നിരത്തിലേക്കിറങ്ങാൻ ഒരുങ്ങി അഡ്വഞ്ചർ 250; അറിയാം കൂടുതൽ വിശേഷങ്ങൾ

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ ജനപ്രീതി വർധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയൊരു മോഡലുമായി എത്തുകയാണ് ഓസ്ട്രിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കെടിഎം.

നിരത്തിലേക്കിറങ്ങാൻ ഒരുങ്ങി അഡ്വഞ്ചർ 250; അറിയാം കൂടുതൽ വിശേഷങ്ങൾ

പുതിയ അഡ്വഞ്ചർ 250 മോഡലുമായാണ് കെടിഎം എത്തുന്നത്. ഇത് ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ മോട്ടോർസൈക്കിൾ ആയിരിക്കുമെന്ന് മാത്രമല്ല കെടിഎം 390 അഡ്വഞ്ചറിനോട് ഏറെക്കുറെ സാമ്യമുള്ളതായിരിക്കും എന്നതുമാണ് രസകരം.

നിരത്തിലേക്കിറങ്ങാൻ ഒരുങ്ങി അഡ്വഞ്ചർ 250; അറിയാം കൂടുതൽ വിശേഷങ്ങൾ

ഇപ്പോൾ 250 അഡ്വഞ്ചറിന്റെ അവതരണത്തിന്റെ ചിത്രങ്ങൾ ഓൺലൈനിലൂടെ പുറത്തുവന്നിട്ടുണ്ട്. ഉത്സവ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ വിപണി പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓസ്ട്രിയൻ പുതിയ ബൈക്കിനെ അണിയിച്ചൊരുക്കുന്നത്.

MOST READ: ഉത്സവ സീസൺ ആഘോഷമാക്കാൻ വിലകിഴിവോടെ പുതിയ ഗ്ലാമർ ബ്ലെയ്സ് അവതരിപ്പിച്ച് ഹീറോ

നിരത്തിലേക്കിറങ്ങാൻ ഒരുങ്ങി അഡ്വഞ്ചർ 250; അറിയാം കൂടുതൽ വിശേഷങ്ങൾ

വരും ദിവസങ്ങളിൽ വിൽപ്പനയ്ക്ക് എത്താനിരിക്കുന്ന പുതിയ ക്വാർട്ടർ ലിറ്റർ മോഡലിന് 2.40 ലക്ഷം രൂപയോളമായിരിക്കും എക്സ്ഷോറൂം വില. ഇത് ഉയർന്ന 390 അഡ്വഞ്ചർ മോഡലിനേക്കാൾ 64,000 രൂപയോളം കുറവായിരിക്കും എന്നതും ശ്രദ്ധേയമാണ്.

നിരത്തിലേക്കിറങ്ങാൻ ഒരുങ്ങി അഡ്വഞ്ചർ 250; അറിയാം കൂടുതൽ വിശേഷങ്ങൾ

നേക്കഡ് മോട്ടോർസൈക്കിളുകളായ കെടിഎം 250 ഡ്യൂക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 250 അഡ്വഞ്ചറിന് ഏകദേശം 35,000 രൂപ കൂടുതൽ വിലവരും. ഓറഞ്ച്, ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ഇത് ലഭ്യമാകും.

MOST READ: ഫിലിപ്പൈൻസിലും പുത്തൻ ഹിമാലയൻ എത്തിച്ച് റോയൽ എൻഫീൽഡ്

നിരത്തിലേക്കിറങ്ങാൻ ഒരുങ്ങി അഡ്വഞ്ചർ 250; അറിയാം കൂടുതൽ വിശേഷങ്ങൾ

മുമ്പത്തെ 250 ഡ്യൂക്ക് പോലെ ഒരു ഹാലോജൻ ഹെഡ്‌ലാമ്പ് സജ്ജീകരണമുണ്ടെങ്കിലും കെടിഎം 390 അഡ്വഞ്ചറിൽ ഉള്ളതു പോലുള്ള സ്റ്റൈലിംഗായിരിക്കും കുഞ്ഞൻ പതിപ്പിനുണ്ടാവുക. എന്നാൽ ഡ്യൂക്കിലെ എൽസിഡി യൂണിറ്റിൽ നിന്ന് വ്യത്യസ്തമായി ഇതിന് ടിഎഫ്ടി ക്ലസ്റ്റർ ലഭിക്കും എന്നത് സ്വാഗതാർഹമാണ്.

നിരത്തിലേക്കിറങ്ങാൻ ഒരുങ്ങി അഡ്വഞ്ചർ 250; അറിയാം കൂടുതൽ വിശേഷങ്ങൾ

പുതിയ അഡ്വഞ്ചർ പതിപ്പിന് 250 ഡ്യൂക്കിന്റെ അതേ എഞ്ചിനാകും കരുത്തേകുക. ഇത് 250 സിസി സിംഗിൾ സിലിണ്ടർ ബിഎസ്-VI കംപ്ലയിന്റ് യൂണിറ്റാണ്. പരമാവധി 30 bhp പവറും 24 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമായിരിക്കും ഈ എഞ്ചിൻ.

MOST READ: 15 വർഷത്തെ ചരിത്രം; ടിവിഎസ് നിരത്തിലെത്തിച്ചത് 40 ലക്ഷം അപ്പാച്ചെ സീരീസ് മോട്ടോർസൈക്കിളുകൾ

നിരത്തിലേക്കിറങ്ങാൻ ഒരുങ്ങി അഡ്വഞ്ചർ 250; അറിയാം കൂടുതൽ വിശേഷങ്ങൾ

ആറ് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിക്കുമെങ്കിലും പരിഷ്കരിച്ച അനുപാതങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് കണ്ടറിയണം. എന്നാൽ അണ്ടർപിന്നിംഗുകൾ 390 അഡ്വഞ്ചറിന് സമാനമാണ്. റിയർ മോണോഷോക്ക് എന്നിവയുമായി ബന്ധിപ്പിച്ച അതേ ട്രെല്ലിസ് ഫ്രെയിം ഡിസ്ക് ബ്രേക്കുകളും സ്വിച്ച് ചെയ്യാവുന്ന എബിഎസും ഉപയോഗിച്ച് ഇത് നിലനിർത്തും.

നിരത്തിലേക്കിറങ്ങാൻ ഒരുങ്ങി അഡ്വഞ്ചർ 250; അറിയാം കൂടുതൽ വിശേഷങ്ങൾ

കെടിഎം 250 അഡ്വഞ്ചർ പ്രധാനമായും റോയൽ എൻഫീൽഡ് ഹിമാലയനും പ്രീമിയം ബിഎംഡബ്ല്യു G 310 GS മോഡലിനും ഇടയിലായി സ്ഥാനംപിടിക്കും. അതിനാൽ തന്നെ നിരവധി ഉപഭോക്താളെ കണ്ടെത്താൻ ബ്രാൻഡിന് സാധിക്കും.

Source: Zigwheels

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 250 Adventure Will Hit The Showrooms Soon. Read in Malayalam
Story first published: Tuesday, October 13, 2020, 13:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X