കെടിഎം 390 അഡ്വഞ്ചറിന്റെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഗോവയില്‍ നടന്ന 2019 ഇന്ത്യ ബൈക്ക് വിക്കിലാണ് കെടിഎം, 390 അഡ്വഞ്ചറിനെ അവതരിപ്പിക്കുന്നത്. ഉടന്‍ തന്നെ വിപണിയില്‍ എത്തുന്ന ബൈക്കിന്റെ ബുക്കിങും ഇതിനോടകം തന്നെ കമ്പനി ആരംഭിക്കുകയും ചെയ്തു.

കെടിഎം 390 അഡ്വഞ്ചറിന്റെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

20,000 രൂപയാണ് ബുക്കിങ് തുകയായി കമ്പനി ഉപഭോക്താവിന്റെ കൈയ്യില്‍ നിന്നും സ്വീകരിക്കുന്നത്. ഉടന്‍ തന്നെ വിപണിയില്‍ എത്തും എന്ന് പ്രതീക്ഷിക്കുന്ന ബൈക്കിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളാണ് റഷ്‌ലെയിന്‍ പുറത്തുവിട്ടിരിക്കുന്നത്. പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെയാണ് ബൈക്ക് ക്യാമറയില്‍ കുടുങ്ങിയത്.

കെടിഎം 390 അഡ്വഞ്ചറിന്റെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

വില സംബന്ധമായ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ലെങ്കിലും 3 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുമെന്നാണ് റിപ്പോര്‍ട്ട്. ഡ്യൂക്ക് 790 അഡ്വഞ്ചറിന്റെ ഡിസൈന്‍ ശൈലി തന്നെയാണ് പുതിയ 390 അഡ്വഞ്ചര്‍ പിന്തുടര്‍ന്നിരിക്കുന്നത്. 390 ഡ്യൂക്കിന്റെ ഓഫ് റോഡ പതിപ്പാണ് പുതിയ 390 അഡ്വഞ്ചര്‍.

കെടിഎം 390 അഡ്വഞ്ചറിന്റെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

സ്‌പോര്‍ട്ടി പരിവേഷം നല്‍കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പ്, ഫ്യുവല്‍ ടാങ്ക് എക്സ്റ്റന്‍ഷന്‍, വില്‍ഡ് സ്‌ക്രീന്‍, നോക്കിള്‍ ഗാര്‍ഡ്, ബാഷ് പ്ലേറ്റ്, വലിയ ഗ്രാബ് റെയില്‍, വീതിയേറിയ സീറ്റ്, സ്‌പോര്‍ട്ടി എക്‌സ്‌ഹോസ്റ്റ്, ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ 390 അഡ്വഞ്ചറിന്റെ സവിശേഷതകളാണ്.

കെടിഎം 390 അഡ്വഞ്ചറിന്റെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മിലാണ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച റൈഡിങ് പൊസിഷനും 390 അഡ്വഞ്ചറില്‍ കെടിഎം വാഗ്ദാനം ചെയ്യുന്നു. റഗുലര്‍ 390 ഡ്യൂക്കിനെക്കാള്‍ ഒമ്പത് കിലോഗ്രാമോളം ഭാരം അഡ്വഞ്ചര്‍ പതിപ്പിന് കൂടും.

കെടിഎം 390 അഡ്വഞ്ചറിന്റെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

14.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. അഡ്വഞ്ചര്‍ യാത്രകള്‍ക്കായി ഡ്യുവല്‍ പര്‍പ്പസ് ടയറും വാഹനത്തിലുണ്ട്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് ടയറുകള്‍. 373 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് കരുത്തേകുക.

കെടിഎം 390 അഡ്വഞ്ചറിന്റെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഈ എഞ്ചിന്‍ 9,000 rpm -ല്‍ 44 bhp കരുത്തും 7,000 rpm -ല്‍ 37 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ച് സംവിധാനവും ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ 43 mm ഡുഎസ്ഡി ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍.

കെടിഎം 390 അഡ്വഞ്ചറിന്റെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

സുരക്ഷയ്ക്കായി മുന്നില്‍ 320 mm ഡിസ്‌കും പിന്നില്‍ 230 mm ഡിസ്‌ക് ബ്രേക്കുമാണുള്ളത്. സ്വിച്ചബിള്‍ എബിഎസ് സംവിധാനവും വാഹനത്തിലുണ്ട്. ബിഎംഡബ്ല്യു G310 GS, കവസാക്കി വെര്‍സിസ് X300, ഹീറോ എക്‌സ്പള്‍സ് 200, ബെനലി TRK502 എന്നിവരാണ് 390 അഡ്വഞ്ചറിന്റെ പ്രധാന എതിരാളികള്‍.

കെടിഎം 390 അഡ്വഞ്ചറിന്റെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പെര്‍ഫോമന്‍സ് വിഭാഗത്തില്‍ കെടിഎം ബൈക്കുകള്‍ ഇന്ന് ജനപ്രിയ ഓഫറുകളാണ്. ഈ നിരയിലേക്കാണ് പുതിയ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിള്‍ സ്ഥാനംപിടിക്കുന്നത്. കെടിഎമ്മില്‍ നിന്ന് ആഭ്യന്തര വിപണിയില്‍ എത്തുന്ന ആദ്യ അഡ്വഞ്ചര്‍ ടൂറര്‍ മോഡല്‍ കൂടിയാണിത്.

കെടിഎം 390 അഡ്വഞ്ചറിന്റെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

കെടിഎം 390 അഡ്വഞ്ചര്‍ പൂനെയിലെ ബജാജിന്റെ ഫാക്ടറിയിലാണ് നിര്‍മ്മിക്കുന്നത്. വിലയുടെ കാര്യത്തില്‍, 390 അഡ്വഞ്ചറിന് അതിന്റെ നേക്കഡ് സ്ട്രീറ്റ് മോഡലിനേക്കാള്‍ 30,000 രൂപ മുതല്‍ 50,000 രൂപ വരെ വില കൂടുതലായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 390 Adventure spied in India again ahead of launch this month. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X