ഫിലിപ്പൈൻസിലേക്കും ചേക്കേറി കെടിഎം 390 അഡ്വഞ്ചർ

ഇന്ത്യയിൽ മാത്രമല്ല നിരവധി അന്താരാഷ്ട്ര വിപണികളിലും ലഭ്യമായ ഏറ്റവും മികച്ച അഡ്വഞ്ചർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് കെടിഎം 390 അഡ്വഞ്ചർ. അതിനാൽ ഇപ്പോൾ ഫിലിപ്പൈൻസിലും ബൈക്കിനെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

ഫിലിപ്പൈൻസിലേക്കും ചേക്കേറി കെടിഎം 390 അഡ്വഞ്ചർ

കോർപ്പറേറ്റ് കമ്പനിയായ അയല കോർപ്പറേഷന്റെ കുടക്കീഴിൽ നിരവധി കെടിഎം മോട്ടോർസൈക്കിളുകളാണ് ഫിലിപ്പൈൻസിൽ നിർമിക്കുന്നത്. ഇതേ പ്ലാന്റിൽ തന്നെയാണ് 390 അഡ്വഞ്ചറും ഉത്പാദിപ്പിക്കുന്നത്.

ഫിലിപ്പൈൻസിലേക്കും ചേക്കേറി കെടിഎം 390 അഡ്വഞ്ചർ

അവയോടൊപ്പം കെടിഎം 790 ഡ്യൂക്ക്, 790 അഡ്വഞ്ചർ മോഡലുകൾക്കൊപ്പം ബ്രാൻഡിന്റെ 200, 390 ശ്രേണി ബൈക്കുകളും രാജ്യത്തുതന്നെയാണ് നിർമിക്കുന്നത്. 309,000 ഫിലിപ്പൈൻ പെസോയാണ് അഡ്വഞ്ചർ മോഡലിനായി അവിടെ മുടക്കേണ്ട വില. അതായത് ഏകദേശം 4.74 ലക്ഷം രൂപ.

MOST READ: ഗ്രീൻ എസ്‌യുവി ഓഫ് ദി ഇയർ ബഹുമതി കരസ്ഥമാക്കി ജീപ്പ് റാങ്‌ലർ

ഫിലിപ്പൈൻസിലേക്കും ചേക്കേറി കെടിഎം 390 അഡ്വഞ്ചർ

ഇത്രയും ഉയർന്ന വില ന്യായീകരിക്കുന്നതിനായി പൂർണ എൽഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ കളർ ടിഎഫ്ടി ഡിസ്പ്ലേ, ബാക്ക്ലിറ്റ് സ്വിച്ച് ഗിയർ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. സസ്പെൻഷൻ സിസ്റ്റത്തിൽ യഥാക്രമം 170 mm, 177 mm ട്രാവലുള്ള USD WP ഫ്രണ്ട് ഫോർക്കുകൾ, WP അപെക്സ് റിയർ മോണോഷോക്ക് എന്നിവ ഉൾപ്പെടുന്നു.

ഫിലിപ്പൈൻസിലേക്കും ചേക്കേറി കെടിഎം 390 അഡ്വഞ്ചർ

മുൻവശത്ത് 320 mm ഡിസ്കിൽ നിന്നും പിൻവശത്ത് 230 mm റോട്ടറിനോടൊപ്പം ഡ്യുവൽ ചാനൽ എബിഎസും കോർത്തിണക്കിയാണ് കെടിഎം 390 അഡ്വഞ്ചറിന്റെ ബ്രേക്കിംഗ് സജ്ജീകരിച്ചിരിക്കുന്നത്.

MOST READ: NMAX 155 മാക്‌സി സ്‌കൂട്ടറിന് പുതിയ വേരിയന്റ് സമ്മാനിച്ച് യമഹ

ഫിലിപ്പൈൻസിലേക്കും ചേക്കേറി കെടിഎം 390 അഡ്വഞ്ചർ

കെടിഎം 390 ഡ്യൂക്കിലും ഉപയോഗിക്കുന്ന അതേ 373.2 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് 390 അഡ്വഞ്ചറിന്റെയും ഹൃദയം. ഇത് പരമാവധി 43 bhp കരുത്തിൽ 37 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഫിലിപ്പൈൻസിലേക്കും ചേക്കേറി കെടിഎം 390 അഡ്വഞ്ചർ

സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററും ബൈക്കിന്റെ പ്രധാന സവിശേഷതയാണ്. സ്റ്റൈലിംഗിലേക്ക് നോക്കിയാൽ 390 അഡ്വഞ്ചർ കെടിഎം 790 അഡ്വഞ്ചറിന് സമാനമാണ്.

MOST READ: കൂടുതൽ പ്രിയങ്കരിയായി ഹീറോ ഡസ്റ്റിനി; വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം

ഫിലിപ്പൈൻസിലേക്കും ചേക്കേറി കെടിഎം 390 അഡ്വഞ്ചർ

എല്ലാവർക്കും ഇഷ്ടപ്പെടാത്ത വിചിത്രമായി കാണുന്ന ഹെഡ്‌ലാമ്പ് ഇതിന് ഉണ്ട്. ഹെഡ്‌ലാമ്പ് അസംബ്ലിയിൽ ഒരു ജോഡി എൽഇഡി ഡിആർഎല്ലുകളും ഉൾപ്പെടുന്നു. ഒരു ചെറിയ വിൻഡ്‌സ്ക്രീനും ബൈക്കിലുണ്ട്. ബോഡി പാനലുകളും സൈഡ് പ്രൊഫൈലും 790 അഡ്വഞ്ചറിന് സമാനമാണെന്നത് ശ്രദ്ധേയമാണ്.

ഫിലിപ്പൈൻസിലേക്കും ചേക്കേറി കെടിഎം 390 അഡ്വഞ്ചർ

വൈറ്റ്, ഓറഞ്ച് എന്നീ രണ്ട് കളർ സ്കീമുകളിൽ മാത്രമാണ് കെടിഎം 390 അഡ്വഞ്ചർ വിപണിയിൽ എത്തുന്നുള്ളൂ. മോട്ടോർസൈക്കിളിന് 177 കിലോഗ്രാം ഭാരവും 14.3 ലിറ്റർ ഫ്യുവൽ-ടാങ്ക് ശേഷിയുമാണുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 390 Adventure Launched In Philippines. Read in Malayalam
Story first published: Wednesday, November 25, 2020, 12:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X