വെർസിസ് X 250 വിപണിയിൽ അവതരിപ്പിച്ച് കവസാക്കി

പരിഷ്ക്കരിച്ച വെർസിസ് X 250 ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിച്ച് ജാപ്പനീസ് സൂപ്പർ ബൈക്ക് നിർമാതാക്കളായ കവസാക്കി. എന്നാൽ നിലവിലെ മോഡലിന് സമാനമാണ് പുതിയ ഇരട്ട സിലിണ്ടർ ഡ്യുവൽ-സ്‌പോർട്ട് മോട്ടോർസൈക്കിൾ എന്നത് ശ്രദ്ധേയമാണ്.

വെർസിസ് X 250 വിപണിയിൽ അവതരിപ്പിച്ച് കവസാക്കി

സ്‌പോർട്ടി ഗ്രാഫിക്സ് അവതരിപ്പിക്കുന്ന പുതിയ ഗ്രേ കളർ ഓപ്ഷനാണ് 2020 വെർസിസ് X 250 മോഡലിന്റെ പ്രാഥമിക മാറ്റം. നവീകരിച്ചെത്തുന്ന പതിപ്പിന് 67.9 ദശലക്ഷം IDR ആണ് വില. അതായത് ഏകദേശം 3,48,298 രൂപ.

വെർസിസ് X 250 വിപണിയിൽ അവതരിപ്പിച്ച് കവസാക്കി

2020 കവാസാക്കി വെർസിസ് X 250-യുടെ പുതിയ ഗ്രേ കളർ ഓപ്ഷൻ മോട്ടോർസൈക്കിളിന് ഒരു സ്പോർട്ടി രൂപമാണ് സമ്മാനിക്കുന്നത്. സൂപ്പർ ബൈക്കിന്റെ ഫ്യുവൽ ടാങ്കിന് ഇരുവശത്തുമായി ഇരുവശത്തും വലിയ വെർസിസ് ഡെക്കലുകൾ ഇടംപിടിച്ചിപിക്കുന്നതും ശ്രദ്ധേയമാണ്.

MOST READ: ക്ലാസിക് 350 പതിപ്പിന് സൈലന്‍സറുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; വില 3,300 രൂപ

വെർസിസ് X 250 വിപണിയിൽ അവതരിപ്പിച്ച് കവസാക്കി

അതോടൊപ്പം ഗ്രീൻ ലൈനുകൾ നൽകിയിരിക്കുന്നതും മൊത്തത്തിലുള്ള ദൃശ്യപരത വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. കരുത്തുറ്റ ക്രാഷ് ഗാർഡുകളും നക്കിൾ പ്രൊട്ടക്റ്ററുകളും ഉപയോഗിച്ച് വെർസിസിനെ കവസാക്കി കൂടുതൽ സുരക്ഷിതമാക്കിയിട്ടുണ്ട്.

വെർസിസ് X 250 വിപണിയിൽ അവതരിപ്പിച്ച് കവസാക്കി

ടൂറിംഗ് സവിശേഷതകൾ വർധിപ്പിക്കുന്നതിനായി ഒരു ജോഡി ഹാർഡ് കേസ് പന്നിയറുകളും ഘടിപ്പിച്ചിട്ടുണ്ട്. ഈ ഘടകങ്ങൾ മൊത്തത്തിലുള്ള പാക്കേജിന്റെ ഭാഗമാണോ അതോ അവ ആക്സസറികളായി പ്രത്യേകം വാങ്ങേണ്ടതാണോ എന്നത് വ്യക്തമല്ല.

MOST READ: ഇടുമ്പൻ എന്ന പേരിൽ പരുക്കൻ ഭാവത്തിൽ ഒരു ഫോർഡ് എൻഡവർ

വെർസിസ് X 250 വിപണിയിൽ അവതരിപ്പിച്ച് കവസാക്കി

എന്നാൽ പുതിയ ഇരട്ട സിലിണ്ടർ ഡ്യുവൽ-സ്‌പോർട്ട് മോട്ടോർസൈക്കിളിമ് ഫോഗ് ലാമ്പുകൾ ലഭിക്കുന്നില്ല. 290 mm ഫ്രണ്ട് ഡിസ്ക്, 220 mm റിയർ ഡിസ്ക്കും സുരക്ഷക്കായി ഇരട്ട ചാനൽ എബിഎസുമാണ് 2020 വെർസിസ് X 250-യിൽ കവസാക്കി വാഗ്‌ദാനം ചെയ്യുന്നത്.

വെർസിസ് X 250 വിപണിയിൽ അവതരിപ്പിച്ച് കവസാക്കി

സ്‌പോക്ക് വീലുകൾ, സിംഗിൾ പീസ് സീറ്റ്, പിന്നിൽ ലഗേജ് റാക്ക്, വിൻഡ്‌സ്ക്രീൻ, 180 mm ഗ്രൗണ്ട് ക്ലിയറൻസ്, 815 mm സീറ്റ് ഉയരം, സിംഗിൾ-പീസ് ഹാൻഡിൽബാർ എന്നിവയാണ് സൂപ്പർ ബൈക്കിലെ മറ്റ് സവിശേഷതകൾ.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ജൂലൈ 31-ലേക്ക് മാറ്റി സുപ്രീംകോടതി

വെർസിസ് X 250 വിപണിയിൽ അവതരിപ്പിച്ച് കവസാക്കി

കവസാക്കി വെർസിസ്-X 300 കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതിന് ഇതുവരെ ബിഎസ്-VI പരിഷ്ക്കരണം ലഭിച്ചിട്ടില്ല. വാസ്തവത്തിൽ കവസാക്കി തങ്ങളുടെ ബി‌എസ്-VI കംപ്ലയിന്റ് മോഡൽ രാജ്യത്ത് കൊണ്ടുവരുമോ ഇല്ലയോ എന്നത് വ്യക്തമല്ല.

വെർസിസ് X 250 വിപണിയിൽ അവതരിപ്പിച്ച് കവസാക്കി

കാരണം കമ്പനി പ്രതീക്ഷിച്ച വിൽപ്പന കണക്കുകൾ മോഡലിന് ലഭിച്ചില്ല എന്നതാണ് യാഥാർഥ്യം. ബി‌എസ്-VI കംപ്ലയിന്റ് വെർസിസ് 1000 ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിക്കുന്നുണ്ട്. 10.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയ്ക്ക് വെർസിസ് 1000 സ്വന്തമാക്കാം.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Versys-X 250 Launched In Indonesia. Read in Malayalam
Story first published: Monday, July 27, 2020, 14:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X