ഡീലര്‍ഷിപ്പുകളില്‍ എത്തി; നിഞ്ച 1000SX ഉടന്‍ കൈമാറുമെന്ന് കവസാക്കി

അടുത്തിടെയാണ് നിഞ്ച 1000SX -ന്റെ പരിഷ്‌കരിച്ച പതിപ്പിനെ കവസാക്കി വിപണിയില്‍ അവതരിപ്പിച്ചത്. 10.79 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

ഡീലര്‍ഷിപ്പുകളില്‍ എത്തി; നിഞ്ച 1000SX ഉടന്‍ കൈമാറുമെന്ന് കവസാക്കി

ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ കവസാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതോടെ മോഡലിനെ കമ്പനി ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചു തുടങ്ങി. ഡീലര്‍ഷിപ്പില്‍ എത്തിയ മോഡലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഡീലര്‍ഷിപ്പുകളില്‍ എത്തി; നിഞ്ച 1000SX ഉടന്‍ കൈമാറുമെന്ന് കവസാക്കി

പഴയ മോഡലിനെക്കാള്‍ 50,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പിന് ഉണ്ടായിരിക്കുന്നത്. എഞ്ചിന്‍ പരിഷ്‌കാരം തന്നെയാണ് ബൈക്കിലെ പ്രധാന മാറ്റം.

MOST READ: നിവസ് കൂപ്പെയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഫോക്‌സ്‌വാഗണ്‍

ഡീലര്‍ഷിപ്പുകളില്‍ എത്തി; നിഞ്ച 1000SX ഉടന്‍ കൈമാറുമെന്ന് കവസാക്കി

1,043 സിസി, ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 10,000 rpm-ല്‍ 140 bhp കരുത്തും 7,300 rpm-ല്‍ 111 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്.

ഡീലര്‍ഷിപ്പുകളില്‍ എത്തി; നിഞ്ച 1000SX ഉടന്‍ കൈമാറുമെന്ന് കവസാക്കി

നവീകരിച്ച പുതിയ പതിപ്പിലെ മറ്റ് മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇരു വശങ്ങളിലുമായി സജ്ജീകരിച്ചിരുന്ന ക്വാഡ് എക്സ്‌ഹോസ്റ്റുകള്‍ പകരം വലത്ത് മാത്രമുള്ള ട്വിന്‍ എക്‌സ്‌ഹോസ്റ്റ് ആണ് മറ്റൊരു സവിശേഷത.

MOST READ: യൂറോപ്യൻ വിപണിയിലും ചുവടുവെക്കാൻ ഒരുങ്ങി കിയ സോറന്റോ

ഡീലര്‍ഷിപ്പുകളില്‍ എത്തി; നിഞ്ച 1000SX ഉടന്‍ കൈമാറുമെന്ന് കവസാക്കി

പഴയ പതിപ്പിനെ അപേക്ഷിച്ച് പുതിയ പതിപ്പിന്റെ ഭാരം ഗണ്യമായി കുറഞ്ഞതായും കമ്പനി അറിയിച്ചു. പുതിയ വിന്‍ഡ്‌സ്‌ക്രീന്‍, പരിഷ്‌കരിച്ച സീറ്റ് എന്നിവ നിഞ്ച 1000SX-ന്റെ സവിശേഷതകളാണ്.

ഡീലര്‍ഷിപ്പുകളില്‍ എത്തി; നിഞ്ച 1000SX ഉടന്‍ കൈമാറുമെന്ന് കവസാക്കി

പുതുക്കിയ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ടെയില്‍ ലാമ്പുകളും ബൈക്കിന്റെ സവിശേഷതയാണ്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.3 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി (TFT) ഡിസ്പ്ലേ 1000SX -ല്‍ ഇടം പിടിച്ചിട്ടുണ്ട്.

MOST READ: എക്സ്ട്രീ 160R ടെസ്റ്റ് റൈഡ് രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഹീറോ; അവതരണം ഉടന്‍

ഡീലര്‍ഷിപ്പുകളില്‍ എത്തി; നിഞ്ച 1000SX ഉടന്‍ കൈമാറുമെന്ന് കവസാക്കി

കവസാകിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഈ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാം. ബൈക്കിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതിലൂടെ റൈഡര്‍ക്ക് ലഭിക്കും.

ഡീലര്‍ഷിപ്പുകളില്‍ എത്തി; നിഞ്ച 1000SX ഉടന്‍ കൈമാറുമെന്ന് കവസാക്കി

ഇലക്ട്രോണിക് ക്രൂയിസ് കണ്‍ട്രോള്‍, മൂന്ന്-ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, രണ്ട് പവര്‍ മോഡുകള്‍, ക്വിക്ക് ഷിഫ്റ്റര്‍, ആന്റിലോക്ക് ബ്രേക്ക് സിസ്റ്റം, കോര്‍ണറിംഗ് മാനേജ്മെന്റ് ഫംഗ്ഷന്‍ എന്നിവയാണ് ബൈക്കിലെ മറ്റ് സവിശേഷതകള്‍.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Ninja 1000SX Starts Reaching Dealerships. Read in Malayalam.
Story first published: Monday, June 22, 2020, 10:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X