Just In
- 29 min ago
ഇന്ത്യയില്‍ നിന്നുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് സിറ്റിയുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട
- 1 hr ago
കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്
- 1 hr ago
നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്ട് എസ്യുവി അവതരിപ്പിച്ച് റെനോ
- 3 hrs ago
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
Don't Miss
- Movies
മാർച്ചിൽ അല്ല നടി കരീനയുടെ പ്രസവം നേരത്തെ,പുതിയ വിശേഷം പങ്കുവെച്ച് നടൻ സെയ്ഫ് അലിഖാൻ
- Sports
IND vs ENG: ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിധി നിര്‍ണയിക്കുക ഇന്ത്യയുടെ ഒരാള്‍!- പനേസര്‍ പറയുന്നു
- News
രാഹുലിന്റെ പ്രസ്താവന കലാപത്തിന് വഴിമരുന്നിടാനുള്ള നീക്കം; രൂക്ഷവിമർശനവുമായി മന്ത്രി മുരളീധരൻ
- Lifestyle
15 മിനിറ്റ് യോഗയില്‍ പൂര്‍ണമായും പോവും പ്രമേഹ ലക്ഷണം വരെ
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കെടിഎം 250 അഡ്വഞ്ചറിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
അഡ്വഞ്ചര്‍ 250 വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കെടിഎം. 250 സിസി ശ്രേണിയിലേക്കാണ് പുതിയ മോഡല്‍ എത്തുക.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മാസം അവസാനമോ, ഡിസംബര്‍ മാസത്തിന്റെ തുടക്കത്തിലോ ബൈക്ക് വിപണിയില്‍ എത്തും. പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു.

ബൈക്കിനായുള്ള ബുക്കിംഗും ചില ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതായി സൂചനയുണ്ട്. 1,000 രൂപ മുതല്‍ 5,000 രൂപ വരെയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. ബുക്കിംഗ് പിന്‍വലിക്കുകയാണെങ്കില്‍ ഈ തുക തിരികെ നല്‍കും.

കെടിഎം 250 അഡ്വഞ്ചര്‍ ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ മോഡലായിരിക്കും. 390 അഡ്വഞ്ചറിനോട് ഏറെക്കുറെ സാമ്യമുള്ളതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡ്യൂക്ക് 250 മോഡലിന്റെ അതേ വില ശ്രേണിയിലാകും ബൈക്ക് വിപണിയില്‍ എത്തുക. അതുപോലെ തന്നെ ഈ മോട്ടോര്‍സൈക്കിളിന്റെ എഞ്ചിന് 250 ഡ്യൂക്കിനെ ശക്തിപ്പെടുത്തുന്ന അതേ യൂണിറ്റായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: പലപ്പോഴും മാറിപോകാറില്ലേ? പെട്രോള്‍ ടാങ്ക് ഏത് വശത്താണെന്ന് മീറ്റർ തന്നെ പറഞ്ഞു തരും

248.8 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റിന് പരമാവധി 30 bhp കരുത്തില്‍ 24 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും. 390 അഡ്വഞ്ചര്‍ പോലെ 250 ADV പതിപ്പിനും ആറ് സ്പീഡ് സീക്വന്‍ഷല്‍ ഗിയര്‍ബോക്സ്, സ്ലിപ്പര്‍ ക്ലച്ച്, ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍ എന്നിവ ഉണ്ടായിരിക്കും.

കെടിഎം 390 മോട്ടോര്‍സൈക്കിളുകള്‍ പോലെ ഡ്യുവല്‍-ചാനല്‍ എബിഎസിനൊപ്പം ഒരു പൂര്‍ണ ഡിജിറ്റല്‍ ടിഎഫ്ടി ഡിസ്പ്ലേയും എല്‍ഇഡി ഹെഡ്ലാമ്പ് എന്നിവ ബൈക്കില്‍ ഇടംപിടിക്കും.
MOST READ: അതീവ ജാഗ്രതയോടെ സൂക്ഷിക്കണം ഹൈ സെക്യൂരിറ്റി നമ്പർപ്ലേറ്റുകൾ; ഇല്ലെങ്കിൽ പൊല്ലാപ്പാകും

390 അഡ്വഞ്ചറിന് സമാനമായിരിക്കും അതിന്റെ ബോഡിയും ഡിസൈന്‍ ഘടകങ്ങളുമെന്നാണ് സൂചന. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും ഈ ഘട്ടത്തില്‍ ലഭ്യമല്ലെങ്കിലും ഏകദേശം 2.40 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.