വള്‍ക്കന്‍ S ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 5.79 ലക്ഷം രൂപ

വള്‍ക്കന്‍ S ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കവസാക്കി. 5.79 ലക്ഷം രൂപയാണ് നവീകരിച്ച പുതിയ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

വള്‍ക്കന്‍ S ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 5.79 ലക്ഷം രൂപ

പഴയ ബിഎസ് IV പതിപ്പുമായി താരതമ്യം ചെയ്താല്‍ 30,000 രൂപയുടെ അധിക വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മെറ്റാലിക് ഫ്‌ലാറ്റ് റോ ഗ്രേസ്റ്റോണ്‍ എന്ന പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീമിലാണ് ബിഎസ് VI ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നത്.

വള്‍ക്കന്‍ S ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 5.79 ലക്ഷം രൂപ

ഫ്യൂവല്‍-ടാങ്കിലും അലോയ് വീലുകളിലും ചുവന്ന ആക്‌സന്റുകള്‍ നല്‍കി സ്‌പോര്‍ട്ടിയാക്കിയിരിക്കുന്നത് കാണാന്‍ സാധിക്കും. നവീകരിച്ച 649 സിസി എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

MOST READ: 52 കോടി രൂപ വിലമതിക്കുന്ന നമ്പർ പ്ലേറ്റുമായി ബുഗാട്ടി ഷിറോൺ

വള്‍ക്കന്‍ S ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 5.79 ലക്ഷം രൂപ

ലിക്വിഡ്-കൂള്‍ഡ് പാരലല്‍ ട്വിന്‍-സിലിണ്ടര്‍ എഞ്ചിന്‍ 7,500 rpm -ല്‍ പരമാവധി 60 bhp കരുത്തും 7,000 rpm -ല്‍ 62.4 Nm tprque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്.

വള്‍ക്കന്‍ S ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 5.79 ലക്ഷം രൂപ

Z650, നിഞ്ച 650 എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, പുതിയ കളര്‍ സ്‌കീമിന് പുറമെ രൂപകല്‍പ്പനയിലും സവിശേഷതകളിലും വള്‍ക്കന്‍ S മാറ്റമില്ല. രണ്ട് മോഡലുകളും പോലെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ബൈക്കിനും ലഭിക്കും.

MOST READ: പതിനായിരം പിന്നിട്ട് കിയ സോനെറ്റ് ബുക്കിംഗ്; ആവശ്യക്കാര്‍ ഡീസല്‍ ഓട്ടോ, പെട്രോള്‍ DCT മോഡലുകള്‍ക്ക്

വള്‍ക്കന്‍ S ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 5.79 ലക്ഷം രൂപ

ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഡയമണ്ട് ഫ്രെയമില്‍ ഒരുങ്ങിയ കവസാക്കി വള്‍ക്കന്‍ S -ന്റെ ഭാരം 235 കിലോഗ്രാമാണ്. താഴ്ന്നിറങ്ങിയ ആകാരത്തിലാണ് കവസാക്കി വള്‍ക്കന്‍ S -ന്റെ വരവ്.

വള്‍ക്കന്‍ S ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 5.79 ലക്ഷം രൂപ

ഉയരത്തിന് അനുസരിച്ച് വള്‍ക്കന്‍ S -ന്റെ ഹാന്‍ഡിലും, ഫൂട്ട്‌പെഗുകളും സീറ്റും ക്രമീകരിക്കാന്‍ റൈഡര്‍മാര്‍ക്ക് സാധിക്കും. എര്‍ഗോ ഫിറ്റെന്നാണ് ഈ ഫീച്ചറിന് കവസാക്കി നല്‍കിയിരിക്കുന്ന പേര്.

MOST READ: മുംബൈ റോറോ ഫെറി സർവീസിനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

വള്‍ക്കന്‍ S ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 5.79 ലക്ഷം രൂപ

റെട്രോ രൂപത്തിലുള്ള ഓവല്‍ ആകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഇരുവശത്തും വൃത്താകൃതിയിലുള്ള ഫെന്‍ഡറുകള്‍, പിന്നില്‍ ലോവര്‍-സെറ്റ് ടേണ്‍ സിഗ്നലുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് മോട്ടോര്‍സൈക്കിളിന്റെ ക്രൂയിസര്‍ രൂപം കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. അലോയ് വീലുകളും എഞ്ചിന് താഴെയായി ഒരു എക്സ്ഹോസ്റ്റും ഉള്‍ക്കൊള്ളുന്നതാണ് വള്‍ക്കന്‍ S.

വള്‍ക്കന്‍ S ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 5.79 ലക്ഷം രൂപ

മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീ-ലോഡ് ക്രമീകരണത്തോടുകൂടിയ ഒരു ഓഫ്-സെറ്റ് തരം മോണോ-ഷോക്ക് സജ്ജീകരണവുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.

MOST READ: മൂടിക്കെട്ടലുകള്‍ ഇല്ലാതെ പരീക്ഷണയോട്ടത്തിനിറങ്ങി പുതുതലമുറ ഹ്യുണ്ടായി i20

വള്‍ക്കന്‍ S ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 5.79 ലക്ഷം രൂപ

300 mm ഡിസ്‌ക് മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് ടയറില്‍ ഇടംപിടിക്കുമ്പോള്‍ 250 mm ഡിസ്‌കാണ് പിന്‍ടയറില്‍ ബ്രേക്കിംഗ് ഒരുക്കുന്നത്. എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

വള്‍ക്കന്‍ S ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 5.79 ലക്ഷം രൂപ

14 ലിറ്ററാണ് വള്‍ക്കന്‍ S -ന്റെ ഫ്യുവല്‍ടാങ്ക് കപ്പാസിറ്റി. ഹാര്‍ലി-ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 എന്നിവരാണ് വിപണിയില്‍ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Vulcan S BS6 Launched In India. Read in Malayalam.
Story first published: Friday, August 28, 2020, 18:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X