നിഞ്ച ZX-10R അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി കവസാക്കി

കവസാക്കി അതിന്റെ വാര്‍ഷിക ടീസര്‍ വീഡിയോകള്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് വെളിപ്പെടുത്തിയത്. 2021-ല്‍ ആറ് പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായും കമ്പനി അറിയിച്ചിരുന്നു.

നിഞ്ച ZX-10R അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി കവസാക്കി

ഈ ആറ് മോഡലുകളില്‍ ഒരെണ്ണം നവീകരിച്ച നിഞ്ച ZX-10R മോഡലായിരിക്കുമെന്നാണ് ഇപ്പോള്‍ കമ്പനി അറിയിച്ചിരിക്കുന്നത്. ട്രാക്ക് അടിസ്ഥാനമാക്കിയുള്ള മൂന്ന് മോട്ടോര്‍സൈക്കിളുകള്‍ ജാപ്പനീസ് ബ്രാന്‍ഡ് പുറത്തിറക്കുമെന്ന് ഏറ്റവും പുതിയ ടീസറില്‍ നിന്ന് വ്യക്തമാണ്.

നിഞ്ച ZX-10R അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി കവസാക്കി

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, അപ്ഡേറ്റ് ചെയ്ത നിഞ്ച ZX-10R അടുത്ത മാസം നിരവധി മാറ്റങ്ങളുമായി വിപണിയില്‍ എത്തും. മൊത്തത്തിലുള്ള എയ്റോഡൈനാമിക് പാക്കേജ് നല്‍കുന്നതിന് സ്‌റ്റൈലിംഗ് പരിഷ്‌ക്കരിക്കും.

MOST READ: സര്‍വീസ് ഫെസ്റ്റിവല്‍മേളയുമായി മാരുതി; ഒപ്പം ഓഫറുകളും ആനുകൂല്യങ്ങളും

നിഞ്ച ZX-10R അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി കവസാക്കി

ഫെയറിംഗ് വിംഗ്ലെറ്റുകള്‍ ഈ ബൈക്കിലും കാണാന്‍ സാധ്യതയുണ്ട്. എഞ്ചിനും കമ്പനി പരിഷ്‌കരിച്ചേക്കും. മറ്റ് അഞ്ച് ബൈക്കുകള്‍ക്കൊപ്പം നവംബര്‍ 22-ന് കവസാക്കി ഈ ബൈക്ക് പുറത്തിറക്കും. അപ്ഡേറ്റ് ചെയ്ത പുതിയ പതിപ്പ് വരും വര്‍ഷം വിപണിയില്‍ എത്തിയേക്കും.

നിഞ്ച ZX-10R അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി കവസാക്കി

998 സിസി ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. 197 bhp കരുത്തും 113.4 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

MOST READ: ഉത്സവ സീസൺ ആഘോഷമാക്കാൻ പുത്തൻ ഓഫറുകളുമായി ടാറ്റ രംഗത്ത്

നിഞ്ച ZX-10R അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി കവസാക്കി

അലൂമിനിയം പെരിമീറ്റര്‍ ഫ്രെയിം ഒരുങ്ങുന്ന ബൈക്കുകളില്‍ യഥാക്രമം 120/70 ZR17, 190/55 ZR17 ടയറുകള്‍ മുന്നിലും പിന്നിലും ഇടംപിടിക്കും. കവസാക്കി ഇന്റലിജന്റ് ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും ബൈക്കിലുണ്ട്.

നിഞ്ച ZX-10R അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി കവസാക്കി

സ്‌പോര്‍ട് കവസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍, കവസാക്കി ലോഞ്ച് കണ്‍ട്രോള്‍ മോഡല്‍, കവസാക്കി എഞ്ചിന്‍ ബ്രേക്കിംഗ് കണ്‍ട്രോള്‍, കവസാക്കി ക്വിക്ക് ഷിഫ്റ്റര്‍, കവസാക്കി കോര്‍ണര്‍ മാനേജ്‌മെന്റ് ഫംങ്ഷന്‍, ബോഷ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് എന്നിവയുടെ പിന്തുണയും ZX-10R അവകാശപ്പെടും.

MOST READ: ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി സുസുക്കി ജിംനി

നിഞ്ച ZX-10R അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി കവസാക്കി

പവര്‍ മോഡുകളാണ് മറ്റൊരു വിശേഷം. ഫുള്‍, മിഡില്‍, ലോ എന്നീ മൂന്നു പവര്‍ മോഡുകള്‍ യഥാക്രമം നൂറ്, എണ്‍പത്, അറുപത് ശതമാനം കരുത്തുത്പാദനം ബൈക്കില്‍ കാഴ്ചവെക്കും. രാജ്യാന്തര വിപണികളില്‍ മൂന്നു വകഭേദങ്ങളാണ് നിഞ്ച ZX-10R -ന്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Planning To Introduce Updated Ninja ZX-10R Next Month. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X