ബിഎസ്-VI നിഞ്ച 1000, Z900 മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ച് കവസാക്കി

ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ കവസാക്കി തങ്ങളുടെ നിഞ്ച 1000, Z900 ബിഎസ്-VI മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ചു. രണ്ടര ലക്ഷം രൂപയാണ് ടോക്കൺ തുകയായി കമ്പനി സ്വീകരിക്കുന്നത്.

ബിഎസ്-VI നിഞ്ച 1000, Z900 മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ച് കവസാക്കി

രണ്ട് മോട്ടോർസൈക്കിളുകളും അടുത്ത കുറച്ച് മാസങ്ങളിൽ വിൽപ്പനക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിഞ്ച 1000, Z900 എന്നിവയുടെ അവതരണം വൈകുകയായിരുന്നു.

ബിഎസ്-VI നിഞ്ച 1000, Z900 മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ച് കവസാക്കി

കവസാക്കി കഴിഞ്ഞ ഡിസംബറിലാണ് Z900 നേക്കഡ് പതിപ്പിന്റെ പുതിയ ബിഎസ്-VI മോഡലിനെ രാജ്യത്ത് അവതരിപ്പിക്കുന്നത്. മോട്ടോർസൈക്കിളിന്റെ ഔദ്യോഗിക വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 8.5 ലക്ഷത്തിനും 9.0 ലക്ഷത്തിനും ഇടയിലായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

MOST READ: മെറ്റിയർ 350 ഉടൻ, ഉത്പാദനം പുനരാരംഭിച്ച് റോയൽ എൻഫീൽഡ്

ബിഎസ്-VI നിഞ്ച 1000, Z900 മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ച് കവസാക്കി

2020 നിഞ്ച 1000 വിലയും ഇന്ത്യൻ വിപണിയിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കവസാക്കി നിഞ്ച Z900 അതേ 948 സിസി ഇൻ-ലൈൻ നാല്, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് ബിഎസ്-VI മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്ക്കരിച്ചെന്നു മാത്രം.

ബിഎസ്-VI നിഞ്ച 1000, Z900 മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ച് കവസാക്കി

Z900-ന് 9,500 rpm-ൽ പരമാവധി 123 bhp കരുത്തും 7,700 rpm-ൽ 98.4 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. സ്റ്റാൻഡേർഡ് ആറ് സ്പീഡ് ഗിയർബോക്‌സിലേക്കാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: ബജാജ് ഡിസ്കവർ, V മോഡലുകൾ ബിഎസ് VI അവതാരത്തിൽ തിരിച്ചെത്തും

ബിഎസ്-VI നിഞ്ച 1000, Z900 മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ച് കവസാക്കി

പുതിയ കവസാക്കി Z900 മോട്ടോർസൈക്കിളും നിരവധി പുതിയ സവിശേഷതകളോടെയാണ് വരുന്നത്. ഹെഡ്‌ലാമ്പുകൾക്കും ടെയിൽ ലൈറ്റുകൾക്കും എൽഇഡി ലൈറ്റിംഗുകളും, രണ്ട് അറ്റത്തും പരിഷ്ക്കരിച്ച സസ്‌പെൻഷൻ ക്രമീകരണങ്ങളും റൈഡിയോളജി എന്ന ആപ്ലിക്കേഷൻ വഴി സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 4.3 ഇഞ്ച് പുതിയ ടി.എഫ്.ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിൽ ഉൾപ്പെടുന്നു.

ബിഎസ്-VI നിഞ്ച 1000, Z900 മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ച് കവസാക്കി

പുതിയ നേക്കഡ് മോട്ടോർസൈക്കിളിന്റെ ഇലക്ട്രോണിക്സിൽ കുറച്ച് ശ്രദ്ധേയമായ മാറ്റങ്ങളുണ്ട്. പവർ മോഡ്, ട്രാക്ഷൻ കൺട്രോൾ, ശക്തമായ ചാസി എന്നിവയും പുതിയ റൈഡിംഗ് മോഡും ഇതിൽ ഉൾപ്പെടുന്നു. ഒരു കൂട്ടം ഡൻ‌ലോപ്പ് സ്പോർട്സ്മാക്സ് റോഡ്സ്പോർട്ട് 2 ടയറുകളുമായാണ് ബൈക്ക് വിൽപ്പനക്ക് എത്തുന്നത്.

MOST READ: 2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 ഈ വർഷം ഇന്ത്യൻ വിപണിയിലെത്തും

ബിഎസ്-VI നിഞ്ച 1000, Z900 മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ച് കവസാക്കി

മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രേ / മെറ്റാലിക് സ്പാർക്ക് ബ്ലാക്ക്, മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് / മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക് എന്നിങ്ങനെ രണ്ട് ഇരട്ട-ടോൺ പെയിന്റ് സ്കീമുകളിലാണ് പുതിയ കവാസാക്കി Z900 ബിഎസ്-VI മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്നത്.

ബിഎസ്-VI നിഞ്ച 1000, Z900 മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ച് കവസാക്കി

2020 കവാസാക്കി നിഞ്ച 1000 ഈ വർഷം രണ്ടാം പകുതിയിൽ ഇന്ത്യയിലെത്തുമെന്നാണ് സൂചന. നിലവിലെ തലമുറ മോഡലുകളെ അപേക്ഷിച്ച് പുതിയ മോട്ടോർസൈക്കിളിന്റെ വില അഞ്ച് മുതൽ 10 ശതമാനം വരെ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10.29 ലക്ഷം രൂപയാണ് നിലവിലെ മോഡലിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Ninja 1000 & Z900 BS6 Bookings Open. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X