Just In
- 2 min ago
വിപണിയിലേക്ക് തിരിച്ചെത്തി കവസാക്കി KLR650 ഡ്യുവൽ-സ്പോർട്ട് മോട്ടോർസൈക്കിൾ
- 7 min ago
അപ്രീലിയ SXR160 മാക്സി സ്കൂട്ടറിനെ അടുത്ത് അറിയാം; പരസ്യ വീഡിയോ ഇതാ
- 40 min ago
പുതിയ ബിഎസ്-VI ബെനലി TRK 502 ജനുവരി 29-ന് വിപണിയിലെത്തും
- 1 hr ago
അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍
Don't Miss
- Finance
പ്രതിരോധ മേഖലയ്ക്ക് മാത്രമായി രാജ്യത്തെ ആദ്യ വ്യവസായ പാർക്ക് ഒറ്റപ്പാലത്ത്; ചെലവ് 130.84 കോടി
- Movies
97 കിലോയിൽ നിന്ന് വീണ നായർ ശരീരഭാരം കുറച്ചത് ഇങ്ങനെ, പുതിയ മേക്കോവറിനെ കുറിച്ച് നടി...
- News
കർഷകന്റെ മരണത്തെ കുറിച്ച് ട്വീറ്റ്; രാജ്ദീപ് സർദേശായിക്ക് വിലക്കുമായി ഇന്ത്യ ടുഡെ, ശമ്പളവും കട്ട് ചെയ്തു
- Lifestyle
മരണമുറപ്പാക്കും രോഗങ്ങള്‍; പക്ഷെ വരുന്നത് ലക്ഷണങ്ങളില്ലാതെ
- Sports
IPL 2021: വീണ്ടുമെത്തുമോ വിവോ? ബിസിസിഐ 'സ്വീകരിക്കാന്‍' തയ്യാര്‍, ഡ്രീം 11 തെറിച്ചേക്കും
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
250 അഡ്വഞ്ചര്‍ അവതരിപ്പിച്ച് കെടിഎം; വില 2.48 ലക്ഷം രൂപ
എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍-ടൂറര്‍ ഓഫറിംഗ് മോഡലായ 250 അഡ്വഞ്ചര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് കെടിഎം. 2.48 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.

പുതിയ ബേബി അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിനായുള്ള ബുക്കിംഗ് രാജ്യത്തുടനീളമുള്ള കെടിഎം ഡീലര്‍ഷിപ്പുകളില്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ബൈക്കിന്റെ ഡെലിവറികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

പുതിയ 250 അഡ്വഞ്ചര്‍ അതിന്റെ വലിയ മോഡലായ 390 അഡ്വഞ്ചറിന് താഴെയായി ഇടംപിടിക്കും. വിപണിയില്‍ ആദ്യമായി അഡ്വഞ്ചര്‍-ടൂറര്‍ വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് എന്‍ട്രി ലെവല്‍ മോഡല്‍ വിപണിയില്‍ എത്തുന്നത്.
MOST READ: SXR160 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ

250 അഡ്വഞ്ചര്‍ നിരവധി സവിശേഷതകളും ഉപകരണങ്ങളും വാഗ്ദാനം ചെയ്യുന്നു, അതേസമയം വലിയ പതിപ്പില്‍ നിന്ന് ഡിസൈന്‍ സൂചകങ്ങളും കടമെടുക്കുന്നു. 250 അഡ്വഞ്ചറിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പന അതിന്റെ ഉയര്‍ന്ന 390 അഡ്വഞ്ചറിനോട് സാമ്യമുള്ളതാണെങ്കിലും, അവ തമ്മില്‍ വ്യത്യാസമുണ്ടാക്കാന്‍ സഹായിക്കുന്നതിന് കുറച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഏറ്റവും വ്യക്തമായ വ്യത്യാസം 250 ഡ്യൂക്ക് മോഡലില്‍ നിന്ന് കെടിഎം കടമെടുത്ത എഞ്ചിനാണ്. കെടിഎം 250 അഡ്വഞ്ചര്‍ അതേ 249 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്.
MOST READ: ഇ-പവര്‍ സാങ്കേതികവിദ്യയ്ക്കുള്ള 2021 ടെക്നോളജി ഓഫ് ദി ഇയര്‍ അവാര്‍ഡ് നിസാന്‍ കിക്സിന്

ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ എഞ്ചിന് 30 bhp കരുത്തും 24 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പവര്‍-അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ച് സ്റ്റാന്‍ഡേര്‍ഡായി മോട്ടോര്‍ സൈക്കിളില്‍ വരുന്നു, ഇത് സുഗമമായ ജെര്‍ക്ക് ഫ്രീ ക്ലച്ച് ലെസ് ഡൗണ്‍ഷിഫ്റ്റുകള്‍ ഉറപ്പാക്കുന്നു.

മുന്‍വശത്ത് 43 mm WP അപ്പ്സൈഡ്-ഡൗണ്‍ ഫോര്‍ക്കുകളും 170 mm ട്രോവല്‍ ആന്‍ഡ് മോണോ ഷോക്ക് സസ്പെന്ഷന് സജ്ജീകരണവും ഉള്‍പ്പെടുന്നു. റിയര്‍ സസ്പെന്‍ഷനില്‍ പ്രീലോഡ് അഡ്ജസ്റ്റബിളിറ്റിയും 177 mm പരമാവധി ട്രാവല്‍ വാഗ്ദാനം ചെയ്യുന്നു.
MOST READ: ലിറ്ററിന് 20 കിലോമീറ്റർ മൈലേജുമായി നിസാൻ മാഗ്നൈറ്റ്

മുന്‍വശത്ത് ഒരു വലിയ 320 mm ഡിസ്കും പിന്നില്‍ 230 mm ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു, ഡ്യുവല്‍-ചാനല്‍ (സ്വിച്ചബിള്‍) എബിഎസ് പിന്തുണയ്ക്കുന്നു. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയര്‍ ട്യൂബ്ലെസ് ടയറുകളാണ് ബൈക്കില്‍ ഇടംപിടിച്ചിരിക്കുന്നത്.

എല്‍ഇഡി ടെയില്‍ ലൈറ്റ് & ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, എല്‍സിഡി ഡിസ്പ്ലേ, 14.5 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷി, 855 mm സീറ്റ് ഉയരം, സ്ലിം സീറ്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ കെടിഎം 250 അഡ്വഞ്ചറിലെ സവിശേഷതകള്‍.
MOST READ: ഡിയോ, ഹോര്‍നെറ്റ് 2.0 മോഡലുകള്‍ക്ക് റെപ്സോള്‍ പതിപ്പുമായി ഹോണ്ട

156 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. ക്രമീകരിക്കാവുന്ന വിന്‍ഡ്സ്ക്രീനും ബൈക്കിന് ലഭിക്കുന്നു. ഹീറോ എക്സ്പള്‍സ് 200, ബിഎംഡബ്ല്യു G 310 GS എന്നിവയ്ക്കെതിരെ വിപണിയില്‍ മത്സരിക്കും.