2021 മോഡൽ നിഞ്ച 250 അവതരിപ്പിച്ച് കവസാക്കി

ജാപ്പനീസ് വിപണിയിൽ പുതിയ 2021 നിഞ്ച 250 അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കവസാക്കി. ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിന്റെ ടോപ്പ് എൻഡ് വേരിയന്റായ KRT എഡിഷനായി 6,54,500 യെന്നാണ് മുടക്കേണ്ടത്.

2021 മോഡൽ നിഞ്ച 250 അവതരിപ്പിച്ച് കവസാക്കി

അതായത് ഏകദേശം 4.62 ലക്ഷം രൂപ. ഈ മാസം മുതൽ 2021 നിഞ്ച 250 ജപ്പാനിൽ ലഭ്യമാകും. മെറ്റാലിക് കാർബൺ ഗ്രേ, KRT എഡിഷൻ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ പുതിയ മോഡൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

2021 മോഡൽ നിഞ്ച 250 അവതരിപ്പിച്ച് കവസാക്കി

മെറ്റാലിക് കാർബൺ ഗ്രേ പതിപ്പിന് 6,43,500 യെൻ (4.57 ലക്ഷം രൂപ) ആണ് വില. നിഞ്ചയ്ക്കൊപ്പം നിരവധി ഓപ്ഷണൽ ആക്സസറികളും കമ്പനി വാഗ്ദാനം ചെയ്യും. അതിൽ റിയർ സീറ്റ് കൗൾ, വലിയ വിൻഡ്ഷീൽഡ്, ഡിസി പവർ സോക്കറ്റ്, റേഡിയേറ്റർ സ്ക്രീൻ എന്നിവയെല്ലാം ഉൾപ്പെടും.

MOST READ: ഫിംഗർപ്രിന്റ് സ്കാനറുകൾ കാറുകളിലേക്കും; 2021 ജെനസിസ് GV70 എസ്‌യുവി ഇനി കൂടുതൽ ആധുനികം

2021 മോഡൽ നിഞ്ച 250 അവതരിപ്പിച്ച് കവസാക്കി

2021 മോഡൽ നവീകരണത്തിൽ പുതിയ കളർ ഓപ്ഷനും ഗ്രാഫിക്സും മാത്രമാണ് അധികമായി ജാപ്പനീസ് ബ്രാൻഡ് ചേർത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

2021 മോഡൽ നിഞ്ച 250 അവതരിപ്പിച്ച് കവസാക്കി

മുൻമോഡലുകൾക്ക് സമാനമായി ട്വിൻ-പോഡ് എൽഇഡി ഹെഡ്‌ലൈറ്റ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മസ്കുലർ ഡിസൈൻ, ഫെയറിംഗ് ഇന്റഗ്രേറ്റഡ് ഫ്രണ്ട് ബ്ലിങ്കറുകൾ, സ്പ്ലിറ്റ്-സ്റ്റൈൽ സാഡിൽ എന്നിവയെല്ലാം കമ്പനി അതേപടി മുമ്പോട്ടുകൊണ്ടുപോയിട്ടുണ്ട്.

MOST READ: മലിനീകരണ നിയമങ്ങൾ കർശനമാക്കുന്നു; ജനുവരി മുതൽ PUC സർ‌ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ RC പിടിച്ചെടുക്കും

2021 മോഡൽ നിഞ്ച 250 അവതരിപ്പിച്ച് കവസാക്കി

സസ്‌പെൻഷൻ സജ്ജീകരണത്തിനായി ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും റിയർ മോണോ-ഷോക്കുമാണ് കമ്പനി നൽകിയിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് വീലുകളിലും പെറ്റൽ-ടൈപ്പ് ഡിസ്കുകളാണ് വാഗ്ദാനം ചെയ്യുന്നത്.

2021 മോഡൽ നിഞ്ച 250 അവതരിപ്പിച്ച് കവസാക്കി

മുൻവശത്ത് 310 mm, പിന്നിൽ 220 mm ഇടംപിടിച്ചിരിക്കുന്നത്. റൈഡറിന്റെ സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും കവസാക്കി നൽകുന്നുണ്ട്. 248 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ കരുത്ത്.

MOST READ: ഇന്ത്യ-സ്‌പെക്ക് മോഡലിനെക്കാള്‍ ദക്ഷിണാഫ്രിക്കയില്‍ വില്‍ക്കുന്ന എസ്-പ്രെസോ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്

2021 മോഡൽ നിഞ്ച 250 അവതരിപ്പിച്ച് കവസാക്കി

ഇത് 12,500 rpm-ൽ 36.2 bhp പവറും 10,000 rpm-ൽ 23 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സാണ് ബൈക്കിലുള്ളത്. അതേസമയം കവസാക്കിയുടെ മറ്റൊരു ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിശായ നിഞ്ച ZX-25R മോഡലിനെ കൂടുതൽ വിപണയിലേക്ക് അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2021 മോഡൽ നിഞ്ച 250 അവതരിപ്പിച്ച് കവസാക്കി

ന്യൂസിലന്‍ഡിലാണ് ബൈക്കിനെ ആദ്യമായി കമ്പനി പുറത്തിറക്കിയത്. ഈ വര്‍ഷം അവസാനത്തേടെ ബൈക്കിന്റെ ഡെലിവറി ആരംഭിക്കാന്‍ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Launched The New 2021 Model Ninja 250 In Japan. Read in Malayalam
Story first published: Tuesday, December 1, 2020, 13:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X