കെടിഎം 250 അഡ്വഞ്ചര്‍ Vs 390 അഡ്വഞ്ചര്‍: പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം

കെടിഎം അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 250 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചത്. പുതിയ കെടിഎം 250 അഡ്വഞ്ചര്‍ ഇപ്പോള്‍ ബ്രാന്‍ഡിന്റെ അഡ്വഞ്ചര്‍ ലൈനപ്പിലെ എന്‍ട്രി ലെവല്‍ ഓഫറാണ്.

കെടിഎം 250 അഡ്വഞ്ചര്‍ Vs 390 അഡ്വഞ്ചര്‍: പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം

മാത്രമല്ല അതിന്റെ വലിയ പതിപ്പായ 390 അഡ്വഞ്ചറിനു താഴെയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കെടിഎം 250 അഡ്വഞ്ചര്‍ അതിന്റെ വലിയ പതിപ്പില്‍ നിന്ന് ധാരാളം ഘടകങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നു. എന്നിരുന്നാലും, 250 അഡ്വഞ്ചര്‍ മോഡല്‍ കൂടുതല്‍ താങ്ങാനാവുന്നതും തുടക്കക്കാരയ ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ളതുമാണ്.

കെടിഎം 250 അഡ്വഞ്ചര്‍ Vs 390 അഡ്വഞ്ചര്‍: പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം

രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും സമാനമായ രൂപകല്‍പ്പനയും, ചില ഘടകങ്ങള്‍ പോലും പങ്കിടുന്നുണ്ടെങ്കിലും, ഇവ രണ്ടും തമ്മില്‍ നിരവധി വ്യത്യാസങ്ങളുണ്ടെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാകും. അതിനാല്‍, ഈ വ്യത്യാസങ്ങള്‍ എന്താണെന്നും ഈ മാറ്റങ്ങള്‍ രണ്ട് മോട്ടോര്‍സൈക്കിളുകളെയും അവയുടെ വിലയില്‍ ന്യായീകരിക്കുന്നുണ്ടോ എന്നും നോക്കാം.

MOST READ: ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

കെടിഎം 250 അഡ്വഞ്ചര്‍ Vs 390 അഡ്വഞ്ചര്‍: പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം

ഡിസൈന്‍

കെടിഎം 250 അഡ്വഞ്ചര്‍ അതിന്റെ വലിയ പതിപ്പായ 390 അഡ്വഞ്ചറിന്റെ അതേ രൂപകല്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നു. എന്നിരുന്നാലും, രണ്ട് മോട്ടോര്‍സൈക്കിളുകളിലും വ്യത്യസ്ത ബോഡി ഗ്രാഫിക്‌സ് ഉണ്ട്. ഇത് രണ്ടും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നു.

കെടിഎം 250 അഡ്വഞ്ചര്‍ Vs 390 അഡ്വഞ്ചര്‍: പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം

ഇതിന്റെ രൂപകല്‍പ്പനയിലെ മറ്റ് വ്യത്യാസങ്ങള്‍ മുന്‍വശത്താണ്, രണ്ട് അഡ്വഞ്ചര്‍-ടൂറര്‍ ഓഫറുകള്‍ വ്യത്യസ്ത സെറ്റ് ഹെഡ്‌ലാമ്പ് യൂണിറ്റുകളുമായി വരുന്നു. 390 അഡ്വഞ്ചറില്‍ ഒരു മുഴുവന്‍ എല്‍ഇഡി സജ്ജീകരണവും 250 അഡ്വഞ്ചര്‍ പരമ്പരാഗത ഹാലൊജന്‍ ഹെഡ്ലാമ്പുകളും സംയോജിത എല്‍ഇഡി ഡിആര്‍എല്ലുകളുമായാണ് വരുന്നത്.

MOST READ: 20 ലക്ഷത്തിലധികം മുത്തുകളാൽ VOCHOL ശൈലിയിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ ബീറ്റിൽ

കെടിഎം 250 അഡ്വഞ്ചര്‍ Vs 390 അഡ്വഞ്ചര്‍: പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം

ഇതുകൂടാതെ, കെടിഎം 250 അഡ്വഞ്ചറിനെക്കുറിച്ചുള്ള മറ്റ് മിക്ക വശങ്ങളും അതിന്റെ വലിയ പതിപ്പില്‍ നിന്ന് എടുത്തതായി തോന്നുന്നു. മറ്റൊരു ചെറിയ കോസ്‌മെറ്റിക് മാറ്റം രണ്ട് മോഡലുകളുടെയും കളര്‍ ഓപ്ഷനുകളാണ്. രണ്ട് മോഡലുകളിലും 'കെടിഎം ഓറഞ്ച്' സ്റ്റാന്‍ഡേര്‍ഡ് ആണെങ്കിലും 390 അഡ്വഞ്ചര്‍ അതിന്റെ രണ്ടാമത്തെ ഓപ്ഷനായി വൈറ്റ് കളര്‍ സ്‌കീം അവതരിപ്പിക്കുന്നു, 250 അഡ്വഞ്ചര്‍ മോഡല്‍ ബ്ലാക്ക് കളറില്‍ വരുന്നു.

കെടിഎം 250 അഡ്വഞ്ചര്‍ Vs 390 അഡ്വഞ്ചര്‍: പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം

സവിശേഷതകള്‍

രണ്ട് മോഡലുകളുടെയും രൂപകല്‍പ്പന സമാനമാണെന്ന് തോന്നുമെങ്കിലും കുറച്ച് വ്യത്യാസങ്ങളോടെയാണ് വരുന്നത്. ഭൂരിഭാഗം വ്യത്യാസങ്ങളും ഓരോ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളും വാഗ്ദാനം ചെയ്യുന്ന സവിശേഷതകളുടെ അടിസ്ഥാനത്തിലാണ്. 250, 390 അഡ്വഞ്ചര്‍ മോഡലുകള്‍ സവിശേഷതകളാല്‍ നിറഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞുകഴിഞ്ഞാല്‍, വലിയ മോഡലില്‍ പട്ടിക അല്‍പ്പം കൂടുതലാണ്.

MOST READ: BIS നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

കെടിഎം 250 അഡ്വഞ്ചര്‍ Vs 390 അഡ്വഞ്ചര്‍: പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം

കെടിഎം 250 അഡ്വഞ്ചറില്‍ ഹാലോജന്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടൈയില്‍ ലൈറ്റുകള്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, നക്കിള്‍ ഗാര്‍ഡുകള്‍, യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ്, ബാഷ് പ്ലേറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ (200 ഡ്യൂക്ക് മോഡലില്‍ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു), എംആര്‍എഫ് ടയറുകള്‍, സ്വിച്ചുചെയ്യാവുന്ന ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവ ഉള്‍ക്കൊള്ളുന്നു.

കെടിഎം 250 അഡ്വഞ്ചര്‍ Vs 390 അഡ്വഞ്ചര്‍: പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം

വലിയ കെടിഎം 390 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ഈ സവിശേഷതകളില്‍ ഭൂരിഭാഗവും മുന്നോട്ട് കൊണ്ടുപോകുന്നു, അതേസമയം എല്‍ഇഡി ഹെഡ്‌ലാമ്പ് യൂണിറ്റുകള്‍, മള്‍ട്ടിപ്പിള്‍ റൈഡ് മോഡുകള്‍, കോര്‍ണറിംഗ് എബിഎസ്, ക്രമീകരിക്കാവുന്ന വിന്‍ഡ്സ്‌ക്രീന്‍, ഡ്യുവല്‍-പര്‍പ്പസ് കോണ്ടിനെന്റല്‍ ടയറുകള്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും ലഭിക്കുന്നു.

MOST READ: ഹാലജനുകൾക്ക് വിട; ഇന്ത്യൻ വിപണിയിൽ എൽഇഡി ഹെഡ്‌ലാമ്പുകളുമായി എത്തുന്ന താങ്ങാനാവുന്ന കാറുകൾ

കെടിഎം 250 അഡ്വഞ്ചര്‍ Vs 390 അഡ്വഞ്ചര്‍: പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം

എഞ്ചിന്‍ സവിശേഷതകള്‍

കെടിഎം 250 അഡ്വഞ്ചറില്‍ ആരംഭിക്കുന്ന മോട്ടോര്‍ സൈക്കിളില്‍ 248 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് വരുന്നത്. ആറ് സ്പീഡ് മാനുവലുമായി ജോടിയാക്കിയ ഇത് 29.5 bhp കരുത്തും 24 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

കെടിഎം 250 അഡ്വഞ്ചര്‍ Vs 390 അഡ്വഞ്ചര്‍: പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം

373 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കെടിഎം 390 അഡ്വഞ്ചറിന് കരുത്ത്. ഈ എഞ്ചിന്‍ 43 bhp കരുത്തും 37 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സിലേക്ക് എഞ്ചിന്‍ ജോടിയാക്കുന്നു.

കെടിഎം 250 അഡ്വഞ്ചര്‍ Vs 390 അഡ്വഞ്ചര്‍: പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം

മെക്കാനിക്കല്‍ ഭാഗങ്ങള്‍

രണ്ട് മോട്ടോര്‍സൈക്കിളുകളുടെ മെക്കാനിക്കല്‍ ഭാഗങ്ങളില്‍ ഭൂരിഭാഗവും ഒന്നുതന്നെയാണ്. കെടിഎം 250 അഡ്വഞ്ചറിന്റെയും 390 അഡ്വഞ്ചറിന്റെയും മുന്‍വശത്ത് 170 mm അപ്പ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ 43 mm മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

കെടിഎം 250 അഡ്വഞ്ചര്‍ Vs 390 അഡ്വഞ്ചര്‍: പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം

മുന്നില്‍ 320 mm ഡിസ്‌ക്കും പിന്നില്‍ 200 mm ഡിസ്‌ക് വഴിയുമാണ് മോട്ടോര്‍സൈക്കിളുകളില്‍ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. രണ്ട് മോട്ടോര്‍സൈക്കിളുകളും 855 mm സമാന സീറ്റ് ഉയരവും 200 mm ഗ്രൗണ്ട് ക്ലിയറന്‍സും വാഗ്ദാനം ചെയ്യുന്നു. മുന്നിലും പിന്നിലും യഥാക്രമം 19 ഇഞ്ച്, 17 ഇഞ്ച് അലോയ് വീലുകളും ബ്രാന്‍ഡ് നല്‍കുന്നു.

കെടിഎം 250 അഡ്വഞ്ചര്‍ Vs 390 അഡ്വഞ്ചര്‍: പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം

വില

രണ്ട് മോട്ടോര്‍സൈക്കിളുകളില്‍ ഒന്ന് പരിഗണിക്കുമ്പോള്‍ വില ഏറ്റവും പ്രധാനപ്പെട്ട നമ്പറുകളാണ്. കെടിഎം 250 അഡ്വഞ്ചറിന് 2.48 ലക്ഷം രൂപയും കെടിഎം 390 അഡ്വഞ്ചറിന് 3.04 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 250 Adventure Vs 390 Adventure, Main Comparison. Read in Malayalam.
Story first published: Saturday, November 28, 2020, 20:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X