വള്‍ക്കന്‍ S -ന് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

വള്‍ക്കന്‍ S ബിഎസ് VI പതിപ്പിനെ പോയ മാസമാണ് കവസാക്കി വിപണിയില്‍ അവതരിപ്പിക്കുന്നത്. 5.79 ലക്ഷം രൂപയാണ് നവീകരിച്ച പുതിയ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

വള്‍ക്കന്‍ S -ന് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

മെറ്റാലിക് ഫ്‌ലാറ്റ് റോ ഗ്രേസ്റ്റോണ്‍ എന്ന പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനിലാണ് പുതിയ ബിഎസ് VI ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഫ്യൂവല്‍-ടാങ്കിലും അലോയ് വീലുകളിലും ചുവന്ന ആക്‌സന്റുകള്‍ നല്‍കി സ്‌പോര്‍ട്ടിയാക്കിയിരിക്കുന്നത് കാണാന്‍ സാധിക്കും.

വള്‍ക്കന്‍ S -ന് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മോഡലിന് ഇപ്പോള്‍ പുതിയൊരു കളര്‍ ഓപ്ഷന്‍കൂടി സമ്മാനിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ബ്ലാക്ക്, ബ്ലു കോമ്പിനേഷനാണ് പുതിയ കളര്‍ ഓപ്ഷന് സമ്മാനിച്ചിരിക്കുന്നത്. ഈ കളര്‍ ഓപ്ഷന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമോ എന്നത് സംബന്ധിച്ച് സൂചനകള്‍ ഒന്നും ഇല്ല.

MOST READ: മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ ശരാശരി വാഹനമോടിക്കുന്നവരെക്കാള്‍ സന്തുഷ്ടരാണെന്ന് പഠനം

വള്‍ക്കന്‍ S -ന് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും പ്രകടമല്ല. വിലയിലും മാറ്റമുണ്ടാകില്ലെന്നാണ് സൂചന. 649 സിസി എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ലിക്വിഡ്-കൂള്‍ഡ് പാരലല്‍ ട്വിന്‍-സിലിണ്ടര്‍ എഞ്ചിന്‍ 60 bhp കരുത്തും 62.4 Nm tprque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

വള്‍ക്കന്‍ S -ന് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

ആറ് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്. Z650, നിഞ്ച 650 എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, പുതിയ കളര്‍ സ്‌കീമിന് പുറമെ രൂപകല്‍പ്പനയിലും സവിശേഷതകളിലും വള്‍ക്കന്‍ S മാറ്റമില്ല.

MOST READ: ടിയാഗൊയുടെ മൂന്ന് ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ മോട്ടോർസ്

വള്‍ക്കന്‍ S -ന് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ബൈക്കിനും ലഭിക്കും. ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഡയമണ്ട് ഫ്രെയമില്‍ ഒരുങ്ങിയ കവസാക്കി വള്‍ക്കന്‍ S -ന്റെ ഭാരം 235 കിലോഗ്രാമാണ്.

വള്‍ക്കന്‍ S -ന് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

താഴ്ന്നിറങ്ങിയ ആകാരത്തിലാണ് കവസാക്കി വള്‍ക്കന്‍ S -ന്റെ വരവ്. ഉയരത്തിന് അനുസരിച്ച് വള്‍ക്കന്‍ S -ന്റെ ഹാന്‍ഡിലും, ഫൂട്ട്‌പെഗുകളും സീറ്റും ക്രമീകരിക്കാന്‍ റൈഡര്‍മാര്‍ക്ക് സാധിക്കും. എര്‍ഗോ ഫിറ്റെന്നാണ് ഈ ഫീച്ചറിന് കവസാക്കി നല്‍കിയിരിക്കുന്ന പേര്.

MOST READ: ടൊയോട്ട RAV4 എസ്‌യുവി 2021 പകുതിയോടെ ഇന്ത്യയിൽ എത്തിയേക്കും

വള്‍ക്കന്‍ S -ന് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

റെട്രോ രൂപത്തിലുള്ള ഓവല്‍ ആകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഇരുവശത്തും വൃത്താകൃതിയിലുള്ള ഫെന്‍ഡറുകള്‍, പിന്നില്‍ ലോവര്‍-സെറ്റ് ടേണ്‍ സിഗ്നലുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് മോട്ടോര്‍സൈക്കിളിന്റെ ക്രൂയിസര്‍ രൂപം കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

വള്‍ക്കന്‍ S -ന് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

അലോയ് വീലുകളും എഞ്ചിന് താഴെയായി ഒരു എക്സ്ഹോസ്റ്റും നല്‍കിയിട്ടുണ്ട്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീ-ലോഡ് ക്രമീകരണത്തോടുകൂടിയ ഒരു ഓഫ്-സെറ്റ് തരം മോണോ-ഷോക്ക് സജ്ജീകരണവുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.

MOST READ: ടിവിഎസ് സുസുക്കി സമുറായി; അന്നും ഇന്നും ഒരു നോ പ്രോബ്ലം ബൈക്ക്

വള്‍ക്കന്‍ S -ന് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

സുരക്ഷയ്ക്കായി മുന്നില്‍ 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 250 mm ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Unveiled New Colour Schemes For Vulcan S. Read in Malayalam.
Story first published: Tuesday, September 22, 2020, 16:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X