Just In
- 1 hr ago പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- 2 hrs ago കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- 3 hrs ago എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- 4 hrs ago ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
Don't Miss
- News കോൺഗ്രസിന് തിരിച്ചടി; വയനാട് ഡിസിസി ജന.സെക്രട്ടറി ബിജെപിയിൽ ചേർന്നു
- Movies ശോഭനയുടെ പെരുമാറ്റം; ബാലചന്ദ്രമേനോൻ ദേഷ്യപ്പെട്ട് ബിസ്കറ്റ് വലിച്ചെറിഞ്ഞു; അനുഭവങ്ങൾ പങ്കുവെച്ച് വിജി തമ്പി
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Sports IPL 2024: സിഎസ്കെയ്ക്കു പിഴയ്ക്കുന്നതെവിടെ? കുഴപ്പം ഒന്നും രണ്ടുമല്ല! ഇവയ്ക്കു ഉത്തരം വേണം
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
ഇസിയു തകരാർ; നിഞ്ച ZX-10R തിരിച്ചുവിളിച്ച് കവസാക്കി
അമേരിക്കൻ വിപണിയിൽ വിറ്റഴിച്ച നിഞ്ച ZX-10R തിരിച്ചുവിളിച്ച് ജാപ്പനീസ് സ്പോർട്സ് മോട്ടോർസൈക്കിൾ നിർമാതാക്കളായ കവസാക്കി. എഞ്ചിൻ കൺട്രോൾ യൂണിറ്റിലെ (ECU) വ്യക്തമായ പ്രോഗ്രാമിംഗ് പിശക് കാരണം 2019, 2020 മോഡലുകളെയാണ് ഇപ്പോൾ തിരിച്ചുവിളിച്ചിരിക്കുന്നത്.
ഉയർന്ന rpm-ൽ റൈഡർ ക്വിക്ക് ഷിഫ്റ്റർ ഉപയോഗിക്കുമ്പോൾ തിരിച്ചടിക്കുന്ന പ്രശ്നത്തിന് കാരണമാകും. നാഷണൽ ഹൈവേ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (NHTSA) പ്രസിദ്ധീകരിച്ച നോട്ടീസ് പ്രകാരം 1,529 മോട്ടോർസൈക്കിളുകളെ ഈ തിരിച്ചുവിളിക്കൽ ബാധിക്കും.
2019-2020 കവസാക്കി നിഞ്ച ZX-10R, 2019-2020 കവസാക്കി നിഞ്ച ZX-10R ABS, 2019-2020 കവസാക്കി നിഞ്ച ZX-10RT ABS KRT എഡിഷൻ എന്നീ മോഡലുകളെയാണ് ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്.
MOST READ: ബിഎംഡബ്ല്യു R18 ക്രൂയിസർ നവംബർ മാസത്തോടെ വിപണിയിലേക്ക് എത്തും
തെറ്റായ ഇസിയു പ്രോഗ്രാമിംഗ് 998 സിസി, ഇൻ-ലൈൻ നാല് സിലിണ്ടർ എഞ്ചിൻ ബാക്ക്ഫയർ ചെയ്യുന്നതിന് കാരണമാകുമെന്നും ജാപ്പനീസ് ബ്രാൻഡ് വ്യക്തമാക്കുന്നു.
ആവർത്തിച്ചുള്ള ബാക്ക്ഫയറിംഗ് എഞ്ചിൻ ഉത്പാദിപ്പിക്കുന്ന മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഘടകമായ എയർ സക്ഷൻ വാൽവിന്റെ രൂപഭേദത്തിന് അല്ലെങ്കിൽ തകരാറിന് കാരണമാകും.
MOST READ: കാത്തിരിപ്പിന് വിരാമം, പുതിയ ടൊയോട്ട ഫോർച്യൂണർ ഫെയ്സ്ലിഫ്റ്റ് വിപണിയിൽ
നീണ്ട ഉപയോഗത്തിലൂടെ സക്ഷൻ വാൽവ് തകർന്നാൽ എക്സ്ഹോസ്റ്റ് വാതകങ്ങൾ എക്സ്ഹോസ്റ്റ് സിസ്റ്റത്തിലേക്ക് പിന്നിലേക്ക് പ്രവഹിക്കുകയും അതിന്റെ ഉയർന്ന താപനില മറ്റ് ഘടകങ്ങൾ ഉരുകുകയും ചെയ്യുതിലേക്ക് നയിക്കും. ഏറ്റവും തീവ്രമായ കേസുകളിൽ ഈ പ്രശ്നം തീപിടുത്തത്തിന് കാരണമായേക്കാമെന്ന് കവസാക്കി അഭിപ്രായപ്പെടുന്നു.
തിരിച്ചുവിളിക്കൽ പ്രക്രിയ 2020 ജൂൺ എട്ടിന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാവസാക്കി ബാധിത മോട്ടോർസൈക്കിളുകളുടെ ഉടമകളുമായി ഇ-മെയിൽ വഴി ആശയവിനിമയം നടത്തുകയും അവരുടെ കവസാക്കി ഡീലർഷിപ്പുമായി കൂടിക്കാഴ്ച നടത്താൻ അവരെ ക്ഷണിക്കുകയും ചെയ്യും.
MOST READ: വിൻഫാസ്റ്റ് ഇലക്ട്രിക് കാർ നിർമിക്കാൻ മഹീന്ദ്രയുടെ കീഴിലുള്ള പിനിൻഫറീനയും
ഡീലർ ഇസിയുവിനെ റീപ്രോഗ്രാം ചെയ്യുകയും എയർ സക്ഷൻ വാൽവും ചുറ്റുമുള്ള ഘടകങ്ങളും പരിശോധിക്കുകയും ചെയ്യും. ഏതെങ്കിലും ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ, അവയെല്ലാം സൗജന്യമായി മാറ്റിസ്ഥാപിക്കും.
പ്രശ്ന ബാധിത മോട്ടോർസൈക്കിളുകളുടെ ഉത്പാദന തീയതികളും വെഹിക്കിൾ ഐഡൻറിഫിക്കേഷൻ നമ്പറുകളും (VIN) NHTSA വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.