ്റ്റാൻഡേർഡ് ZX-10R മോട്ടോർസൈക്കിളിന് സമാനമാണിത്.
ZX-10R മോഡലിൽ പരിചയപ്പെടുത്തിയ സൂക്ഷ്മമായ ചാസിയും എയറോഡൈനാമിക് മാറ്റങ്ങളും ഇതിനും ലഭിക്കുന്നുണ്ട്. ഇന്റഗ്രേറ്റഡ് വിംഗ്ലെറ്റ് ഡിസൈനും മുഖത്തിന്റെ കൂടുതൽ ആക്രമണാത്മക രൂപകൽപ്പനയും ഉപയോഗിച്ച് പുതുക്കിയ ഫെയറിംഗ് ആണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം.
ZX-10RR സ്റ്റാൻഡേർഡ് മോഡലിനേക്കാൾ വിലയേറിയതായിരിക്കും. വില വ്യത്യാസത്തെ ന്യായീകരിക്കുന്നതിനായി കവസാക്കി റേസ് ബ്രെഡ് സൂപ്പർബൈക്കിന്റെ പ്രധാന മേഖലകളിൽനിരവധി മാറ്റങ്ങൾ വരുത്തി.
MOST READ: 2021 മോഡൽ റെബൽ 1100 പ്രീമിയം ക്രൂയിസർ പുറത്തിറക്കി ഹോണ്ട
ZX-10RR- ലെ പ്രധാന വ്യത്യാസങ്ങൾ എഞ്ചിനിൽ തന്നെയാണ് കാണപ്പെടുന്നത്. ഇത് പുതിയ ക്യാംഷാഫ്റ്റുമായാണ് വരുന്നത്. ഒപ്പം പുതിയ ഇൻടേക്ക്, എക്സ്ഹോസ്റ്റ് വാൽവ് സ്പ്രിംഗുകൾ, പാൻക്ൽ ടൈറ്റാനിയം കണക്റ്റിംഗ് റഡ്സ്, പുതിയ ഭാരം കുറഞ്ഞ പിസ്റ്റണുകൾ എന്നിവയും ബൈക്കിൽ കവസാക്കി പരിചയപ്പെടുത്തുന്നുണ്ട്.
ഈ മാറ്റങ്ങളെല്ലാം ZX-10RR ന്റെ റെവ് പരിധി 500rpm വരെ വർധിപ്പിക്കുകയും റൈഡർക്ക് ഒരു ഗിയർ കുറച്ചുകൂടി ദൂരം ഷിഫ്റ്റ് ചെയ്യാതെ ഓടിക്കാൻ അനുവദിക്കുകയും ചെയ്തു. ZX-10RR ട്രാക്കിനും ഉയർന്ന റിവ്യൂസിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ ZX-10R- ൽ ഉപയോഗിക്കുന്ന ഡ്യുവൽ-ഹൈറ്റ് ഇൻടേക്ക് ഫണലുകളെ ഇത് ഒഴിവാക്കുന്നു.
MOST READ: ക്ലാസിക് 350-യില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്
998 സിസി ലിക്വിഡ്-കൂൾഡ് ഇൻ-ലൈൻ നാല് സിലിണ്ടർ DOHC എഞ്ചിനാണ് നിഞ്ച ZX-10RR-ന്റെ ഹൃദയം. ആറ് സ്പീഡ് ഗിയർബോക്സിലേക്ക് ജോടിയാക്കിയ യൂണിറ്റിന്റെ ഔദ്യോഗിക പവർ കണക്കുകളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
എന്നിരുന്നാലും നിലവിലുണ്ടായിരുന്ന മോഡലുകൾ വാഗ്ദാനം ചെയ്തിരുന്ന 203 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കാൻ 2021 നിഞ്ച ZX-10RR മോഡലിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
MOST READ: ഫിലിപ്പൈൻസിലേക്കും ചേക്കേറി കെടിഎം 390 അഡ്വഞ്ചർ
സസ്പെൻഷൻ സജ്ജീകരണത്തിനായി ZX-10RR സ്റ്റാൻഡേർഡ് ZX-10R-ന്റെ അതേ ഷോവ ബാലൻസ് ഫ്രീ ഫോർക്കും ഷോക്കുമാണ് ഉപയോഗിക്കുന്നത്. മാർഷെസിനിയിൽ നിന്നുള്ള ഭാരം കുറഞ്ഞ ഫോർഗ്ഡ് അലുമിനിയം സെവൻ-സ്പോക്ക് വീലുകൾ ഉൾക്കൊള്ളാൻ കഴിയുന്ന അടിസ്ഥാന ക്രമീകരണങ്ങൾ മാത്രമാണ് പുനക്രമീകരിച്ചത്.
സ്റ്റാൻഡേർഡ് ZX-10R-ലെ ബ്രിഡ്ജ്സ്റ്റോൺ RS10 ടയറിന് പകരം പിറെലി ഡയാബ്ലോ സൂപ്പർകോർസ എസ്പി ടയറുകളാണ് കവസാക്കി നിഞ്ച ZX-10RR പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത വർഷത്തോടെ നിഞ്ച ZX-10R ഇരട്ടകൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.