Just In
- 27 min ago 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- 1 hr ago റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- 2 hrs ago ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- 3 hrs ago 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
Don't Miss
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Movies മീര ജാസ്മിനെ വാവേയെന്ന് വിളിച്ചപ്പോൾ മകൾ കരച്ചിൽ; ടൊവിനോയുടെ അമ്മയായപ്പോൾ മകൻ പറഞ്ഞത്; ഉർവശി
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
Z900 ബിഎസ്-VI; ഡെലിവറി ആരംഭിച്ച് കവസാക്കി
കവസാക്കി ഇന്ത്യ തങ്ങളുടെ ജനപ്രിയ മിഡിൽ വെയ്റ്റ് നേക്കഡ് സ്പോർട്സ് മോട്ടോർ സൈക്കിളായ Z900 ന്റെ ബിഎസ്-VI മോഡലിനെ കഴിഞ്ഞ ഡിസംബറിൽ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ബൈക്കിന്റെ പരിഷ്ക്കരിച്ച പതിപ്പിനെ ഡീലർഷിപ്പുകളിൽ എത്തിച്ച് ഡെലിവറികൾ ആരംഭിച്ചിരിക്കുകയാണ് കമ്പനി.
8.50 മുതൽ 9.00 ലക്ഷം രൂപ വരെയാണ് പരിഷ്ക്കരിച്ച Z900 ന്റെ എക്സ്ഷോറൂം വില. ബിഎസ്-IV മോഡൽ 7.69 ലക്ഷം രൂപയ്ക്കാണ് വിപണിയിൽ എത്തിയിരുന്നത്. വില വർധനവ് കുത്തനെയാണെങ്കിലും 2020 കവാസാക്കി Z900 സവിശേഷതകളിലും സ്റ്റൈലിംഗിലും ഗണ്യമായ പുരോഗതിയാണ് വരുത്തിയിരിക്കുന്നത്.
പുതിയ കവാസാക്കി Z900 ഒടുവിൽ സ്പോർട്, റോഡ്, റെയിൻ, മാനുവൽ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. ഒപ്പം മൂന്ന് ലെവൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും രണ്ട് അധിക പവർ മോഡുകളും ഉൾപ്പെടുത്തിയിരിക്കുന്നു എന്നതും പ്രകടമായ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.
നിലിവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, ബൈക്കിന്റെ ഡിസൈൻ ഏറ്റവും പുതിയ കവസാക്കി തീമിലേക്ക് പരിഷ്ക്കരിച്ചു. പ്രത്യേകിച്ചും എൽഇഡി ഹെഡ്ലാമ്പിൽ. കവാസാക്കി റൈഡിയോളജി ആപ്ലിക്കേഷൻ വഴി സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങളെ സമന്വയിപ്പിക്കുന്ന 4.3 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോളാണ് മോട്ടോർസൈക്കിളിൽ വാഗ്ദാനം ചെയ്യുന്നത്.
നനഞ്ഞ റോഡുകളിൽ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്ന ഡൺലോപ്പ് സ്പോർട്മാക്സ് റോഡ്സ്പോർട്ട് 2 ടയറുകളുടെ പുതിയ സെറ്റും മോട്ടോർസൈക്കിളിനൊപ്പം ലഭ്യമാകും. ഫ്രെയിം, സസ്പെൻഷൻ, ബ്രേക്കിംഗ് സിസ്റ്റം തുടങ്ങി മറ്റെല്ലാ ഘടകങ്ങളും മാറ്റമില്ലാതെ തുടരുന്നു.
കർശനമായ മലിനീകരണ മാനദണ്ഡങ്ങളിലേക്ക് എഞ്ചിനെ പരിഷ്ക്കരിക്കുന്നത് പലപ്പോഴും പ്രകടനത്തെ ബാധിക്കുന്നുണ്ട്. ഇത് നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ കുറഞ്ഞ ശേഷിയുള്ള എഞ്ചിനുകളിൽ നിന്ന് വ്യക്തമാകുന്നു. ഇവിടെയാണ് കവസാക്കി വ്യത്യസ്തമാകുന്നത്.
മലിനീകരണം കുറയ്ക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടും Z900 ന്റെ പവർ കണക്കുകളിൽ കവസാക്കി ഇന്ത്യ ഒരു വ്യത്യാസവും വരുത്താതെ ആരാധകരെ ഞെട്ടിച്ചു.
948 സിസി ഇൻലൈൻ-നാല് എഞ്ചിൻ 9500 rpm-ൽ 123 bhp കരുത്തും 7700 rpm-ൽ 98.6 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയർബോക്സ് ഒരു സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചും നൽകുന്നുണ്ട്.
മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രേ / മെറ്റാലിക് സ്പാർക്ക് ബ്ലാക്ക്, മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് / മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക് എന്നിങ്ങനെ രണ്ട് ഷെയ്ഡുകളിൽ പുതിയ Z900 ലഭ്യമാണ്. സുസുക്കി GSX-S750, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ, കെടിഎം 790 ഡ്യൂക്ക് എന്നിവയാണ് കവസാക്കി Z900 ബിഎസ്-VI ന്റെ എതിരാളികൾ.
കവസാക്കി മോട്ടോർസൈക്കിളുകൾ എല്ലായ്പ്പോഴും ഇരുചക്ര വാഹന വിപണിയിലെ പ്രീമിയം വിഭാഗത്തിൽ മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ എൻട്രി ലെവൽ ഉൽപ്പന്നങ്ങളായ നിഞ്ച 300, നിഞ്ച 400, വെർസിസ് X-300 എന്നിവയ്ക്കും യുവ ആരാധകർ ഏറെയാണ്.
Image Courtesy: Northeast Biking Community/Facebook