ബിഎസ് VI നിഞ്ച 650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് കവസാക്കി

ബിഎസ് VI നിഞ്ച 650 കഴിഞ്ഞ മാസമാണ് എത്തുന്നത്. 6.24 ലക്ഷം രൂപയാണ് പുതിയ ബൈക്കിന്റെ എക്സ്‌ഷോറൂം വില. ബൈക്കിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചിട്ടുണ്ട്. 50,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്.

ബിഎസ് VI നിഞ്ച 650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് കവസാക്കി

ബുക്ക് ചെയതവര്‍ക്ക് ഉടന്‍ തന്നെ ബൈക്ക് കൈമാറി തുടങ്ങും. ഡീലര്‍ഷിപ്പുകളില്‍ എത്തിയ ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. കവസാക്കി നിരയില്‍ ഏറ്റവും കൂടുതല്‍ വില്പനയുള്ള മോഡലുകളിലൊന്നാണ് നിഞ്ച 650.

ബിഎസ് VI നിഞ്ച 650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് കവസാക്കി

ലൈം ഗ്രീന്‍, എബോണി, പേള്‍ഫ്ലാറ്റ് സ്റ്റാര്‍ഡസ്റ്റ് വൈറ്റ്, മെറ്റാലിക്ഫ്ലാറ്റ് സ്പാര്‍ക് ബ്ലാക്ക് എന്നിങ്ങനെ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും.

MOST READ: പ്രതിസന്ധി ഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കി എര്‍ട്ടിഗ

ബിഎസ് VI നിഞ്ച 650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് കവസാക്കി

ബിഎസ് VI -ലേക്ക് നവീകരിച്ച 649 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,000 rpm -ല്‍ 68 bhp കരുത്തും 6,700 rpm -ല്‍ 64 Nm torque ഉം സൃഷ്ടിക്കും.

ബിഎസ് VI നിഞ്ച 650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് കവസാക്കി

ബിഎസ് IV പതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ പുത്തന്‍ മോഡലിന്റെ ടോര്‍ക്ക് 1.7 Nm കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കരുത്ത് മാറ്റമില്ലാതെ 68 bhp ആയി തന്നെ തുടരുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സ് തന്നെയാണ് പുതിയ പതിപ്പിലും നല്‍കിയിരിക്കുന്നത്.

MOST READ: ചൈനയിൽ ഷോറൂം ശൃംഖല വിപുലീകരിക്കാനൊരുങ്ങി പോൾസ്റ്റാർ

ബിഎസ് VI നിഞ്ച 650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് കവസാക്കി

പരിഷ്‌കാരങ്ങളുടെ ഭാഗമായി നിഞ്ച 650 -യുടെ ഡിസൈനിലും കവാസാക്കി ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അഗ്രസ്സീവ് മുഖഭാവം നല്‍കുന്ന പുതുക്കിയ ഫെയറിംഗും സ്പ്ലിറ്റ് ഫുള്‍-എല്‍ഇഡി ഹെഡ്‌ലാമ്പുകളും പുതിയ പതിപ്പിന്റെ സവിശേഷതയാണ്.

ബിഎസ് VI നിഞ്ച 650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് കവസാക്കി

പരിഷ്‌ക്കരിച്ച എക്‌സ്‌ഹോസ്റ്റ്, എയര്‍ബോക്സ് എന്നിവയും പുതിയ പതിപ്പില്‍ കാണാന്‍ സാധിക്കും. റൈഡര്‍ക്ക് കൂടുതല്‍ സപ്പോര്‍ട്ട് നല്‍കുന്ന വലിപ്പമേറിയ ഇന്ധന ടാങ്കും പുതിയ മോഡലിന്റെ പ്രത്യേകതകളാണ്.

MOST READ: പ്രാചീന പ്രൗഢിയിൽ ഇന്നും തിളങ്ങി ആംബാസഡർ മാർക്ക് 1

ബിഎസ് VI നിഞ്ച 650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് കവസാക്കി

15 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. 25 കിലോമീറ്റര്‍ മൈലേജ് ബൈക്കിന് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ബ്ലൂടൂത്ത് കണക്ടിവിറ്റിയോടുകൂടിയ 4.3 ഇഞ്ച് ഫുള്‍ കളര്‍ TFT ഡിസ്പ്ലേയാണ് മറ്റൊരു ആകര്‍ഷണം.

ബിഎസ് VI നിഞ്ച 650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് കവസാക്കി

കവസാകിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാം. ഇതുവഴി ബൈക്കിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉപഭോക്താവിന് ലഭിക്കും.

MOST READ: ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്ത് ക്രെറ്റ; മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന

ബിഎസ് VI നിഞ്ച 650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് കവസാക്കി

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ നിറവേറ്റുന്നത്. എബിഎസ്, ഇക്കോണോമിക്കല്‍ റൈഡിങ് ഇന്‍ഡിക്കേറ്റര്‍, സ്ലിപ്പര്‍ ക്ലച്ച് തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

Source: BikeDekho

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Ninja 650 BS6 Reaches Dealerships. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X