പുത്തൻ 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുമായി കെടിഎം എത്തുന്നു, സ്പൈ ചിത്രങ്ങൾ പുറത്ത്

ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം തങ്ങളുടെ ഇന്ത്യൻ ശ്രേണിയിലേക്ക് ഒരു അഡ്വഞ്ചർ മോട്ടോർസൈക്കിൾ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത്തവണ ഒരു 250 സിസി മോഡലുമായാണ് ബ്രാൻഡ് എത്തുന്നത്.

പുത്തൻ 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുമായി കെടിഎം എത്തുന്നു, സ്പൈ ചിത്രങ്ങൾ പുറത്ത്

390 അഡ്വഞ്ചറിന്റെ പാതപിന്തുടർന്ന് 250 സിസി ക്വാർട്ടർ ലിറ്റർ ADV മോട്ടോർസൈക്കിളും ഡ്യൂക്ക് ശ്രേണിയുടെ അതേ എഞ്ചിൻ തന്നെയാകും കടമെടുക്കുക. ഇപ്പോൾ മോട്ടോർസൈക്കിളിന്റെ ഇന്ത്യൻ നിരത്തിലെ പരീക്ഷണയോട്ട ഘട്ടത്തിലാണ് കമ്പനി.

പുത്തൻ 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുമായി കെടിഎം എത്തുന്നു, സ്പൈ ചിത്രങ്ങൾ പുറത്ത്

കെടിഎം 250 അഡ്വഞ്ചർ ബ്രാൻഡിൽ നിന്ന് എത്തുന്ന താങ്ങാനാവുന്ന ഓപ്ഷനായി മാറും. എങ്കിലും ഡ്യൂക്ക് 250 മോഡലിന്റെ അതേ വില ശ്രേണിയിലാകും ബൈക്ക് വിപണിയിൽ എത്തുക. അതുപോലെ തന്നെ . ഈ മോട്ടോർസൈക്കിളിന്റെ എഞ്ചിൻ 250 ഡ്യൂക്കിനെ ശക്തിപ്പെടുത്തുന്ന അതേ യൂണിറ്റായിരിക്കും.

MOST READ: ബിഎസ്-VI യമഹ FZ 25 ഷോറൂമുകളിൽ എത്തിതുടങ്ങി, ഡെലിവറി ഉടൻ ആരംഭിച്ചേക്കും

പുത്തൻ 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുമായി കെടിഎം എത്തുന്നു, സ്പൈ ചിത്രങ്ങൾ പുറത്ത്

ഈ 248.8 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ യൂണിറ്റിന് പരമാവധി 30 bhp കരുത്തിൽ 24 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 390 അഡ്വഞ്ചർ പോലെ 250 ADV പതിപ്പിനും ആറ് സ്പീഡ് സീക്വൻഷൽ ഗിയർബോക്‌സ്, സ്ലിപ്പർ ക്ലച്ച്, ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ എന്നിവ ഉണ്ടായിരിക്കും.

പുത്തൻ 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുമായി കെടിഎം എത്തുന്നു, സ്പൈ ചിത്രങ്ങൾ പുറത്ത്

പ്രീമിയം ഉപകരണങ്ങളുടെ പട്ടിക അവിടെ അവസാനിക്കുന്നില്ല. കെ‌ടി‌എമ്മിന്റെ 390 മോട്ടോർ‌സൈക്കിളുകൾ‌ പോലെ ഡ്യുവൽ‌-ചാനൽ‌ എ‌ബി‌എസിനൊപ്പം ഒരു പൂർണ ഡിജിറ്റൽ‌ ടി‌എഫ്‌ടി ഡിസ്‌പ്ലേയും എൽഇഡി ഹെഡ്‌ലൈറ്റും ഓഫർ‌ ചെയ്യും. അതേപോലെ തന്നെ 390 അഡ്വഞ്ചറിന് സമാനമായിരിക്കും അതിന്റെ ബോഡിയും ഡിസൈനും എന്ന് പരീക്ഷണ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

MOST READ: അർബൻ ക്രൂയിസർ ഓഗസ്റ്റ് 22 മുതൽ ബുക്ക് ചെയ്യാം, അരങ്ങേറ്റം ഉടൻ

പുത്തൻ 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുമായി കെടിഎം എത്തുന്നു, സ്പൈ ചിത്രങ്ങൾ പുറത്ത്

കൂടാതെ ഒരേ വീലുകൾ, സസ്പെൻഷൻ ഘടകങ്ങൾ, മറ്റ് മെക്കാനിക്കൽ ഭാഗങ്ങൾ എന്നിവയും 250 അഡ്വഞ്ചർ മുന്നോട്ടുകൊണ്ടുപോയേക്കും. മോട്ടോർസൈക്കിൾ വിപണിൽ എത്തുന്ന വേളയിൽ മാത്രമേ അതിന്റെ വിലയും മറ്റ് കാര്യങ്ങളും കെടിഎം വ്യക്തമാക്കുകയുള്ളൂ.

പുത്തൻ 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുമായി കെടിഎം എത്തുന്നു, സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിൽ അഡ്വഞ്ചർ ശൈലി മോട്ടോർസൈക്കിളുകൾക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് പുതിയ മോഡലിനെ കെടിഎം ഒരുക്കുന്നത്. അതിനാൽ ഈ വർഷം തന്നെ 250 അഡ്വഞ്ചറിനെ അവതരിപ്പിക്കാനാകും കമ്പനി ശ്രമിക്കുക.

MOST READ: ബിഎസ് VI കവസാക്കി Z650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

പുത്തൻ 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുമായി കെടിഎം എത്തുന്നു, സ്പൈ ചിത്രങ്ങൾ പുറത്ത്

ഈ വർഷം തുടക്കത്തിൽ തന്നെ കെടിഎം ഇന്ത്യയിൽ ബൈക്ക് പുറത്തിറക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, എന്നാൽ കൊവിഡ്-19മൂലമുണ്ടായ വിപണിയിലെ മാന്ദ്യം കാരണം പദ്ധതി വൈകുകയായിരുന്നു.

പുത്തൻ 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുമായി കെടിഎം എത്തുന്നു, സ്പൈ ചിത്രങ്ങൾ പുറത്ത്

വിപണിയിൽ എത്തുമ്പോൾ റോയൽ എൻഫീൽഡ് ഹിമാലയൻ, ഹീറോ എക്‌സ്‌പൾസ് 200 തുടങ്ങിയ മോഡലുകളായിരിക്കും കെടിഎമ്മിന് വെല്ലുവിളിയാവുക. എന്നാൽ വിലയെ സംബന്ധിച്ചിടത്തോളം ഈ മോഡലുകളിൽ നിന്നും അൽപ്പം ഉയർന്ന വിലയാകും 250 അഡ്വഞ്ചറിന് ഉണ്ടായിരിക്കുക എന്നതിൽ സംശയമൊന്നുമില്ല.

Source: 91wheels

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 250 Adventure To Be Launch Soon. Read in Malayalam
Story first published: Thursday, August 6, 2020, 18:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X