ബിഎസ് VI കവസാക്കി Z650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഎസ് VI കവസാക്കി Z650 തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. 5.94 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

ബിഎസ് VI കവസാക്കി Z650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

പഴയ പതിപ്പിനെക്കാള്‍ 25,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സുകോമി ഡിസൈന്‍ എന്ന് കവസാക്കി പേരിട്ടു വിളിക്കുന്ന കൂടുതല്‍ ഷാര്‍പ് ആയ ഡിസൈന്‍ ആണ് പുത്തന്‍ Z650 -ന് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്.

ബിഎസ് VI കവസാക്കി Z650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

എല്‍ഇഡി ഹെഡ്‌ലാമ്പ്, 4.3 ഇഞ്ച് കളര്‍-ടിഎഫ്ടി സ്‌ക്രീന്‍ എന്നിവ ലഭിക്കും. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള കവസാക്കി ഡീലര്‍ഷിപ്പില്‍ പുതിയ Z650 ബുക്ക് ചെയ്യാനോ കവസാക്കിയുടെ വെബ്സൈറ്റില്‍ ബുക്കിംഗ് അന്വേഷണങ്ങള്‍ നടത്താനോ സാധിക്കും.

MOST READ: പെൺകുട്ടിയുടെ RXZ വൈറൽ വീഡിയോയ്ക്ക് പിന്നാലെ മുട്ടൻ പണിയുമായി MVD

ബിഎസ് VI കവസാക്കി Z650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.3 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ഡിസ്പ്ലേയാണ് ബൈക്കിലെ പ്രധാന ആകര്‍ഷണം. കവസാക്കിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഈ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാം.

ബിഎസ് VI കവസാക്കി Z650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

ബൈക്കിനെപ്പറ്റിയുള്ള സകല വിവരങ്ങളും റൈഡിങ് ഡാറ്റയും ഈ ആപ്പ് നല്‍കും. പെട്രോള്‍ ടാങ്കിന്റെ ഷ്രോഡുകളുടെയും ഡിസൈന്‍ കൂടുതല്‍ ഷാര്‍പ്പ് ആക്കിയിട്ടിട്ടുണ്ട്. പുതുതായി ഡണ്‍ലപ്പ് സ്പോര്‍ട്മാക്‌സ് റോഡ്‌സ്‌പോര്‍ട്ട് 2 ടയറുകള്‍ പുതിയ മോഡലില്‍ ഇടം പിടിച്ചിട്ടുണ്ട്.

MOST READ: ഓഗസ്റ്റില്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

ബിഎസ് VI കവസാക്കി Z650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

649 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 68 bhp കരുത്തും 64 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

ബിഎസ് VI കവസാക്കി Z650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

മുന്‍വശത്ത് 41 mm ടെലിസ്‌കോപ്പിക് സസ്പെന്‍ഷനും പിന്‍ഭാഗത്ത് പ്രീലോഡ് അഡ്ജസ്റ്റ്ബിലിറ്റിയുള്ള മോണോഷോക്ക് യൂണിറ്റുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

MOST READ: ബിഎസ്-VI ജാവ മോഡലുകൾ നിരത്തിലേക്ക്, ഡെലിവറി ആരംഭിച്ചതായി കമ്പനി

ബിഎസ് VI കവസാക്കി Z650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

സുരക്ഷയ്ക്കായി മുന്‍വശത്ത് 300 mm പെറ്റല്‍ ഡിസ്‌കും പിന്നില്‍ 220 mm യൂണിറ്റും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു, അതോടൊപ്പം ABS സ്റ്റാന്‍ഡേര്‍ഡായി നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

ബിഎസ് VI കവസാക്കി Z650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

പരിഷ്‌ക്കരിച്ച എക്‌സ്‌ഹോസ്റ്റ്, എയര്‍ബോക്സ് എന്നിവയും പുത്തന്‍ Z650-ല്‍ ഇടം പിടിച്ചിട്ടുണ്ട്. പരിഷ്‌കാരങ്ങള്‍ Z650 ഭാരം കുറച്ചു എന്നുള്ളതാണ് മറ്റൊരു വസ്തുത.

MOST READ: മാരുതി എസ്-ക്രോസ് പെട്രോൾ പതിപ്പ് വിപണിയിലെത്തി; വില 8.39 ലക്ഷം രൂപ

ബിഎസ് VI കവസാക്കി Z650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

3 കിലോഗ്രാം കുറഞ്ഞ് 191 കിലോഗ്രാം ആണ് പുത്തന്‍ മോഡലിന്റെ ഭാരം. മെറ്റാലിക് സ്പാര്‍ക് ബ്ലാക്ക് എന്ന ഒരൊറ്റ നിറത്തിലെ Z650 ബിഎസ് VI വിപണിയില്‍ ലഭ്യമാവുകയുള്ളു.

Source: Bikedekho

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Z650 BS6 Starts Reaching Dealerships. Read in Malayalam.
Story first published: Wednesday, August 5, 2020, 19:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X