ബിഎസ് VI നിഞ്ച 650 ഡെലിവറി ആരംഭിച്ച് കവസാക്കി

2020 മെയ് മാസത്തിലാണ് ബിഎസ് VI നിഞ്ച 650-യെ കവസാക്കി വിപണിയില്‍ എത്തിക്കുന്നത്. നേരത്തെ തന്നെ ബൈക്ക് ഡിലര്‍ഷിപ്പുകളില്‍ എത്തിയിരുന്നെങ്കിലും ഡെലിവറി ആരംഭിച്ചിരുന്നില്ല.

ബിഎസ് VI നിഞ്ച 650 ഡെലിവറി ആരംഭിച്ച് കവസാക്കി; ചിത്രങ്ങള്‍ കാണാം

എന്നാല്‍ ഇപ്പോള്‍ ബൈക്ക് ബുക്ക് ചെയ്തിരിക്കുന്നവര്‍ക്ക് കൈമാറി തുടങ്ങിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 6.24 ലക്ഷം രൂപയാണ് പുതിയ ബൈക്കിന്റെ എക്‌സ്ഷോറൂം വില. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി നേരത്തെ പലിശ രഹിത ഫിനാന്‍സ് പദ്ധതികളും കമ്പനി അവതരിപ്പിച്ചിരുന്നു.

ബിഎസ് VI നിഞ്ച 650 ഡെലിവറി ആരംഭിച്ച് കവസാക്കി; ചിത്രങ്ങള്‍ കാണാം

ജൂണ്‍ 15 വരെയായിരുന്നു അത്തരത്തില്‍ ബൈക്ക് വാങ്ങാന്‍ അവസരം നല്‍കിയിരുന്നത്. ബ്രാന്‍ഡ് നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളിലൊന്നാണ് നിഞ്ച 650. ലൈം ഗ്രീന്‍, എബോണി, പേള്‍ഫ്‌ലാറ്റ് സ്റ്റാര്‍ഡസ്റ്റ് വൈറ്റ്, മെറ്റാലിക്ഫ്‌ലാറ്റ് സ്പാര്‍ക് ബ്ലാക്ക് എന്നിങ്ങനെ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും.

MOST READ: 2020 BR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിച്ച് ഹോണ്ട

ബിഎസ് VI നിഞ്ച 650 ഡെലിവറി ആരംഭിച്ച് കവസാക്കി; ചിത്രങ്ങള്‍ കാണാം

ബിഎസ് VI -ലേക്ക് നവീകരിച്ച 649 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,000 rpm -ല്‍ 68 bhp കരുത്തും 6,700 rpm -ല്‍ 64 Nm torque ഉം സൃഷ്ടിക്കും.

ബിഎസ് VI നിഞ്ച 650 ഡെലിവറി ആരംഭിച്ച് കവസാക്കി; ചിത്രങ്ങള്‍ കാണാം

ബിഎസ് IV പതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ പുത്തന്‍ മോഡലിന്റെ ടോര്‍ക്ക് 1.7 Nm കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കരുത്ത് മാറ്റമില്ലാതെ 68 bhp ആയി തന്നെ തുടരുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സ് തന്നെയാണ് പുതിയ പതിപ്പിലും നല്‍കിയിരിക്കുന്നത്.

MOST READ: കൊവിഡ് പ്രതിസന്ധിയിലും 1.37 കോടി വിലമതിക്കുന്ന കാറുകൾ വാങ്ങാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

ബിഎസ് VI നിഞ്ച 650 ഡെലിവറി ആരംഭിച്ച് കവസാക്കി; ചിത്രങ്ങള്‍ കാണാം

പരിഷ്‌കാരങ്ങളുടെ ഭാഗമായി നിഞ്ച 650 -യുടെ ഡിസൈനിലും കവാസാക്കി ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അഗ്രസ്സീവ് മുഖഭാവം നല്‍കുന്ന പുതുക്കിയ ഫെയറിംഗും സ്പ്ലിറ്റ് ഫുള്‍-എല്‍ഇഡി ഹെഡ്‌ലാമ്പും ബൈക്കിന്റെ സവിശേഷതയാണ്.

ബിഎസ് VI നിഞ്ച 650 ഡെലിവറി ആരംഭിച്ച് കവസാക്കി; ചിത്രങ്ങള്‍ കാണാം

പരിഷ്‌ക്കരിച്ച എക്സ്ഹോസ്റ്റ്, എയര്‍ബോക്‌സ് എന്നിവയും പുതിയ പതിപ്പില്‍ കാണാന്‍ സാധിക്കും. റൈഡര്‍ക്ക് കൂടുതല്‍ സപ്പോര്‍ട്ട് നല്‍കുന്ന വലിപ്പമേറിയ ഇന്ധന ടാങ്കും പുതിയ മോഡലിന്റെ പ്രത്യേകതകളാണ്.

MOST READ: കൊറോള ക്രോസ്; അരങ്ങേറ്റം ജൂലൈ ഒമ്പതിനെന്ന് ടൊയോട്ട

ബിഎസ് VI നിഞ്ച 650 ഡെലിവറി ആരംഭിച്ച് കവസാക്കി; ചിത്രങ്ങള്‍ കാണാം

15 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. 25 കിലോമീറ്റര്‍ മൈലേജ് ബൈക്കിന് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ബ്ലൂടൂത്ത് കണക്ടിവിറ്റിയോടുകൂടിയ 4.3 ഇഞ്ച് ഫുള്‍ കളര്‍ TFT ഡിസ്‌പ്ലേയാണ് മറ്റൊരു ആകര്‍ഷണം.

ബിഎസ് VI നിഞ്ച 650 ഡെലിവറി ആരംഭിച്ച് കവസാക്കി; ചിത്രങ്ങള്‍ കാണാം

കവസാകിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനെ സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിക്കാം. ഇതുവഴി ബൈക്കിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉപഭോക്താവിന് ലഭിക്കും.

MOST READ: ഥാർ എസ്‌യുവിയുടെ നിർമാണ പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

ബിഎസ് VI നിഞ്ച 650 ഡെലിവറി ആരംഭിച്ച് കവസാക്കി; ചിത്രങ്ങള്‍ കാണാം

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ നിറവേറ്റുന്നത്. എബിഎസ്, ഇക്കോണോമിക്കല്‍ റൈഡിങ് ഇന്‍ഡിക്കേറ്റര്‍, സ്ലിപ്പര്‍ ക്ലച്ച് തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Ninja 650 BS6 Delivery Start in India. Read in Malayalam.
Story first published: Tuesday, July 7, 2020, 11:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X