2021 മോഡൽ Z1000 നേക്കഡ് റോഡ്സ്റ്റർ അവതരിപ്പിച്ച് കവസാക്കി

ഇന്തോനേഷ്യൻ വിപണിക്കായി 2021 Z1000 നേക്കഡ് റോഡ്സ്റ്റർ മോഡലിനെ അവതരിപ്പിച്ച് കവസാക്കി. പരിഷ്ക്കരിച്ച സൂപ്പർ ബൈക്കിന് 349,000,000 റിംഗിറ്റാണ് വില. അതായത് ഏകദേശം 17.87 ലക്ഷം രൂപ.

2021 മോഡൽ Z1000 നേക്കഡ് റോഡ്സ്റ്റർ അവതരിപ്പിച്ച് കവസാക്കി

2021 മോഡൽ Z1000 മോട്ടോർസൈക്കിൾ ഫുൾ ബ്ലാക്ക് കളർ ഓപ്ഷനിൽ മാത്രമാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. ഫ്യുവൽ ടാങ്ക് ആവരണങ്ങൾ, പിൻ പാനൽ, വീലുകൾ എന്നിവയിൽ ദൃശ്യമാകുന്ന ചുവന്ന ഹൈലൈറ്റുകൾ ബ്ലാക്ക് ബേസ് പെയിന്റിനെ കൂടുതൽ പ്രീമിയമാക്കാൻ സഹായാച്ചിട്ടുണ്ട്.

2021 മോഡൽ Z1000 നേക്കഡ് റോഡ്സ്റ്റർ അവതരിപ്പിച്ച് കവസാക്കി

പരിഷ്ക്കരണം എന്ന് പേരുണ്ടെങ്കിലും ഫീച്ചർ പട്ടിക പഴയ മോഡലിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല എന്നത് ശ്രദ്ധേയമാണ്. കൂടാതെ 2021 കവസാക്കി Z1000 എൽഇഡി ലൈറ്റിംഗ്, ട്വിൻ-പോഡ് ഹെഡ്ലൈറ്റ്, മസ്കുലർ ഡിസൈൻ എന്നിവ അതേപടി മുന്നോട്ടുകൊണ്ടുപോകുന്നു.

MOST READ: S 1000 RR സൂപ്പർസ്‌പോർട്ടിനെയും പരിഷ്ക്കരിച്ച് ബിഎംഡബ്ല്യു, കൂട്ടിന് പുത്തൻ നിറങ്ങളും

2021 മോഡൽ Z1000 നേക്കഡ് റോഡ്സ്റ്റർ അവതരിപ്പിച്ച് കവസാക്കി

മുൻവശത്ത് 41 mm ഇൻവേർട്ടഡ് ഫോർക്കുകളും പിന്നിൽ ഒരു മോണോ ഷോക്കുമാണ് നേക്കഡ് റോഡ്സ്റ്ററിന്റെ സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. മുൻവശത്തെ സജ്ജീകരണം കംപ്രഷൻ, റീബൗണ്ട് ഡാമ്പിംഗ്, സ്പ്രിംഗ് പ്രീലോഡ് എന്നിവയ്ക്കായി ക്രമീകരിക്കാവുന്നതാണ്.

2021 മോഡൽ Z1000 നേക്കഡ് റോഡ്സ്റ്റർ അവതരിപ്പിച്ച് കവസാക്കി

ബ്രേക്കിംഗിനായി മുൻവശത്ത് പെറ്റൽ ഡിസ്കുകളും, പിന്നിൽ ഒരൊറ്റ റോട്ടറുമാണ് കവസാക്കി Z1000-ൽ വാഗ്‌ദാനം ചെയ്യുന്നത്. 1,043 സിസി, ഇൻലൈൻ നാല് സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, 16-വാൽവ് DOHC എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്.

MOST READ: ക്ലച്ച് പിടിച്ച് വാഹന വിപണി, ജൂലൈയിലെ വിൽപ്പനയിൽ ഹ്യുണ്ടായിക്ക് നേട്ടം

2021 മോഡൽ Z1000 നേക്കഡ് റോഡ്സ്റ്റർ അവതരിപ്പിച്ച് കവസാക്കി

ഈ യൂണിറ്റ് 10,000 rpm-ൽ 140 bhp പവറും 7,300 rpm-ൽ 111 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. വാഹനത്തിൽ സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും ഇടംപിടിച്ചിട്ടുണ്ട്.

2021 മോഡൽ Z1000 നേക്കഡ് റോഡ്സ്റ്റർ അവതരിപ്പിച്ച് കവസാക്കി

ഇന്ത്യൻ വിപണിയിൽ കവസാക്കി Z1000-ന് ഇതുവരെ ബിഎസ്-VI പരിഷ്ക്കരണം ലഭിച്ചിട്ടില്ല. എന്നാൽ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പുത്തൻ ബൈക്കിനെ അവതരിപ്പിക്കുമോ എന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ജാപ്പനീസ് സൂപ്പർ ബൈക്ക് നിർമാതാക്കൾ നൽകിയിട്ടില്ല.

MOST READ: അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ കെടിഎം ഡ്യൂക്ക് 200

2021 മോഡൽ Z1000 നേക്കഡ് റോഡ്സ്റ്റർ അവതരിപ്പിച്ച് കവസാക്കി

അതേസമയം നിഞ്ച 1000SX, നിഞ്ച 650, വേര്‍സിസ് 1000, നിഞ്ച 300 പോലുള്ള ചില മോഡലുകളുടെ ബിഎസ്-VI പതിപ്പ് കവസാക്കി ഇന്ത്യയിൽ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. 2020 കവാസാക്കി നിഞ്ച 1000 ഈ വർഷം രണ്ടാം പകുതിയോടെ ഇന്ത്യയിലെത്തുമെന്നാണ് സൂചന.

2021 മോഡൽ Z1000 നേക്കഡ് റോഡ്സ്റ്റർ അവതരിപ്പിച്ച് കവസാക്കി

നിലവിലെ തലമുറ മോഡലുകളെ അപേക്ഷിച്ച് പുതിയ മോട്ടോർസൈക്കിളിന്റെ വില അഞ്ച് മുതൽ 10 ശതമാനം വരെ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10.29 ലക്ഷം രൂപയാണ് നിലവിലെ കവസാക്കി Z1000-ന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Revealed The 2021 Z1000 Naked Roadster. Read in Malayalam
Story first published: Monday, August 3, 2020, 12:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X