റെട്രോ-ക്ലാസിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് കവസാക്കിയും; ഒരുങ്ങുന്നത് എൻട്രി ലെവൽ W175 മോഡൽ

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ കവസാക്കി എൻട്രി ലെവൽ W175 റെട്രോ-ക്ലാസിക് മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. അടുത്ത വർഷത്തോടെ മോഡലിനെ വിൽപ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

റെട്രോ-ക്ലാസിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് കവസാക്കിയും; ഒരുങ്ങുന്നത് എൻട്രി ലെവൽ W175 മോഡൽ

കവസാക്കി W175 നിലവിൽ ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവയുൾപ്പെടെ തെരഞ്ഞെടുത്ത ഏഷ്യൻ വിപണികളിൽ വിൽപ്പനയ്‌ക്കെത്തിക്കുന്നുണ്ട്. ഓൾഡ്-സ്‌കൂൾ റൗണ്ട് ഹെഡ്‌ലാമ്പ്, സിംഗിൾ പീഷൂട്ടർ എക്‌സ്‌ഹോസ്റ്റ്, സ്‌പോക്ക്ഡ് വീലുകൾ എന്നിവയാണ് റെട്രോ ശൈലി നൽകാൻ ബൈക്കിനെ സഹായിച്ചിരിക്കുന്നത്.

റെട്രോ-ക്ലാസിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് കവസാക്കിയും; ഒരുങ്ങുന്നത് എൻട്രി ലെവൽ W175 മോഡൽ

ഇന്റർനാഷണൽ മോഡലിന് വൃത്താകൃതിയിലുള്ള സ്പീഡോമീറ്റർ, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ എന്നിവയുള്ള അനലോഗ് ഇൻസ്ട്രുമെന്റ് കൺസോളാണ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്. ബൈക്കിന്റെ ഭാരം വെറും 126 കിലോഗ്രാം മാത്രമാണ് എന്നതും ശ്രദ്ധേയമാണ്.

MOST READ: വിപണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് മഹീന്ദ്ര ട്രിയോ

റെട്രോ-ക്ലാസിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് കവസാക്കിയും; ഒരുങ്ങുന്നത് എൻട്രി ലെവൽ W175 മോഡൽ

എന്നിരുന്നാലും ഇന്ത്യൻ മോഡലിന് ഭാരം ഉയരും. കൂടെത നമ്മുടെ വിപണിയിലെ പുതിയ സുരക്ഷ, മലിനീകരണ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതിന് കവസാക്കി W175 റെട്രോ-ക്ലാസിക് മോട്ടോർസൈക്കിളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

റെട്രോ-ക്ലാസിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് കവസാക്കിയും; ഒരുങ്ങുന്നത് എൻട്രി ലെവൽ W175 മോഡൽ

ലളിതമായ രൂപകൽപ്പനയും മെക്കാനിക്കൽ ഘടകങ്ങളുമുള്ള ഒരു സാധാരണ റെട്രോ-സ്റ്റൈൽ മോഡലാണ് കവസാക്കി W175. 177 സിസി, രണ്ട് വാൽവ്, എയർ-കൂൾഡ് SOHC എഞ്ചിനിലാണ് ഇത് പ്രവർത്തിക്കുന്നത്.

MOST READ: അവഞ്ചർ സ്ട്രീറ്റ് 160, അവഞ്ചർ ക്രൂയിസ് 220 മോഡലുകൾക്ക് 1,497 രൂപയുടെ വില വർധനവ്

റെട്രോ-ക്ലാസിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് കവസാക്കിയും; ഒരുങ്ങുന്നത് എൻട്രി ലെവൽ W175 മോഡൽ

13 bhp പവറും 13.2 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ യൂണിറ്റ് പ്രാപ്‌തമാണ്. എന്നിരുന്നാലും ഇന്റർനാഷണൽ മോഡലിന്റെ എഞ്ചിൻ കാർബ്യൂറേറ്റ് ആണ്.

റെട്രോ-ക്ലാസിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് കവസാക്കിയും; ഒരുങ്ങുന്നത് എൻട്രി ലെവൽ W175 മോഡൽ

ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം ഈ എഞ്ചിൻ ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ട്യൂൺ ചെയ്യുകയും ഊർജ്ജ ഉത്‌പാദനത്തെ മാറ്റാൻ‌ കഴിയുന്ന ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ ചേർക്കുകയും ചെയ്യും. വൈബ്രേഷനുകൾ കുറയ്ക്കുന്നതിന് എഞ്ചിനിൽ ഒരു ബാലൻസർ ഷാഫ്റ്റ് കമ്പനി സ്ഥാപിച്ചിട്ടുണ്ട്.

MOST READ: പുതിയ 890 അഡ്വഞ്ചർ, 890 അഡ്വഞ്ചർ റാലി R മോഡലുകൾ അവതരിപ്പിച്ച് കെടിഎം

റെട്രോ-ക്ലാസിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് കവസാക്കിയും; ഒരുങ്ങുന്നത് എൻട്രി ലെവൽ W175 മോഡൽ

കവസാക്കി W175 സെമി-ഡബിൾ-ക്രാഡിൾ ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ ലളിതമായ ബോക്സ്-സെക്ഷൻ സ്വിംഗാർമും അവതരിപ്പിക്കുന്നു. സസ്‌പെൻഷനായി മോട്ടോർസൈക്കിളിന് മുൻവശത്ത് റബ്ബർ ഗെയ്‌റ്ററുകളുള്ള ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് സജ്ജീകരണവുമാണ് ലഭിക്കുന്നത്.

റെട്രോ-ക്ലാസിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് കവസാക്കിയും; ഒരുങ്ങുന്നത് എൻട്രി ലെവൽ W175 മോഡൽ

ബ്രേക്കിംഗിനായി 220 mm ഫ്രണ്ട് ഡിസ്കും പിന്നിൽ 110 mm ഡ്രമ്മും കവസാക്കി W175-ൽ വാഗ്‌ദാനം ചെയ്യുന്നത്. ഇന്ത്യൻ മോഡലിന് സിംഗിൾ ചാനൽ എബിഎസ് സംവിധാനവും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ഉത്സവ സീസണ്‍ ആഘോഷമാക്കാം; മാസ്‌ട്രോ എഡ്ജ് 125 സ്റ്റെല്‍ത്ത് എഡീഷനുമായി ഹീറോ

റെട്രോ-ക്ലാസിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് കവസാക്കിയും; ഒരുങ്ങുന്നത് എൻട്രി ലെവൽ W175 മോഡൽ

2021-ന്റെ ആദ്യ പാദത്തിന്റെ അവസാനത്തിൽ കവസാക്കി പുതിയ W175 ക്ലാസിക് ബൈക്ക് പുറത്തിറക്കുമെന്ന് അവകാശപ്പെടുന്നു. പുതിയ മോട്ടോർസൈക്കിൾ ഇന്ത്യയിലെ ഏറ്റവും പ്രാദേശികവൽക്കരിച്ച കവസാക്കി ബൈക്കാകുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.

റെട്രോ-ക്ലാസിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് കവസാക്കിയും; ഒരുങ്ങുന്നത് എൻട്രി ലെവൽ W175 മോഡൽ

പ്രാദേശികമായി ലഭ്യമാകുന്ന 90 ശതമാനം ഘടകങ്ങളും ബൈക്കിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 1.25 ലക്ഷം മുതൽ 1.4 ലക്ഷം രൂപ വരെയായിരിക്കും പുതിയ W175 ക്ലാസിക് മോട്ടോർസൈക്കിളിനായ മുടക്കേണ്ടി വരിക.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Planning To Launch W175 Classic Motorcycle In India By Next Year. Read in Malayalam
Story first published: Friday, October 9, 2020, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X