KLX250 മോഡലിന്റെ പിൻഗാമിയായി KLX300 ഡ്യുവൽ-സ്പോർട്ട് വിപണിയിൽ

KLX300 എന്ന ഡ്യുവൽ-സ്പോർട്ട് മോട്ടോർസൈക്കിൾ പുറത്തിറക്കി കവസാക്കി. ജാപ്പനീസ് ബ്രാൻഡിന്റെ പ്രശസ്തമായ KLX250 മോഡലിന്റെ പിൻഗാമിയായാണ് ഈ പുതിയ പതിപ്പ് വിപണിയിൽ ഇടംപിടിക്കുന്നത്.

KLX250 മോഡലിന്റെ പിൻഗാമിയായി KLX300 ഡ്യുവൽ-സ്പോർട്ട് വിപണിയിൽ

പക്ഷേ അതേ രസകരവും ആവേശകരവുമായ നില KLX300 മുന്നോട്ട് കൊണ്ടുപോകുമെന്ന് കവസാക്കി അവകാശപ്പെടുന്നു. മുൻ മോഡലിനെ അപേക്ഷിച്ച് പുതിയ ഷാർപ്പ് ഫ്രണ്ട് കൗളും ഹെഡ്‌ലൈറ്റ് ഡിസൈനും ചേർത്ത് ഡ്യുവൽ-സ്പോർട്ട് മോട്ടോർസൈക്കിളിന് ഒരു പുതുക്കിയ സ്റ്റൈലിംഗാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

KLX250 മോഡലിന്റെ പിൻഗാമിയായി KLX300 ഡ്യുവൽ-സ്പോർട്ട് വിപണിയിൽ

ഓഫ്-റോഡ് സ്റ്റൈൽ ഫെൻഡറിൽ നിന്നും വൃത്താകൃതിയിലുള്ള മിററുകളിൽ നിന്നും പരുക്കൻ സ്വഭാവമാണ് ബൈക്കിനുള്ളതെന്ന് കാഴ്ച്ചയിൽ തന്നെ മനസിലാക്കാൻ സാധിക്കും. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പുതിയതാണ്. അതിൽ ക്ലോക്ക്, ഡ്യുവൽ-ട്രിപ്പ് മീറ്റർ, ടാക്കോമീറ്റർ, ചില മുന്നറിയിപ്പ് ലൈറ്റുകൾ എന്നിവ പോലുള്ള സവാരി ഡാറ്റകൾ കവസാക്കി പ്രദർശിപ്പിക്കുന്നു.

MOST READ: സ്ക്രാംബർ നിരയുടെ വിലവിരങ്ങൾ വെളിപ്പെടുത്തി ഡ്യുക്കാട്ടി

KLX250 മോഡലിന്റെ പിൻഗാമിയായി KLX300 ഡ്യുവൽ-സ്പോർട്ട് വിപണിയിൽ

292 സിസി ലിക്വിഡ്-കൂൾഡ് DOHC 4-സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഈ ഡ്യുവൽ-സ്‌പോർട്ടിന്റെ ഹൃദയം. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ ഈ യൂണിറ്റ് മികച്ച മിഡ്-റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.

KLX250 മോഡലിന്റെ പിൻഗാമിയായി KLX300 ഡ്യുവൽ-സ്പോർട്ട് വിപണിയിൽ

KLX 300R ഓഫ്-റോഡ് മോഡലിൽ നിന്ന് കടമെടുത്ത ക്യാം പ്രൊഫൈലുകൾ, ഇലക്ട്രോഫ്യൂഷൻ സിലിണ്ടർ, അലുമിനിയം സിലിണ്ടറിലെ അൾട്രാ ഹാർഡ് കോട്ടിംഗ് എന്നിവയും KLX300-ന്റെ എഞ്ചിനിൽ ഉൾക്കൊള്ളുന്നു. തൽഫലമായി ത്രോട്ടിൽ പ്രതികരണം മികച്ചതാക്കുന്നു.

MOST READ: എന്‍ട്രി ലെവല്‍ ഇലക്ട്രിക് ഹൈപ്പര്‍സ്‌പോര്‍ട്ട് മോഡലുകള്‍ അവതരിപ്പിച്ച് ഡാമണ്‍

KLX250 മോഡലിന്റെ പിൻഗാമിയായി KLX300 ഡ്യുവൽ-സ്പോർട്ട് വിപണിയിൽ

മികച്ച റോഡ് ഉപയോഗത്തിനായി 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയർ സ്‌പോക്ക് വീലുകളാണ് കവസാക്കി KLX300-ൽ വാഗ്ദാനം ചെയ്യുന്നത്. 250 mm ഡിസ്കുള്ള ഇരട്ട-പിസ്റ്റൺ കാലിപ്പർ മുൻവശത്തും പിന്നിൽ 240 mm ഡിസ്കും ഉള്ള സിംഗിൾ പിസ്റ്റൺ കാലിപ്പറുമാണ് ബൈക്കിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

KLX250 മോഡലിന്റെ പിൻഗാമിയായി KLX300 ഡ്യുവൽ-സ്പോർട്ട് വിപണിയിൽ

ഗ്രീൻ, ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ KLX300 തെരഞ്ഞെടുക്കാൻ സാധിക്കും. ഇന്ത്യൻ റോഡ് അവസ്ഥകൾക്കും ഈ ബൈക്ക് അനുയോജ്യമാണ്. സെഗ്‌മെന്റിന്റെ ചെറിയ വലിപ്പം കാരണം കവസാക്കി ഇത് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധ്യതയില്ല.

MOST READ: യൂറോപ്പിൽ അരങ്ങേറ്റം കുറിച്ച് മെയ്‌ഡ് ഇൻ ഇന്ത്യ ബിഎംഡബ്ല്യു G 310 R

KLX250 മോഡലിന്റെ പിൻഗാമിയായി KLX300 ഡ്യുവൽ-സ്പോർട്ട് വിപണിയിൽ

ഇത് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുകയാണെങ്കിലും വളരെ ഉയർന്ന വിലയ്ക്ക് ഇന്ത്യൻ ഉപഭോക്താക്കൾ ഈ ഡ്യുവൽ-സ്പോർട്ട് മോട്ടോർസൈക്കിൾ വാങ്ങാൻ തയാറായേക്കില്ല.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Unveiled New KLX300 Dual-Sport Motorcycle. Read in Malayalam
Story first published: Tuesday, November 24, 2020, 11:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X