അരങ്ങേറ്റത്തിന് സജ്ജമായി കെടിഎം 250 അഡ്വഞ്ചര്‍; അവതരണ തീയതി പുറത്ത്

ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കെടിഎം 250 സിസി ശ്രേണിയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. അഡ്വഞ്ചര്‍ ശ്രേണിയിലേക്കാണ് പുതിയ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് അവതരിപ്പിക്കുക.

അരങ്ങേറ്റത്തിന് സജ്ജമായി കെടിഎം 250 അഡ്വഞ്ചര്‍; അവതരണ തീയതി പുറത്ത്

പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ടെങ്കിലും, ഇപ്പോഴിതാ വാഹനം അവതരിപ്പിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

അരങ്ങേറ്റത്തിന് സജ്ജമായി കെടിഎം 250 അഡ്വഞ്ചര്‍; അവതരണ തീയതി പുറത്ത്

2020 ഒക്ടോബര്‍ മാസത്തോടെ ബൈക്കിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ഉത്സവ സീസണ്‍ മുന്നില്‍ കണ്ടാണ് വാഹനത്തിന്റെ അവതരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അരങ്ങേറ്റത്തിന് സജ്ജമായി കെടിഎം 250 അഡ്വഞ്ചര്‍; അവതരണ തീയതി പുറത്ത്

കെടിഎം 250 അഡ്വഞ്ചര്‍ ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ മോഡലായിരിക്കുമെന്നും, കെടിഎം 390 അഡ്വഞ്ചറിനോട് ഏറെക്കുറെ സാമ്യമുള്ളതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെടിഎം 250 അഡ്വഞ്ചര്‍ ബ്രാന്‍ഡില്‍ നിന്ന് എത്തുന്ന താങ്ങാനാവുന്ന ഓപ്ഷനായിരിക്കും.

അരങ്ങേറ്റത്തിന് സജ്ജമായി കെടിഎം 250 അഡ്വഞ്ചര്‍; അവതരണ തീയതി പുറത്ത്

ഡ്യൂക്ക് 250 മോഡലിന്റെ അതേ വില ശ്രേണിയിലാകും ബൈക്ക് വിപണിയില്‍ എത്തുക. അതുപോലെ തന്നെ ഈ മോട്ടോര്‍സൈക്കിളിന്റെ എഞ്ചിന്‍ 250 ഡ്യൂക്കിനെ ശക്തിപ്പെടുത്തുന്ന അതേ യൂണിറ്റായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അരങ്ങേറ്റത്തിന് സജ്ജമായി കെടിഎം 250 അഡ്വഞ്ചര്‍; അവതരണ തീയതി പുറത്ത്

248.8 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റിന് പരമാവധി 30 bhp കരുത്തില്‍ 24 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും. 390 അഡ്വഞ്ചര്‍ പോലെ 250 ADV പതിപ്പിനും ആറ് സ്പീഡ് സീക്വന്‍ഷല്‍ ഗിയര്‍ബോക്സ്, സ്ലിപ്പര്‍ ക്ലച്ച്, ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍ എന്നിവ ഉണ്ടായിരിക്കും.

അരങ്ങേറ്റത്തിന് സജ്ജമായി കെടിഎം 250 അഡ്വഞ്ചര്‍; അവതരണ തീയതി പുറത്ത്

കെടിഎം 390 മോട്ടോര്‍സൈക്കിളുകള്‍ പോലെ ഡ്യുവല്‍-ചാനല്‍ എബിഎസിനൊപ്പം ഒരു പൂര്‍ണ ഡിജിറ്റല്‍ ടിഎഫ്ടി ഡിസ്പ്ലേയും എല്‍ഇഡി ഹെഡ്‌ലാമ്പും ബൈക്കില്‍ ഇടംപിടിക്കും. അതുപോലെ തന്നെ 390 അഡ്വഞ്ചറിന് സമാനമായിരിക്കും അതിന്റെ ബോഡിയും ഡിസൈനും എന്ന് നേരത്തെ പുറത്തുവന്ന പരീക്ഷണ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

അരങ്ങേറ്റത്തിന് സജ്ജമായി കെടിഎം 250 അഡ്വഞ്ചര്‍; അവതരണ തീയതി പുറത്ത്

കൂടാതെ ഒരേ വീലുകള്‍, സസ്‌പെന്‍ഷന്‍ ഘടകങ്ങള്‍, മറ്റ് മെക്കാനിക്കല്‍ ഭാഗങ്ങള്‍ എന്നിവയും 250 അഡ്വഞ്ചര്‍ മുന്നോട്ടുകൊണ്ടുപോയേക്കും.

അരങ്ങേറ്റത്തിന് സജ്ജമായി കെടിഎം 250 അഡ്വഞ്ചര്‍; അവതരണ തീയതി പുറത്ത്

ഇന്ത്യന്‍ വിപണിയില്‍ അഡ്വഞ്ചര്‍ ശൈലി മോട്ടോര്‍സൈക്കിളുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് പുതിയ മോഡലിനെ കെടിഎം ഒരുക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 250 Adventure Launch Details Revealed. Read in Malayalam.
Story first published: Friday, September 18, 2020, 20:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X