Z900 ബിഎസ് IV പതിപ്പിനെ വിറ്റഴിക്കാന്‍ പുതിയ അടവുമായി കവാസാക്കി

പുതുക്കിയ ബിഎസ് IV Z900 വിപണിയില്‍ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കവാസാക്കി. 7.99 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറും വില.

Z900 ബിഎസ് IV പതിപ്പിനെ വിറ്റഴിക്കാന്‍ പുതിയ അടവുമായി കവാസാക്കി

വിപണിയില്‍ ഉള്ള ബിഎസ് IV മോഡലുകളെക്കാള്‍ 30,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പിന്. ഈ വര്‍ഷം ആരംഭത്തില്‍ തന്നെ ബിഎസ് VI എഞ്ചിന്‍ നിലവാരത്തോടെയുള്ള മോഡലിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചുരുന്നു.

Z900 ബിഎസ് IV പതിപ്പിനെ വിറ്റഴിക്കാന്‍ പുതിയ അടവുമായി കവാസാക്കി

എന്നാല്‍ ബിഎസ് IV മോഡലുകള്‍ പൂര്‍ണമായും വിറ്റഴിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ബൈക്കിനെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. മാര്‍ച്ച് 20- ഓടെ ബിഎസ് IV മോഡലുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Z900 ബിഎസ് IV പതിപ്പിനെ വിറ്റഴിക്കാന്‍ പുതിയ അടവുമായി കവാസാക്കി

ബിഎസ് VI മോഡലുകളെ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മാര്‍ച്ച് 20-നു ശേഷം മാത്രമേ വില്‍പ്പനയ്ക്ക് എത്തിക്കുകയുള്ളു. ബിഎസ് VI Z900 മോഡലിന് 8.50 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില. ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 20-ന് മുമ്പായി പുതിയ ബിഎസ് IV പതിപ്പിന്റെ മുഴുവന്‍ തുകയും അടക്കണം എന്നൊരു നിബന്ധന കമ്പനി വച്ചിട്ടുണ്ട്.

Z900 ബിഎസ് IV പതിപ്പിനെ വിറ്റഴിക്കാന്‍ പുതിയ അടവുമായി കവാസാക്കി

ഫെബ്രുവരി അവസാനത്തോടെ ബൈക്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അഗ്രസ്സിവ് ലുക്ക് ലഭിക്കുന്നതിനായി ബൈക്കില്‍ ചില മാറ്റങ്ങളും കമ്പനി വരുത്തിയിട്ടുണ്ട്. പുതുക്കിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, പെട്രോള്‍ ടാങ്ക് എക്സ്റ്റന്‍ഷന്‍ എന്നിവയിലാണ് കമ്പനി മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Z900 ബിഎസ് IV പതിപ്പിനെ വിറ്റഴിക്കാന്‍ പുതിയ അടവുമായി കവാസാക്കി

10.9 ഇഞ്ച് കളര്‍ TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഈ പതിപ്പിന്റെ സവിശേഷതയാണ്. കവാസാക്കിയുടെ റൈഡിയോളജി ആപ്പ് വഴി ഈ ഇന്റസ്ട്രുമെന്റ് ക്ലസ്റ്ററും സ്മാര്‍ട്ട്ഫോണും കണക്ട് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Z900 ബിഎസ് IV പതിപ്പിനെ വിറ്റഴിക്കാന്‍ പുതിയ അടവുമായി കവാസാക്കി

മൂന്ന് ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോളും രണ്ട് പവര്‍ മോഡുകളും പുതിയ പതിപ്പില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല. 948 ഫോര്‍ സിലിണ്ടര്‍ ബിഎസ് IV എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

Z900 ബിഎസ് IV പതിപ്പിനെ വിറ്റഴിക്കാന്‍ പുതിയ അടവുമായി കവാസാക്കി

ഈ എഞ്ചിന്‍ 124 bhp കരുത്തും 97 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ബിഎസ് VI എഞ്ചിന്‍ കരുത്തോടെ പുതിയ Z900 പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

Z900 ബിഎസ് IV പതിപ്പിനെ വിറ്റഴിക്കാന്‍ പുതിയ അടവുമായി കവാസാക്കി

8.50 ലക്ഷം രൂപ മുതല്‍ 9 ലക്ഷം രൂപ വരെയാണ് ബൈക്കിന്റെ എക്‌സ്‌ഷോറും വില. ബിഎസ് IV പതിപ്പിലെ എഞ്ചിന്‍ തന്നെയാണ് ബിഎസ് VI -ലേക്ക് നവീകരിച്ചിരിക്കുന്നത്. 948 സിസി ഇന്‍-ലൈന്‍ ഫോര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് പുതിയ കവാസാക്കി Z900 ന് കരുത്തേകുന്നത്.

Z900 ബിഎസ് IV പതിപ്പിനെ വിറ്റഴിക്കാന്‍ പുതിയ അടവുമായി കവാസാക്കി

ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന്‍ 9,500 rpm-ല്‍ 123 bhp കരുത്തും 7,700 rpm-ല്‍ 98.4 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ നവീകരണത്തിനൊപ്പം തന്നെ പുതിയ ഒരുപിടി മാറ്റങ്ങളും ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Z900 BS4 2020 Model Launched In India At Rs 7.99 Lakh Ex-Showroom Delhi. Read in Malayalam.
Story first published: Monday, February 10, 2020, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X