നിഞ്ച ZX-25R -ന്റെ കരുത്തും ടോര്‍ഖും വെളിപ്പെടുത്തി കവസാക്കി

ക്വാര്‍ട്ടര്‍ ലിറ്റര്‍ സ്‌പോര്‍ട്‌സ് ബൈക്കായ നിഞ്ച ZX-25R -നെ അടുത്തിടെയാണ് കവസാക്കി വിപണിയില്‍ അവതരിപ്പിക്കുന്നത്. ന്യൂസിലന്‍ഡിലാണ് ബൈക്കിനെ ആദ്യമായി കമ്പനി അവതരിപ്പിച്ചത്.

നിഞ്ച ZX-25R -്‌ന്റെ കരുത്തും ടോര്‍ഖും വെളിപ്പെടുത്തി കവസാക്കി

15,990 ന്യൂസിലന്‍ഡ് ഡോളര്‍ (ഏകദേശം 7.89 ലക്ഷം രൂപ) ആണ് ബൈക്കിന്റെ വില. ബൈക്കിനെ അവതരിപ്പിച്ചിരുന്നെങ്കിലും എഞ്ചിന്‍ കരുത്തും ടോര്‍ഖും കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.

നിഞ്ച ZX-25R -ന്റെ കരുത്തും ടോര്‍ഖും വെളിപ്പെടുത്തി കവസാക്കി

ഇതാണ് ഇപ്പോള്‍ കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. 249 സിസി, ഇന്‍ലൈന്‍-നാല് സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 15,450 rpm -ല്‍ 43.3 bhp കരുത്തും 12,500 rpm -ല്‍ 21.5 Nm torque ഉം സൃഷ്ടിക്കും.

MOST READ: കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡയും, ലക്ഷ്യം വിറ്റാര ബ്രെസയുടെ വിപണി

നിഞ്ച ZX-25R -ന്റെ കരുത്തും ടോര്‍ഖും വെളിപ്പെടുത്തി കവസാക്കി

അതോടൊപ്പം തന്നെ മോഡലിന്റെ ബ്ലാക്ക് കളര്‍ മോഡലിന്റെ സ്‌പൈ ചിത്രങ്ങളും പുറത്തുവന്നു. സ്‌പൈ ചിത്രങ്ങളിലെ ബ്ലാക്ക് കവസാക്കി നിഞ്ച ZX-25R -ന് ഒരു ഗ്ലോസി ഫിനിഷുണ്ട്.

നിഞ്ച ZX-25R -ന്റെ കരുത്തും ടോര്‍ഖും വെളിപ്പെടുത്തി കവസാക്കി

ഫ്രണ്ട് ഫെയറിംഗില്‍ വെളുത്ത 'ZX-25R' ബ്രാന്‍ഡിംഗും ടെയില്‍ കൗളില്‍ '4-സിലിണ്ടര്‍' ഡെക്കലും ഇതിലുണ്ട്. ഫ്യുവല്‍ ടാങ്കില്‍ വെള്ള നിറത്തില്‍ പൂര്‍ത്തിയാക്കിയ 'നിഞ്ച' ലോഗോയുമുണ്ട്. ഇതുകൂടാതെ, 250 സിസി നിന്‍ജയുടെ ബാക്കി ഭാഗം പൂര്‍ണ്ണമായും ബ്ലാക്ക് നിറത്തിലാണ് മനോഹരമാക്കിയിരിക്കുന്നത്.

MOST READ: മറാസോയ്ക്ക് പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മഹീന്ദ്ര

നിഞ്ച ZX-25R -ന്റെ കരുത്തും ടോര്‍ഖും വെളിപ്പെടുത്തി കവസാക്കി

കവസാക്കി മോട്ടോര്‍സൈക്കിളുകളില്‍ ഭൂരിഭാഗവും ഗ്രീന്‍ കളര്‍ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. പുതിയ നിഞ്ച ZX-25R -ലും കവസാക്കി ഗ്രീന്‍ കളര്‍ ഓപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്.

നിഞ്ച ZX-25R -ന്റെ കരുത്തും ടോര്‍ഖും വെളിപ്പെടുത്തി കവസാക്കി

ബൈക്കിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചു. ബൈക്കിനെ അവതരിപ്പിക്കുന്നത് നേരത്തെ കമ്പനി മാറ്റിയിരുന്നു. കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ബൈക്കിന്റെ അവതരണം കമ്പനി മാറ്റിവെച്ചത്. ഇന്തോനേഷ്യയില്‍ ഏപ്രില്‍ നാലിനാണ് പുത്തന്‍ 250 സിസി മോഡലിനെ അവതരിപ്പിക്കാന്‍ കവസാക്കി തീരുമാനിച്ചിരുന്നത്.

MOST READ: തുടര്‍ച്ചയായ 16-ാം ദിവസത്തിലും ഇന്ധന വിലയില്‍ വര്‍ധന; പുതുക്കിയ വില അറിയാം

നിഞ്ച ZX-25R -ന്റെ കരുത്തും ടോര്‍ഖും വെളിപ്പെടുത്തി കവസാക്കി

ന്യൂസിലന്‍ഡിലാണ് ബൈക്കിനെ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും പ്രീ-ബുക്കിങ് മറ്റിടങ്ങളില്‍ നിന്ന് ലഭിച്ചാല്‍ എത്തിച്ച് നല്‍കുമെന്നും കമ്പനി അറിയിച്ചു. ഈ വര്‍ഷം അവസാനത്തേടെ ബൈക്കിന്റെ ഡെലിവറി ആരംഭിക്കാന്‍ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി.

നിഞ്ച ZX-25R -ന്റെ കരുത്തും ടോര്‍ഖും വെളിപ്പെടുത്തി കവസാക്കി

ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്വിക്ക്-ഷിഫ്റ്റര്‍, രണ്ട് പവര്‍ മോഡുകള്‍ എന്നിവ ബൈക്കിന്റെ ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകളില്‍ ഉള്‍പ്പെടുന്നു. ZX-6R -ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിഞ്ച ZX-25 R ഡിസൈന്‍ ചെയ്തിരിക്കുന്നത്.

MOST READ: കിഗർ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു, പരീക്ഷണയോട്ടം പുനരാരംഭിച്ച് റെനോ

നിഞ്ച ZX-25R -ന്റെ കരുത്തും ടോര്‍ഖും വെളിപ്പെടുത്തി കവസാക്കി

ഇരട്ട-പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ വാഹനത്തിന്റെ സവിശേഷത പട്ടികയില്‍ ഉള്‍പ്പെടുന്നു.

നിഞ്ച ZX-25R -ന്റെ കരുത്തും ടോര്‍ഖും വെളിപ്പെടുത്തി കവസാക്കി

2019 -ലെ ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കവസാക്കി നിഞ്ച ZX-25R ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. ക്വാര്‍ട്ടര്‍ ലിറ്റര്‍ സ്‌പോര്‍ട്ട് ബൈക്കിന്റെ വലിപ്പം കണക്കെടുക്കുമ്പോള്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കാന്‍ ബൈക്കിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Ninja ZX-25R Power And Torque Revealed. Read in Malayalam.
Story first published: Monday, June 22, 2020, 19:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X