2021 മോഡൽ Z900 പുറത്തിറക്കി കവസാക്കി; കൂട്ടിന് പുതിയ മൂന്ന് കളർ ഓപ്ഷനുകളും

അന്താരാഷ്ട്ര വിപണികൾക്കായി 2021 മോഡൽ Z900 പുറത്തിറക്കി കവസാക്കി. നോക്കഡ് സ്ട്രീറ്റ് സൂപ്പർ ബൈക്കിന് ഈ വർഷം ഒരു അടിമുടി മാറ്റം ലഭിച്ചിരുന്നതിനാൽ ഇത്തവണ മൂന്ന് പുതിയ കളർ സ്കീമുകൾ മാത്രമാണ് ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാക്കൾ ബൈക്കിന് നൽകിയിരിക്കുന്നത്.

2021 മോഡൽ Z900 പുറത്തിറക്കി കവസാക്കി; കൂട്ടിന് പുതിയ മൂന്ന് കളർ ഓപ്ഷനുകളും

റെഡ് അല്ലെങ്കിൽ ഗ്രീൻ ട്രെല്ലിസ് ഫ്രെയിമുകൾക്കൊപ്പം ബ്ലാക്ക് പെയിന്റ് സ്കീമുകളും കളർ പൊരുത്തപ്പെടുന്ന റിം ടേപ്പുകളും ഗ്രാഫിക്സും 2021 കവസാക്കി Z900-ൽ ഇടംപിടിച്ചിരിക്കുന്നു.

2021 മോഡൽ Z900 പുറത്തിറക്കി കവസാക്കി; കൂട്ടിന് പുതിയ മൂന്ന് കളർ ഓപ്ഷനുകളും

ഗ്രീൻ ട്രെല്ലിസ് ഫ്രെയിമും ഗ്രീൻ വീലുകളുമുള്ള സ്പാർക്ക് ബ്ലാക്ക് പെയിന്റ് സ്കീമിനൊപ്പം പേൾ ബ്ലിസാർഡ് വൈറ്റിലും പുതിയ മോഡൽ തെരഞ്ഞെടുക്കാൻ സാധിക്കും. പുതിയ നിറങ്ങൾക്ക് പുറമെ 2021 Z900 ഈ മാസം ഇന്ത്യയിൽ പുറത്തിറക്കിയ മേഡലിന് സമാനമാണ്.

MOST READ: ഇംപെരിയാലെ 250 പണിപ്പുരയില്‍; ഇന്ത്യയിലേക്ക് പരിഗണിക്കുമെന്ന് ബെനലി

2021 മോഡൽ Z900 പുറത്തിറക്കി കവസാക്കി; കൂട്ടിന് പുതിയ മൂന്ന് കളർ ഓപ്ഷനുകളും

7.99 ലക്ഷം രൂപയാണ് കവസാക്കിയുടെ ഈ നേക്കഡ് സ്ട്രീറ്റ് സൂപ്പർ ബൈക്കിനായി ഇന്ത്യയിൽ മുടക്കേണ്ട എക്സ്ഷോറൂം വില. മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ബ്രാന്‍ഡിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ബൈക്ക് ബുക്ക് ചെയ്യാം.

2021 മോഡൽ Z900 പുറത്തിറക്കി കവസാക്കി; കൂട്ടിന് പുതിയ മൂന്ന് കളർ ഓപ്ഷനുകളും

എൽഇഡി ഹെഡ്‌ലാമ്പ്, ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ട്രാക്ഷൻ കൺട്രോൾ, രണ്ട് പവർ മോഡുകൾ, നാല് റൈഡിംഗ് മോഡുകൾ എന്നിവ ഉപയോഗിച്ച് ആക്രമണാത്മക രൂപത്തിലാണ് കമ്പനി മോഡലിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

MOST READ: ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍ ഇടംപിടിച്ച് പൂഷോ മെട്രോപൊളിസ്

2021 മോഡൽ Z900 പുറത്തിറക്കി കവസാക്കി; കൂട്ടിന് പുതിയ മൂന്ന് കളർ ഓപ്ഷനുകളും

948 സിസി, ഇൻലൈൻ-നാല് എഞ്ചിനാണ് Z900 സ്ട്രീറ്റ് സ്പോർട്സ് ബൈക്കിന് കരുത്തേകുന്നത്. ഇത് 123 ബിഎച്ച്പി കരുത്തും 98.6 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മിഡില്‍-വെയ്റ്റ്, സ്പോര്‍ട്സ് സെഗ്മെന്റിലെ ഏറ്റവും ഉയര്‍ന്ന പവർഔട്ട്പുട്ട് കണക്കുകളാണ് ഇവയെന്നും അവകാശവാദമുണ്ട്.

2021 മോഡൽ Z900 പുറത്തിറക്കി കവസാക്കി; കൂട്ടിന് പുതിയ മൂന്ന് കളർ ഓപ്ഷനുകളും

മുന്‍വശത്ത് 41 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്കുമാണ് മോട്ടോർസൈക്കിളിന്റെ സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. അതേസമയം രണ്ടും റീബൗണ്ട് ഡാമ്പിംഗ്, സ്പ്രിംഗ് പ്രീലോഡ് ക്രമീകരിക്കാവുന്നവയാണ് എന്നത് ശ്രദ്ധേയമാണ്.

MOST READ: വള്‍ക്കന്‍ S -ന് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

2021 മോഡൽ Z900 പുറത്തിറക്കി കവസാക്കി; കൂട്ടിന് പുതിയ മൂന്ന് കളർ ഓപ്ഷനുകളും

മുന്നിൽ 300 mm ഡിസ്‌കും പിന്നില്‍ 250 mm ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിൽ എത്തുന്ന Z900 പതിപ്പിൽ കവസാക്കി എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുമ്പോള്‍ കോര്‍ണറിംഗ് എബിഎസ് ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് നിരാശജനകമാണ്.

2021 മോഡൽ Z900 പുറത്തിറക്കി കവസാക്കി; കൂട്ടിന് പുതിയ മൂന്ന് കളർ ഓപ്ഷനുകളും

2021 Z900 ഉടൻ ആഗോള വിപണിയിലെത്തുമ്പോൾ കവസാക്കി അടുത്ത വർഷം ആദ്യം തന്നെ Z900-നായി പുതിയ കളർ ഓപ്ഷനുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Unveiled The 2021 Z900 For International Markets. Read in Malayalam
Story first published: Wednesday, September 23, 2020, 15:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X