Z900 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി കവസാക്കി

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് കവസാക്കി Z900. ഈ പതിപ്പിന്റെ ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍.

Z900 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി കവസാക്കി

ഓട്ടോകാര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കവസാക്കി Z900 -യുടെ ബിഎസ് VI പതിപ്പ് സെപ്തംബര്‍ മൂന്നാം വാരത്തില്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന.

Z900 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി കവസാക്കി

948 സിസി ഫോര്‍ സിലിണ്ടര്‍ മോട്ടോറാണ് Z900 -ന് കരുത്ത് പകരുന്നത്. അതേസമയം ബൈക്കിന്റെ കരുത്തും ടേര്‍ഖും നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ബിഎസ് IV മോഡലില്‍ ഈ എഞ്ചിന്‍ 125 bhp കരുത്തും 98.6 Nm torque ഉം ആണ് സൃഷ്ടിച്ചിരുന്നത്.

MOST READ: ജീപ്പ് ഗ്രാൻഡ് കോമ്പസ് ഏഴ് സീറ്റർ എസ്‌യുവി അടുത്ത വർഷം വിപണിയിലേക്ക് എത്തും

Z900 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി കവസാക്കി

മിഡില്‍-വെയ്റ്റ്, സ്പോര്‍ട്സ് സെഗ്മെന്റിലെ ഏറ്റവും ഉയര്‍ന്ന കണക്കുകളാണ് ഇവയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 കവസാക്കി Z900, പഴയ മോഡലിന്റെ ഫ്രെയിം, സസ്പെന്‍ഷന്‍, മൊത്തത്തിലുള്ള രൂപകല്‍പ്പന എന്നിവ നിലനിര്‍ത്തും.

Z900 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി കവസാക്കി

മറ്റ് ഫീച്ചറുകളില്‍ വലിയ മെച്ചപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ഇഡി ഹെഡ്‌ലാമ്പ്, ബ്ലൂടൂത്ത് അനുയോജ്യമായ ടിഎഫ്ടി ഡിസ്പ്ലേ, ട്രാക്ഷന്‍ കണ്‍ട്രോള്‍, നാല് റൈഡിംഗ് മോഡുകള്‍, രണ്ട് പവര്‍ മോഡുകള്‍ എന്നിവ ഈ മെച്ചപ്പെടുത്തലുകളില്‍ ചിലതാണ്.

MOST READ: തിരുവോണദിനത്തിൽ 1000 മോട്ടോർസൈക്കിളുകളുടെ ഡെലിവറികൾ നടത്തി റോയൽ എൻഫീൽഡ്

Z900 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി കവസാക്കി

പുതിയ ഡണ്‍ലോപ്പ് സ്പോര്‍ട്മാക്സ് റോഡ്‌സ്പോര്‍ട്ട് 2 ടയറുകളും ബൈക്കിലുണ്ട്. മുകളില്‍ പറഞ്ഞ എല്ലാ സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ഒരു കവസാക്കി Z900 സ്‌പെഷ്യല്‍ പതിപ്പ് 2020 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.

Z900 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി കവസാക്കി

സ്‌പെഷ്യല്‍ പതിപ്പ് ആയിരുന്നതുകൊണ്ട് പരിമിതമായ യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിയത്. 7.99 ലക്ഷം രൂപ ആയിരുന്നു ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

MOST READ: ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് മെര്‍സിഡീസ് EQC400 ഇലക്ട്രിക് എസ്‌യുവി

Z900 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി കവസാക്കി

നേരത്തെ വില്‍പ്പനയ്ക്കെത്തിയ Z900 -നേക്കാള്‍ 30,000 രൂപയുടെ അധിക വര്‍ധനവ് ഉണ്ടായി. എന്നാല്‍ Z900 സ്പെഷ്യല്‍ പതിപ്പ് ഒരു ബിഎസ് IV മോട്ടോര്‍സൈക്കിളായിരുന്നുവെന്ന് കവസാക്കി ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതേസമയം ബിഎസ് VI അധികം വൈകാതെ വിപണിയില്‍ എത്തും.

Z900 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി കവസാക്കി

വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. മുന്‍വശത്ത് 41 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

MOST READ: ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

Z900 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി കവസാക്കി

രണ്ടും റീബൗണ്ട് ഡാമ്പിംഗ്, സ്പ്രിംഗ് പ്രീലോഡ് ക്രമീകരിക്കാവുന്നവയാണ്. മുന്‍വശത്ത് 300 mm ഡിസ്‌കും പിന്നില്‍ 250 mm ഡിസ്‌കും ബ്രേക്കിംഗ് ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നു. കവാസാക്കി എബിഎസിനെ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുമ്പോള്‍ കോര്‍ണറിംഗ് എബിഎസ് Z900-ല്‍ കവസാക്കി ഉള്‍പ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Z900 BS6 To Launch In September. Read in Malayalam.
Story first published: Tuesday, September 1, 2020, 11:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X