ബിഎസ് IV ഡ്യൂക്ക് 790 മോഡലിന് വൻ ഡിസ്കൗണ്ടുമായി കെടിഎം

സാമ്പത്തിക വർഷത്തിന്റെ അവസാന മാസം ഓഫറുകളുടേയും ഡിസ്കൗണ്ടുകളുടേയും കുത്തൊഴുക്കാണ്. ബിഎസ് VI എമിഷൻ മാനദണ്ഡങ്ങളും അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ നിലവിലുള്ള ബിഎസ് IV മോഡലുകൾക്ക് നിരവധി ഓഫറുകളാണ് ലഭിക്കുന്നത്.

ബിഎസ് IV ഡ്യൂക്ക് 790 മോഡലിന് വൻ ഡിസ്കൗണ്ടുമായി കെടിഎം

ഓസ്ട്രിയൻ പെർഫോമെൻസ് ബൈക്ക് നിർമ്മാതാക്കളായ കെടിഎം തങ്ങളുടെ ബിഎസ് IV സ്റ്റോക്കുകൾക്ക് വൻ ഡിസ്കൗണ്ടുകളാണ് നൽകുന്നത്.

ബിഎസ് IV ഡ്യൂക്ക് 790 മോഡലിന് വൻ ഡിസ്കൗണ്ടുമായി കെടിഎം

കെടിഎം ഡ്യൂക്ക് 790 -ക്ക് രണ്ട് ലക്ഷം രൂപ വരെ കിഴിവുണ്ട്. ഇന്ത്യയിൽ ശേഷിക്കുന്ന ബിഎസ് IV മോഡലുകളിൽ മാത്രമേ ഓഫർ ലഭ്യമാകൂ. ബിഎസ് VI എമിഷൻ മാനദണ്ഡങ്ങളിലേക്ക് മാറാനുള്ള സമയപരിധി 20 ദിവസത്തിനുള്ളിൽ തീരുന്നതിനാൽ, ഡീലർമാർ ഇന്ത്യയിലെ നേക്കഡ് മോട്ടോർസൈക്കിളിന് വലിയ ഇളവുകൾ വാഗ്ദാനം ചെയ്യുന്നു.

ബിഎസ് IV ഡ്യൂക്ക് 790 മോഡലിന് വൻ ഡിസ്കൗണ്ടുമായി കെടിഎം

കെടിഎം 790 ഡ്യൂക്ക് ഇന്ത്യയിൽ സെപ്റ്റംബർ 23 ന് 8.64 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് വിപണിയിൽ എത്തിയത്. മൊത്തം 100 നേക്കഡ് മോട്ടോർസൈക്കിളുകളെ ഇന്ത്യൻ തീരങ്ങളിലേക്ക് CKD യൂണിറ്റുകളായി കൊണ്ടുവന്ന് ബജാജിന്റെ പ്ലാന്റിൽ അസംബിൾ ചെയ്യുകയായിരുന്നു.

ബിഎസ് IV ഡ്യൂക്ക് 790 മോഡലിന് വൻ ഡിസ്കൗണ്ടുമായി കെടിഎം

മോട്ടോർസൈക്കിളിനോടുള്ള വിപണിയുടെ പ്രാരംഭ പ്രതികരണം മികച്ചതായിരുന്നു, ഇറക്കുമതി ചെയ്ത 100 മോട്ടോർസൈക്കിളുകളിൽ നിന്ന് 10 ദിവസത്തിനുള്ളിൽ 41 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചു.

ബിഎസ് IV ഡ്യൂക്ക് 790 മോഡലിന് വൻ ഡിസ്കൗണ്ടുമായി കെടിഎം

790 ഡ്യൂക്ക് ഇന്ത്യൻ വിപണിയിൽ സുസുക്കി GSX-S750, ഡ്യുക്കാട്ടി മോൺസ്റ്റർ 797, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ, യമഹ MT-09, കവാസാക്കി Z900 എന്നിവയോട് മത്സരിക്കുന്നു. കടുത്ത മത്സരവും ഉയർന്ന വിലയും ഉള്ളതിനാൽ, ചില യൂണിറ്റുകൾ രാജ്യത്ത് വിൽക്കപ്പെടുന്നില്ല.

ബിഎസ് IV ഡ്യൂക്ക് 790 മോഡലിന് വൻ ഡിസ്കൗണ്ടുമായി കെടിഎം

ബിഎസ് VI എമിഷൻ മാനദണ്ഡ സമയപരിധി ഉടൻ വരുന്നു, ഡീലർമാർ ഈ സവിശേഷത നിറഞ്ഞ ശക്തമായ മോട്ടോർസൈക്കിളിന് വലിയ കിഴിവുകൾ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുന്നു.

ബിഎസ് IV ഡ്യൂക്ക് 790 മോഡലിന് വൻ ഡിസ്കൗണ്ടുമായി കെടിഎം

799 സിസി ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ് കെടിഎം ഡ്യൂക്ക് 790 -യുടെ ഹൃദയം. 104 bhp കരുത്തും 87 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിൻ സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഉപയോഗിച്ച് സ്റ്റാൻഡേർഡ് ആറ് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

ബിഎസ് IV ഡ്യൂക്ക് 790 മോഡലിന് വൻ ഡിസ്കൗണ്ടുമായി കെടിഎം

790 ഡ്യൂക്കിന്റെ ഭാരം 169 കിലോഗ്രാം മാത്രമാണ്, ഇത് ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ S -ന് ശേഷം ക്ലാസിലെ ഏറ്റവും ഭാരം കുറഞ്ഞ ബൈക്കുകളിൽ ഒന്നാണ്.

ബിഎസ് IV ഡ്യൂക്ക് 790 മോഡലിന് വൻ ഡിസ്കൗണ്ടുമായി കെടിഎം

മുൻവശത്ത് 43 mm അപ്പ്സൈഡ് ഡൗൺ ഫോർക്കുകളും പിൻഭാഗത്ത് പൂർണ്ണമായും ക്രമീകരിക്കാവുന്ന മോണോ ഷോക്കും മോട്ടോർ സൈക്കിളിലെ സസ്‌പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നു. 790 ഡ്യൂക്കിലെ ബ്രേക്കിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ മുൻവശത്ത് ഡ്യുവൽ 300 mm ഡിസ്കുകളും പിന്നിൽ 240 mm ഡിസ്കുമാണ്.

ബിഎസ് IV ഡ്യൂക്ക് 790 മോഡലിന് വൻ ഡിസ്കൗണ്ടുമായി കെടിഎം

റെയിൻ, സ്ട്രീറ്റ്, സ്പോർട്സ്, ട്രാക്ക് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളിൽ നിന്ന് വേണ്ടത് തെരഞ്ഞെടുക്കാൻ നേക്കഡ് മോട്ടോർസൈക്കിൾ റൈഡറിനെ അനുവദിക്കുന്നു.

ബിഎസ് IV ഡ്യൂക്ക് 790 മോഡലിന് വൻ ഡിസ്കൗണ്ടുമായി കെടിഎം

ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ABS (ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം), ലീൻ ആംഗിൾ സെൻസിറ്റിവിറ്റി, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ, സ്റ്റെബിലിറ്റി കൺട്രോൾ, ക്ലച്ച് ലെസ് അപ്‌ഷിഫ്റ്റുകൾക്കും ഡൗൺ‌ഷിഫ്റ്റുകൾക്കുമുള്ള ക്വിക്ക് ഷിഫ്റ്റർ എന്നിവയും കെടിഎം ഡ്യൂക്ക് 790 -ൽ ഉണ്ട്.

ബിഎസ് IV ഡ്യൂക്ക് 790 മോഡലിന് വൻ ഡിസ്കൗണ്ടുമായി കെടിഎം

കെടിഎം ഡ്യൂക്ക് 790 -ക്ക് നിരവധി സവിശേഷതകൾ അടങ്ങിയ ഒരു പൂർണ്ണ ഡിജിറ്റൽ TFT ഇൻസ്ട്രുമെന്റ് കൺസോൾ ലഭിക്കുന്നു, ഇത് റൈഡറിന് ധാരാളം വിവരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ബിഎസ് IV ഡ്യൂക്ക് 790 മോഡലിന് വൻ ഡിസ്കൗണ്ടുമായി കെടിഎം

790 ഡ്യൂക്കിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള മൊഡ്യൂൾ ഉൾക്കൊള്ളുന്ന ‘കെടിഎം പവർപാർട്ടുകൾ' ഉപയോഗിച്ച് മോട്ടോർസൈക്കിളുകൾ അപ്‌ഗ്രേഡുചെയ്യാനുള്ള ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ബിഎസ് IV ഡ്യൂക്ക് 790 മോഡലിന് വൻ ഡിസ്കൗണ്ടുമായി കെടിഎം

ഈ മൊഡ്യൂളിലൂടെ, ഒരു ആപ്ലിക്കേഷൻ വഴി റൈഡർമാർക്ക് അവരുടെ സ്മാർട്ട്‌ഫോൺ ബൈക്കിലേക്ക് കണക്റ്റുചെയ്യാനും ട്രിപ്പ് വിശദാംശങ്ങൾ, ടെലിമെട്രി മുതലായ നിരവധി വിവരങ്ങൾ ആക്‌സസ് ചെയ്യാനും കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 790 Duke Discount Offer: Up To Rs 2 Lakh On Remaining BS4 Models. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X